Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> പ്രത്യാശയെന്നത് മനുഷ്യന്‍റെ പ്രാഥമിക ആവശ്യമാണ്

പ്രത്യാശയെന്നത് മനുഷ്യന്‍റെ പ്രാഥമിക ആവശ്യമാണ്

sathyadeepam

-ഡോ. കൊച്ചുറാണി ജോസഫ്

നവവര്‍ഷത്തിലെ പുതുദിനങ്ങളില്‍ വത്തി ക്കാനിലെത്തിച്ചേര്‍ന്ന വിശ്വാസികളോടും തീര്‍ത്ഥാടകരോടും ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ പ്രത്യാശയുടെ മതബോധനം തുടര്‍ന്നു. ആഗമനകാലത്തിലെ ഈ ക്രിസ്മസ് നാളുകളില്‍ പ്രത്യാശയുടെ ദൂതിന് വളരെ പ്രാധാന്യമുണ്ട്. ദൈവത്തിലും ദൈവവചനത്തിലും ഉ ള്ള ആശ്രയത്തില്‍നിന്നാണ് യ ഥാര്‍ത്ഥ പ്രത്യാശ ഉടലെടുക്കുന്നത്. പ്രത്യാശയാകട്ടെ മനുഷ്യ ജീവിതത്തിന്‍റെ പ്രാഥമിക ആവശ്യവുമാണ്.
എന്നാല്‍ തെറ്റായ ബിംബങ്ങളുടേയും കപടമായ വിഗ്രഹങ്ങളുടെയും പിന്നാലെ ആശ്ര യം തേടി പോകാനുള്ള പ്രേരണ മനുഷ്യനുണ്ട്. ആധുനികലോകം പ്രദാനം ചെയ്യുന്ന ബിം ബങ്ങളായ പണം, അധികാരം, ശാരീരികസൗന്ദര്യം തുടങ്ങിയ  വിഗ്രഹങ്ങളെ അന്വേഷിച്ച് അ വയുടെ പിന്നാലെ പോയി സ്വ യം നഷ്ടപ്പെടുന്ന മനുഷ്യര്‍ ഇ ന്ന് ധാരാളമുണ്ട്. ഇവയ്ക്കൊന്നി നും യഥാര്‍ത്ഥത്തിലുള്ള പ്രത്യാ ശ പ്രദാനം ചെയ്യുവാന്‍ കഴിയില്ല. ഈ വിഗ്രഹങ്ങള്‍ മനുഷ്യമനസ്സിനെയും ഹൃദയത്തെയും സം ഘര്‍ഷത്തിലാക്കുന്നു. ജീവനനുകൂലമാവുന്നതിന് പകരം അവ മരണത്തിലേക്ക് നയിക്കുന്നു. അര്‍ ജന്‍റീനായിലെ ബ്യൂണസ് ഐറിസിലെ ഒരു സ്ത്രീ തന്‍റെ ശരീര സൗന്ദര്യം പോവുമെന്നും പറ ഞ്ഞ് അബോര്‍ഷന്‍ നടത്തിയ അനുഭവകഥയും പാപ്പ പങ്കുവച്ചു. വഴിയോരങ്ങളില്‍ ഭാവി പ്ര വചിക്കാന്‍ ഇരിക്കുന്നവരുടെ മു ന്നില്‍ ക്യൂ നില്‍ക്കുന്ന മനുഷ്യരു ടെ അവസ്ഥയും ദയനീയമാണ്.
