പൗരസ്വാതന്ത്ര്യത്തിന്‍റെ അന്ത്യപ്രലോഭനം

ഭീകരവാദികള്‍ ലോകവ്യാപകമായി വര്‍ദ്ധിച്ചു വരുന്നു. അതിഭീകരത അധികാരത്തിന്‍റെ ഇടനാഴികളില്‍ ഇടംപിടിച്ചിട്ടു കാലമേറെയായി. ഇതിനിടയില്‍ പൗരസ്വാതന്ത്ര്യത്തിനുമേല്‍ കൂച്ചുവിലങ്ങു വീണുകഴിഞ്ഞു. ഭാരതത്തില്‍ നാം വളരെ പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നു പോ കുകയാണ്. ഇവിടെ പാരതന്ത്ര്യത്തിന്‍റെ അതി ഭീകരമായ മണിമുഴക്കം കേട്ടു തുടങ്ങിയിരിക്കുന്നു. ദേശീയത എന്ന വിശുദ്ധ വിചാരത്തെ ഭീകരതയുടെ ചരടില്‍ കെ ട്ടിയിട്ടാട്ടുമ്പോള്‍ കിട്ടാക്കനിക്കെന്നപോലെ ചാടിയും കടിച്ചും നാം കലപില കൂട്ടുന്നു. ദേശിയഗാനം പാടുമ്പോള്‍ ഉള്‍വിളിയോടെ സ്വാ ഭാവികമായി എഴുന്നേറ്റു നില്‍ക്കു ന്ന നമ്മെ ഭീകരാജ്ഞകൊണ്ടു ഭയപ്പെടുത്തുന്നു. ദേശീയതയ്ക്കു വര്‍ഗീയ മുഖം കൊടുക്കുന്നവര്‍ ഭരണകൂട ഭീകരതയുടെ ബീഭത്സതയെ കാട്ടിത്തരുന്നു. ഒരു രാജ്യ ത്തെ ജനങ്ങള്‍ മുഴുവന്‍ എന്തു ഭക്ഷിക്കണമെന്നു ഭരണക്ഷികളു ടെ ഒത്താശയോടെ ചിലര്‍ നിര്‍ണയിക്കാന്‍ തുടങ്ങുന്നതു പൗരസ്വാതന്ത്ര്യത്തിന്‍റെ നഗ്നമായ ലംഘനമാണ്. ഒരൊറ്റ രാത്രികൊണ്ടു പൗരന്മാരെ മുഴുവന്‍ പാപ്പരാക്കിയ നടപടിയെ എന്തിന്‍റെ പേരിലാണ് അം ഗീകരിക്കേണ്ടത്. കള്ളപ്പണം നിയന്ത്രിക്കാന്‍ ഇപ്പോഴും നിലനില്‍ക്കു ന്ന നിയമങ്ങള്‍ കാര്‍ക്കശ്യത്തോ ടെ നടപ്പാക്കിയാല്‍ മതിയായിരുന്നു. ഇല്ലായ്മക്കാരനെ കൊടും ദാരിദ്ര്യത്തിലാക്കണ്ടായിരുന്നു. രാജ്യത്തെ സമ്പദ്ഘടനയെ തകര്‍ ക്കണ്ടായിരുന്നു. ദുര്‍മേദസ്സുള്ളവ രെ പട്ടിണിക്കിടുന്നതു നല്ലതാണ്. ഒരാളുടെ ദുര്‍മേദസ്സകറ്റാന്‍ വീട്ടി ലെ എല്ലാവരും പട്ടിണികിടക്കണമെന്നു വാശിപിടിക്കുന്നതു മാനസികവൈകല്യമാണ്. ദുരിതകാലത്തിന് അറുതിവരുത്തി പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതു കേള്‍ക്കാന്‍ കാ തോര്‍ത്തിരുന്നവര്‍ പ്രധാനമന്ത്രി പിച്ചും പേയും പറയുന്നതു കേട്ടു ഞെട്ടി. നോട്ട് അസാധുവാക്കലും പ്രായം ചെന്നവര്‍ക്കുള്ള ഊന്നു വടിയും തമ്മിലുള്ള ബന്ധമറിയാ തെ നാം കുഴയുന്നു. 6000-ത്തിന്‍റെ ഓഫര്‍ ഭാര്യയോടു പറഞ്ഞുനോ ക്കി സമ്മതിക്കുന്നില്ല, രാജ്യദ്രോ ഹിڈ എന്നു വാട്സ് ആപ്പില്‍ പോ സ്റ്റിട്ടു നിസ്സാരവല്‍ക്കരിക്കുന്നു ചി ലര്‍. എന്നാല്‍ ഇതു നിസ്സാര കാര്യമല്ല, പൗരസ്വാതന്ത്ര്യത്തിന്‍റെ അ ന്ത്യപ്രലോഭനമാണ്. 