ദാനത്തിന്‍റെ ലോകം

ദാനത്തിന്‍റെ ലോകം

ദാനം സാദ്ധ്യമാണോ? ദാനം ചെയ്യുന്നവനോ സ്വീകരിക്കുന്നവനോ അതു ദാനമാണ് എന്നറിയുന്നതോടെ ദാനം ദാനമല്ലാതായിത്തീരും. അതൊരു കടപ്പാടിന്‍റെയും തിരിയെ കൊടുക്കലിന്‍റെയും വ്യാപാരമായിത്തീരും. കടപ്പാട് ഉണ്ടാക്കുന്നതായതുകൊണ്ടു ദാനം ഏതാണ്ട് അസാദ്ധ്യമാണു മനുഷ്യബന്ധത്തില്‍.
എന്നാല്‍ ഈ പ്രപഞ്ചത്തിന്‍റെ പ്രാതിഭാസികതയിലേക്കാ ണു ഞാന്‍ വന്നു വീഴുന്നത്. ആ ലോകം ദാനമാണ്. ഞാന്‍ ലോകത്തിലാകുന്നതിനുമുമ്പുതന്നെ ലോകം ദാനമായി നല്കപ്പെടുന്നു. ആദി അവസ്ഥ ദാനാവസ്ഥയാണ്. കാലവും സ്ഥല വും അടങ്ങുന്ന ഈ പ്രാപഞ്ചികത നല്കപ്പെട്ടതാണ്. നല്കപ്പെട്ട അനുഭവമാണു മതാനുഭവം. ആദിയുടെ അര്‍ത്ഥം നല്കപ്പെടുന്നു.
എന്നാല്‍ നല്കപ്പെട്ടത് എന്താണ്? സൃഷ്ടിക്കപ്പെട്ടതാണു നല്കപ്പെട്ടത് എന്നു നാം കരുതുന്നു. സൃഷ്ടിക്കപ്പെട്ടത് ഒരു ഉത്പന്നം പോലെയാണ്. അതു സൃഷ്ടിക്കപ്പെട്ടതു മാത്രമാ ണോ? സൃഷ്ടിക്കപ്പെട്ടത് ഒരു ക്രമവും ക്രമീകൃതമായതുമാണ്. സൃഷ്ടിക്കപ്പെട്ടതു ലോകമാണ് – ഐക്യപ്പെട്ട ഒന്ന്. സൃ ഷ്ടി യോജിപ്പിന്‍റെയും പൊരുത്തത്തിന്‍റെയും സ്വനമേളമാണ്. സൃഷ്ടിയുടെ ഉണ്ടാകലാണ്. അതില്‍ ഒരുമയുടെ താളവും ഐക്യവുമുണ്ട്. എഴുത്തുകാരന്‍ എഴുതുമ്പോള്‍ എഴുത്തിന്‍റെ കഥനഘടനയാണ് ഉണ്ടാകുന്നത്. ഘടനയുടെ സ്വഭാവം മാത്രമല്ല സൃഷ്ടി. ഉത്പത്തി പുസ്തകകാരന്‍ ഉത്പത്തിയുടെ കഥ പറയുമ്പോള്‍ ഉണ്ടാകുന്നതു കഥയാണ്, കഥനമാണ്, ലോകകഥനം, ലോകം. അതുകൊണ്ടാണ് ആ കഥനത്തില്‍ ആവര്‍ ത്തിക്കുന്നതു "നല്ലത്" എന്ന വിശേഷണം. സൃഷ്ടി നന്മയുടെ സൃഷ്ടിയാണ്. നന്മയുടെ മാനത്തിലേക്കാണ് ഒരുവന്‍ ജനിക്കുന്നത്.
മാത്രമല്ല, ആ നന്മ സൃഷ്ടിക്കാനുള്ള ദാനം സ്വീകരിച്ചാ ണു വരുന്നത്. ഞാന്‍ ജനിക്കുന്നതു സൃഷ്ടിയുടെ കൃതിയും കര്‍മവുമായിട്ടാണ്. നന്മയാണു ഞാന്‍ സൃഷ്ടിക്കാന്‍ പോകുന്നത്. നന്മയുടെ സര്‍ഗാത്മകതയില്‍ സൃഷ്ടിക്കപ്പെടുന്നു. "ആദി" എന്നില്‍ ഉണ്ട്, തുടങ്ങാനും സൃഷ്ടിക്കാനും കഥനം നടത്താനും കഴിയുന്നവനാണു ഞാന്‍ – അതാണു ദാനം.
വില്യം വേര്‍ഡ്സ്വര്‍ത്ത് തന്‍റെ മകള്‍ക്കായി എഴുതിയ കവിതയില്‍ പറയുന്നു: "നീ അബ്രാഹത്തിന്‍റെ മടിത്തട്ടില്‍ വര്‍ഷം മുഴവന്‍ കഴിയുന്നു; ആന്തരികതയുടെ കോവിലില്‍ ആരാധിക്കുന്നു. ദൈവം നിന്നോടുകൂടിയുണ്ട് – നമ്മള്‍ അറിയാതെ." നാം അറിയാതെ ദൈവികതയുടെ ദാനമായി നമ്മള്‍ വരുന്നു. അതുകൊണ്ടു ലെവീനാസ് എഴുതി: "ഞാന്‍ എന്നില്‍ത്തന്നെ രഹസ്യാത്മകവും വല്ലാത്തതുമായ നന്മ മാത്രമല്ല മറിച്ച് അപരന്‍റെ കല്പനയും വിളിയും കണ്ടെത്തുന്നു. വിശ്വസ്തമാകാന്‍ കഴിയുന്ന അഹമില്ലാതെ വിശ്വസ്തതയെക്കുറിച്ചുള്ള ഭാഷപോലും സാദ്ധ്യമല്ലല്ലോ. എന്‍റെ അസ്തിത്വം എന്‍റെയല്ല വെറുതെ നല്കപ്പെട്ടതാണ്. അത് എല്ലാറ്റിനും മുമ്പുള്ള ദാനമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org