തന്‍റെ മതബോധനത്തിന് അടിസ്ഥാനമായി 115-ാം സ ങ്കീര്‍ത്തനമാണ് മാര്‍പാപ്പ തിരഞ്ഞെടുത്തത്. അവരുടെ വിഗ്രഹങ്ങള്‍ സ്വര്‍ണവും വെള്ളിയുമാണ്. മനുഷ്യരുടെ കരവേലകള്‍ മാത്രം. അവയ്ക്ക് വായുണ്ട് എന്നാല്‍ മിണ്ടുന്നില്ല, കണ്ണുണ്ട് എന്നാല്‍ കാണുന്നില്ല, മൂക്കുണ്ട് എന്നാല്‍ മണത്തറിയുന്നില്ല, കൈയുണ്ട് എന്നാല്‍ സ്പര്‍ശിക്കുന്നില്ല, കാലുണ്ട് എന്നാല്‍ നടക്കുന്നില്ല, അവയുടെ കണ്ഠത്തില്‍നിന്ന് സ്വരം ഉയരുന്നില്ല, അവയെ നിര്‍മിക്കുന്നവര്‍ അവ യെ പോലെയാണ്. അവയില്‍ ആശ്രയിക്കുന്നവരും അതുപോലോതന്നെ. ഇസ്രായേലെ കര്‍ ത്താവില്‍ ആശ്രയിക്കുവിന്‍.  അവിടുന്നാണ് നിങ്ങളുടെ സ ഹായവും പരിചയും. (സങ്കീ. 115:4-9) കര്‍ത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്. അവിടുന്ന്  ന മ്മളെയും നമ്മുടെ മക്കളെയും അനുഗ്രഹിക്കും. ഈ വചനത്തില്‍ ആശ്രയിച്ച് ദൈവത്തി ന്‍റെ പ്രത്യാശയുടെ പരിധിക്കുള്ളിലാകുവാന്‍ പരിശ്രമിക്കണം.  നമ്മള്‍ ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും ഈ ലോകത്തിന്‍റെ മായാവിലാസത്തിന് അടിമപ്പെട്ടുപോവരുത്. വത്തിക്കാന്‍ നമ്മുടെ ഓരോരുത്തരുടേയും ഭവനമാണെന്നും ഇവി ടെ തന്‍റെ സന്ദര്‍ശനം തികച്ചും സൗജന്യമാണെന്നും ആരെങ്കി ലും നിങ്ങളുടെ കൈയില്‍നി ന്നും ഇതിനായി പണം വാങ്ങുന്നുണ്ടെങ്കില്‍ അത് വലിയ തെ റ്റാണെന്നും പാപ്പ വ്യക്തമാക്കി.
മനുഷ്യന്‍റെ അടിസ്ഥാന ആ വശ്യങ്ങളായി പൊതുവെ പരിഗണിക്കുന്നത് ഭക്ഷണം വസ് ത്രം പാര്‍പ്പിടം എന്നിവയാണ്.  എന്നാല്‍ മാര്‍പാപ്പ പ്രത്യാശയെ അടിസ്ഥാന ആവശ്യത്തിലേക്ക് ഉയര്‍ത്തി. അത്രമാത്രം പ്രാധാ ന്യം പ്രത്യാശ എന്ന ദൈവികസുകൃതത്തിനുണ്ട്. ഈ പ്രത്യാശ ഉണ്ടാവുന്നത് ദൈവത്തിലും അവിടുത്തെ വചനത്തിലും ആ ശ്രയിക്കുമ്പോഴാണ്. അവിടുന്നിലേക്ക് നോക്കിയവര്‍ പ്രകാശിതരായി അവര്‍ ലജ്ജിതരായില്ല എന്ന സങ്കീര്‍ത്തന വാക്യം (സങ്കീ. 34:5) ഓര്‍മ്മപ്പെടുത്തുന്ന താണ് ഈ പ്രത്യാശ. ദൈവത്തിന്‍റെ വചനത്തില്‍ ആശ്രയിക്കുന്നതിനോടൊപ്പം തന്നെ പ്ര ലോഭനങ്ങളുണ്ടാവുമെന്നും  അ തിനെ അതിജീവിക്കണമെന്നും  പാപ്പ ഓര്‍മ്മിപ്പിച്ചു.

Leave a Comment

*
*