ഭൂമിക്കനുഗ്രഹമാകേണ്ടവര്‍

ആഘോഷങ്ങള്‍ ഇല്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിച്ചുനോക്കൂ. ഒരു രസോം ഉണ്ടാവില്ല. ഓ രോ ആഘോഷവും നല്കുന്ന നിറവുകള്‍ എത്ര അധികമാണ്. പാട്ടും കൊട്ടും ആട്ടവും ചിരിയും രുചി യും വര്‍ണങ്ങളും… പിറന്നാളാഘോഷം മുതല്‍ പൂരങ്ങളും ഉത്സവങ്ങളുംവരെ വര്‍ഷാവര്‍ഷം പകി ട്ടും പ്രൗഢിയും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുവാന്‍ അവരുടെ പിറന്നാളാഘോഷം പൊടിപൊടിക്കുന്നു. വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്കുന്നു. കല്യാ ണം നടത്താന്‍ കോടികള്‍ ചെലവഴിക്കുന്നു. പെരുന്നാളുകളും ഉത്സ വങ്ങളും പടക്കം പൊട്ടിച്ചു മത്സരിക്കുന്നു….
…നന്ദി പറയാറുണ്ടോ? ഇല്ല. ഇതിന്‍റെ ഒരു ശതമാനം സമയവും അല്പം പണവും ചെലവഴിച്ച് ആ വശ്യക്കാര്‍ക്കു ഭക്ഷണം നല്കി നോക്കൂ. അവരുടെ നന്ദി നമുക്ക് അനുഗ്രഹമാകും. അവരുടെ തൃ പ്തി, നല്കിയവര്‍ക്കുള്ള പ്രാര്‍ത്ഥനയായും ഫലിക്കുന്നതായി അനുഭവപ്പെടും. ഭൂമിയിലെ ഭക്ഷണം പ ക്ഷിമൃഗാദികള്‍ യഥേഷ്ടം ഭക്ഷി ച്ചു ജീവിക്കുന്നു. പക്ഷേ, മനുഷ്യ നു മാത്രം അതിന് അവസരമില്ല. ഓരോരുത്തരുടെയും അതിരുകള്‍ ക്കുള്ളിലുള്ളതു മാത്രമേ നമുക്കു ഭക്ഷിക്കുവാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ഭക്ഷിക്കാന്‍ ഒന്നും ലഭിക്കാത്ത ഒരുപാടു പേര്‍ ഓരോ ദിവസവും ഭൂമിയില്‍ എല്ലായിടത്തും ഉണ്ടാകും. അവരില്‍ കുറച്ചു പേര്‍ നമുക്കു ചുറ്റും ആയിരിക്കുമുള്ളത്. നമ്മള്‍ ആവശ്യത്തിലേറെ കഴിക്കു കയും അതിലേറെ പാഴാക്കുകയും ചെയ്യുമ്പോള്‍ പട്ടിണി കിടക്കുന്ന പാവങ്ങളെയോര്‍ത്തു ദൈവം വേദനിക്കാതിരിക്കില്ല. പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ അനാഥരാക്കപ്പെട്ടവരെയോര്‍ത്തും ദൈവം സങ്കടപ്പെടുന്നുണ്ടാവും. സഹജീവികള്‍ ക്കും അനുഗ്രഹമാകുവാന്‍ സൃ ഷ്ടിക്കപ്പെട്ടവരാണല്ലോ നമ്മള്‍. എന്നിട്ടും, കാലിത്തൊഴുത്തില്‍ ജ നിച്ചു തെരുവില്‍ ജീവിച്ചു മരിച്ച്, മനുഷ്യത്വത്തിന്‍റെ മഹത്ത്വം നമു ക്കു പഠിപ്പിച്ചുതന്ന ഈശോമിശിഹായുടെ ജന്മദിനംപോലും നമ്മള്‍ പണക്കൊഴുപ്പിന്‍റെ പ്രകടനമാക്കുന്നു. ദരിദ്രനു ക്രിസ്മസ് ആഘോഷിക്കാന്‍ അവസരം ഇല്ലാതാക്കുന്നു. തന്‍റെ രക്തംകൊണ്ടു പാപമോചനം തന്നവനെ പ്രതി നമ്മള്‍ മണ്ണിനോടും ജലത്തോടും വായുവിനോടും പാപം ചെയ്യുന്നു. എ ല്ലാം മലിനീകരിക്കുന്നു. മദ്യമൊഴു ക്കി ആഘോഷം കൊഴുപ്പിക്കുന്നു. ലഹരി മൂക്കുമ്പോള്‍ ദുര്‍ബലരെ യും ബലഹീനരെയും അവഹേളിക്കുകയും പീഡിപ്പിക്കുകയും വരെ ചെയ്യുന്നു. ഒക്കെ എല്ലാറ്റിനെയും വിമലീകരിക്കാനായി സ്വയം ഇല്ലാതായവന്‍റെ പേരിലും.
ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പിന്നാമ്പുറക്കാഴ്ചകള്‍ ഇപ്പോഴും വാര്‍ത്താമാധ്യമങ്ങളില്‍ വന്നുകൊണ്ടേയിരിക്കുന്നു. കൊലപാതകങ്ങള്‍, അക്രമങ്ങള്‍, സ്ത്രീപീഡന ങ്ങള്‍, കൂട്ട മാനഭംഗങ്ങള്‍ അങ്ങ നെ പലതും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആനന്ദം നല്കാന്‍ കഴിയുന്നതിനെ മാത്രമേ നമുക്ക് ആ ഘോഷം എന്നു പേരു വിളിക്കുവാന്‍ കഴിയൂ. കുറച്ചു പേര്‍ക്ക് ആ നന്ദവും ബാക്കിയുള്ളവര്‍ക്കു ക ണ്ണീരും നല്കുന്നത് ആക്രമണമാണ്. അതിനെ കലാപം എന്നേ വി ളിക്കാന്‍ കഴിയൂ. അങ്ങനെ നോക്കിയാല്‍ നമുക്കിന്ന് ആഘോഷങ്ങള്‍ എന്നൊന്നു ബാക്കിയുണ്ടോ എ ന്നും സംശയിക്കേണ്ടി വരും.
"ആഡംബരങ്ങള്‍ പോലും ആ ന്തരികശൂന്യതയുടെ അടയാളപ്പെടുത്തലുകളാണ്. ഗുരുക്കന്മാരെ ന്നും ദരിദ്രരായി ജീവിച്ചു മരിക്കുവാനാണിഷ്ടപ്പെട്ടിരുന്നത്." മിത ത്വം എന്ന പുണ്യം നമുക്കിന്ന് അപരിചിതമായിപ്പോയിരിക്കുന്നു. അ തുകൊണ്ടാണു തൃപ്തി ലഭിക്കാ തെ നമ്മള്‍ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. ദാരിദ്ര്യം അനുഭവിച്ചാലേ സമൃദ്ധിയില്‍ സംതൃപ്തി ലഭിക്കൂ.
അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പു നാട്ടിന്‍ പുറത്തു നടന്ന ഒരു സംഭ വം. ഗ്രാമത്തിലെ സമ്പന്നരായ കുടുംബക്കാര്‍ക്കു പരമ്പരാഗതമാ യിത്തന്നെ മക്കള്‍ കുറവാണ്. ഒടുവിലത്തെ തലമുറയിലെ ഏകമക നു വിവാഹം കഴിഞ്ഞു 10 വര്‍ഷം കഴിഞ്ഞാണു കുഞ്ഞു ജനിച്ചത്. കുഞ്ഞിന്‍റെ മാമ്മോദീസ കെങ്കേമമാക്കാന്‍ അവര്‍ തീരുമാനിച്ചു. നാ ടൊട്ടുക്കു വിളിച്ചു. സമൃദ്ധമായ സദ്യയൊരുക്കി. മാമ്മോദീസ കെ ങ്കേമമായി. പക്ഷേ, ഏഴു ദിവസം മാത്രം പ്രായമുള്ള കുഞ്ഞല്ലേ: 'ക തിനാ'വെടിയുടെ ശബ്ദം താങ്ങിയില്ല; കുഞ്ഞു മരിച്ചുപോയി.
പള്ളിപ്പെരുന്നാള്‍ നടത്താമെന്നു നേര്‍ന്നുകിട്ടിയ മറ്റൊരു മകള്‍. അവളുടെ ഏഴാം വയസ്സില്‍ അ പ്പന്‍ സ്വന്തം കിടപ്പാടം വിറ്റു കെ ങ്കേമമായി പെരുന്നാള്‍ നടത്തി. വികാരിയച്ചന്മാരുള്‍പ്പെടെ പറഞ്ഞതാണ് അതു വേണ്ട, 'മാതാവി'നു തന്‍റെ അവസ്ഥ അറിയാം എന്ന്. പക്ഷേ, അദ്ദേഹം പെരുന്നാള്‍ ആ ഘോഷമാക്കുകതന്നെ ചെയ്തു. അതിനിടയില്‍ ഏഴു വയസ്സുകാരി കുഞ്ഞു പുഴയില്‍ വീണു. പെരുന്നാളിന്‍റെ പിറ്റേന്നു കുഞ്ഞിന്‍റെ ശവസംസ്ക്കാരം നടത്തേണ്ടി വ ന്നു.