6000 രൂപ യുടെ കാര്യം പുതിയതല്ല നേരത്തെയുള്ളതാണ്. എന്തേ അതു വീണ്ടും പറഞ്ഞു. നമുക്ക് ഒരു കുട്ടി ജനിക്കുന്നതിലും സ്റ്റേറ്റ് ഇടപെടാന്‍ പോകുന്നു എന്നതിന്‍റെ അപകടകരമായ സൂചനയുണ്ടതില്‍. ചില രാജ്യങ്ങളില്‍ കുട്ടികള്‍ ജനിക്കണമെങ്കില്‍ സ്റ്റേറ്റിന്‍റെ അ നുവാദം വേണം എന്നതോര്‍മ്മിക്കുക. നിലവിലുള്ള ഒരു സ്കീം ആവര്‍ത്തിച്ചതിനു പിന്നില്‍ ഹി ഡന്‍ അജന്‍ഡയുണ്ട്. കടലോര ത്തു സഹായങ്ങളുമായെത്തിയ സര്‍ക്കാര്‍ വള്ളങ്ങളുടെ രജിസ്ട്രേ ഷന്‍ നിര്‍ബന്ധമാക്കി. അതുവഴി കടലും തീരവും മീന്‍പിടുത്തക്കാരനു സ്വന്തമായിരുന്ന അവസ്ഥ മാറ്റി സ്റ്റേറ്റിന്‍റെ അധീനതയിലാ ക്കി. കടിഞ്ഞൂലവകാശം ഒരു പാ ത്രം പായസത്തിനു വിറ്റതുപോലായി. ഗര്‍ഭം ധരിക്കുന്ന കാര്യത്തി ലും സര്‍ക്കാര്‍ കൈകടത്തുന്നതിനുള്ള ആദ്യനടപടിയായിട്ടേ ഇതി നെ കാണാനാവൂ. പ്രതിരോധത്തിന്‍റെ മുനയൊടിക്കുന്ന 6000 രൂപ പൗരസ്വാതന്ത്ര്യത്തിനു മേല്‍ സര്‍ക്കാര്‍ കടന്നു കയറുന്നതിന്‍റെ ക്ലീഷേ പ്രയോഗമായി മാറിക്കഴിഞ്ഞു. 6000 രൂപയോ വയസ്സന്മാര്‍ ക്കുള്ള ഊന്നു വടിയോ അല്ല വേ ണ്ടത്. മറിച്ച് പൗരന്മാര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം സ്വതന്ത്രമായിട്ട് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണു തിരിച്ചു തരേണ്ടത്. കാര്യങ്ങള്‍ വഷളാകുകയാണ്. ഡിമൊണിറ്റൈസേഷന്‍റെ ഡയൊക്ലീഷന്‍ വാള്‍ മരണമണി മുഴക്കി പൗരന്മാരുടെ തലയ്ക്കു മീതെ നില്‍ക്കുന്നു. അടുത്തകാലത്തൊ ന്നും ഈ ദുരിതമൊഴിയില്ല എന്ന തു വ്യക്തമായി. അതുയര്‍ത്തിയവര്‍ക്കുപോലും ഇപ്പോള്‍ അതെടുത്തു മാറ്റാന്‍ സാധിക്കാതായി. ഒരു ജനാധിപത്യ രാജ്യത്ത് മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ആകെ മാറ്റിമറക്കുന്ന ഇത്ര ഗൗരവമായ ഒരു കാര്യം ഒരു പ്രാധാനമന്ത്രിക്കു മാത്രം തീരുമാനിക്കാ മോ, ഒരു തയ്യാറെടുപ്പുമില്ലാതെ രാജ്യത്തെ കുട്ടിച്ചോറാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാമോ? ഇവയെല്ലാം ഗുരുതരമായ ഭരണഘടനാ ലംഘനത്തോളമെത്തു ന്ന പ്രശ്നമാണ്. ഒരു ജനകീയ വി ചാരണയ്ക്കുതന്നെ സാധ്യതയു ള്ള വിഷയമാണിത്. പൗരസ്വാതന്ത്ര്യത്തിനായുള്ള സമരകാഹളം മുഴക്കാന്‍ സമയമായിരിക്കുന്നു. വിട്ടുവീഴ്ചയില്ലാതെ രാജ്യരക്ഷ്യയ്ക്കായി ഒന്നിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org