ഇത്തരം അനുഭവങ്ങള്‍ നല്കു ന്ന സൂചനകള്‍ മറ്റെല്ലാവര്‍ക്കും കൂടിയുള്ളതാണെന്നാണു ഞാന്‍ വിചാരിക്കുന്നത്. ആഘോഷങ്ങള്‍ വ്യക്തികള്‍ തമ്മിലുള്ള അകലം കുറയ്ക്കുന്ന വേളകളാണ്. ഞാനാ ണു വലിയവന്‍ എന്നു ചിന്തിച്ച് ആ ഘോഷത്തിനു പോയാല്‍ നിരാശപ്പെടേണ്ടി വരും. ഒരാളെയും പ്ര ത്യേകമായി പരിഗണിച്ചുകൊണ്ടേ ഇരിക്കുവാന്‍ അത്തരം ഇടങ്ങളില്‍ പ്രയാസമാണ്. ആഘോഷവേളയില്‍ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടി വരും. എനിക്കും എന്‍റെ അഹത്തിനും അസൗകര്യം ഉണ്ടാക്കരുത് എന്നു ശഠിക്കുന്നവര്‍ക്കും ആസ്വാദ്യകരമാകാന്‍ കഠിനാദ്ധ്വാ നം ചെയ്യുന്നവരെ കുറ്റപ്പെടുത്താന്‍ പഴുതു നോക്കുന്നവര്‍ക്കും ആനന്ദിക്കാനാകില്ല. ജാതിയോ മതമോ സാമ്പത്തികസ്ഥിതിയോ സാമൂഹ്യസ്ഥിതിയോ വേഷപ്പകിട്ടോ മതിലുകള്‍ തീര്‍ക്കാത്ത സഹകരണവും സഹവര്‍ത്തിത്വവും ഉണ്ടാകുമ്പോഴാണ് ആഘോഷം അന്വര്‍ത്ഥമാകുന്നത്.
എങ്കിലും ആഘോഷങ്ങളിലെ ആള്‍ക്കൂട്ടങ്ങളെക്കുറിച്ചു വ്യക്തിപരമായ ജാഗ്രത ഉണ്ടായിരിക്കുക യും വേണം. സ്ഥലകാലബോധം നഷ്ടപ്പെടുവാനിടയാകാതിരിക്കുന്നതല്ലേ എപ്പോഴും നല്ലത്. ആഘോഷങ്ങള്‍ കുഞ്ഞുങ്ങള്‍ക്കും വേറിട്ട അനുഭവം സമ്മാനിക്കുന്നു; പുത്തനുടുപ്പ്, കളിപ്പാട്ടങ്ങള്‍, മധുരം, സ്നേഹപ്രകടനങ്ങള്‍, തലോടലുകള്‍, കാഴ്ചകള്‍ അങ്ങനെ പല തും. എങ്കിലും ആഘോഷത്തിമിര്‍ പ്പില്‍ ചില മുതിര്‍ന്നവര്‍ വകതിരിവില്ലാതെ പെരുമാറിയേക്കാം. സ്വ ന്തം സ്വഭാവവൈകല്യങ്ങള്‍ കു ഞ്ഞുങ്ങളോടു പ്രകടിപ്പിക്കുവാനു ള്ള കുതന്ത്രം ചിലര്‍ പ്രയോഗിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ പാടില്ല. പത്തു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ ആള്‍ക്കൂട്ടത്തില്‍ തനിച്ചുവിടാതിരിക്കുന്നതിനുള്ള വിവേകം അമ്മമാര്‍ക്കുണ്ടാകേണ്ടതാണ്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകല്‍, ലഹരിവസ്തു ക്കളുടെ വാഹകരാക്കല്‍, ലൈംഗി ക ചൂഷണം ചെയ്യല്‍, അവയവ മാ ഫിയ ഇങ്ങനെ പലതും യാഥാര്‍ ത്ഥ്യമാണെന്നിരിക്കേ അപരിചിതരായ ഒരുപാടു പേരുടെ ഇടയില്‍ അവര്‍ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പുണ്ടോ? മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു ഭൂമിക്ക് അനുഗ്രഹമാകാന്‍ വേണ്ടിയാണ്. ഓരോ കുഞ്ഞും വളര്‍ന്ന് അവന്‍റെ യൗവ്വനകാലത്ത് ഈ ഭൂമിയെ കൂടുതല്‍ മനോഹരവും സമ്പുഷ്ടവും ആ ക്കിത്തീര്‍ക്കേണ്ടതുമാണ്. ഭൂമിയില്‍ വൃദ്ധരോടു തുലനം ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളുടെ എണ്ണം അപകടകരമാംവിധം കുറവുമാണ്. നാളെ ഈ ഭൂമിയെ താങ്ങിനിര്‍ത്തേണ്ട ഇന്നത്തെ കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ള മനസ്സോടും ശരീരത്തോടുംകൂടി തന്നെ വളര്‍ന്നു വലുതാവണം. അതിനുള്ള ജാഗ്രത മുതിര്‍ന്നവര്‍ക്കുണ്ടായിരിക്കണം. ഒപ്പം ആ ഘോഷങ്ങളുടെ ആനന്ദവും താളലയ സമന്വയവും ആസ്വദിക്കുവാ നും ആസ്വദിപ്പിക്കുവാനും കഴിയുന്നവരായിത്തീരുകയും വേണം.
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു കു ഞ്ഞുങ്ങളോടുള്ള പ്രതിബദ്ധത സ്രഷ്ടാവ് ആഗ്രഹിക്കുന്ന നിലയിലേക്ക് ഉയരുമ്പോഴേ കുഞ്ഞുങ്ങള്‍ ക്ക് അനുഗ്രഹങ്ങളാകാന്‍ കഴിയൂ.
shinytomichan@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org