Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> മാര്‍ അബ്രാഹവും അങ്കമാലി കിഴക്കേപള്ളിയും

മാര്‍ അബ്രാഹവും അങ്കമാലി കിഴക്കേപള്ളിയും

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ എല്ലാ ക്രൈസ്തവര്‍ക്കും വേണ്ടി ഒരൊറ്റെ മെത്രാപ്പോലീത്തയെ ഉണ്ടായിരുന്നുള്ളൂ, അദ്ദേഹത്തിന്‍റെ ആസ്ഥാനം അങ്കമാലി കിഴക്കേ പള്ളിയായിരുന്നു എന്നതിന് ചരിത്രപരമായ ഒട്ടേറെ തെളിവുകള്‍ ഉണ്ട്. ഏറ്റവും ഒടുവില്‍ 1965-ല്‍ ഫാ. സിറിയക് തേവര്‍മണ്ണില്‍ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലെ റവ. ഡോ. ജോസഫ് വിക്കിയുടെ കീഴില്‍ ചെ യ്തതും പ്രൊഫ. ഡോ. കെ.എസ്. മാത്യു എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചതുമായ ഗവേഷണ പ്രബ ന്ധം, “മാര്‍ അബ്രാഹം, മലബാറി ലെ സെന്‍റ് തോമസ് ക്രിസ്ത്യാനി കളുടെ മെത്രാപ്പോലീത്ത (1508- 1597)”, മാര്‍ അബ്രാഹത്തിന്‍റെ പ്ര സക്തിയെക്കുറിച്ചും അദ്ദേഹം ഇന്ത്യയിലെ സഭകള്‍ക്കു ചെയ്ത മഹത്തായ കാര്യങ്ങളെക്കുറിച്ചും ശക്തമായ തെളിവു നല്കുന്നു.
ലത്തീന്‍, പോര്‍ച്ചുഗീസ്, ജര്‍ മന്‍, ഇറ്റാലിയന്‍, സ്പാനീഷ് ഉറവിടങ്ങള്‍ ഉപയോഗിച്ചും 1583-ല്‍ മാര്‍ അബ്രാഹം അങ്കമാലിയില്‍ വിളിച്ചു കൂട്ടിയ സിനഡിന്‍റെ 28 ഡിക്രിയില്‍ 4 ഡിക്രികള്‍ 1965-ല്‍ ഫാ. തേവര്‍മണ്ണില്‍ സ്വരൂപിച്ചും ചരിത്രപരമായും ഗവേഷണപരമായും വളരെ വ്യക്തതയുള്ള തെ ളിവുകള്‍ നിരത്തിയാണ് ഫാ. തേ വര്‍മണ്ണില്‍ മാര്‍ അബ്രാഹത്തിന്‍റെ മലബാറിലെ സാന്നിധ്യത്തെയും അദ്ദേഹത്തിന്‍റെ ജീവചരിത്രത്തെ യും അങ്കമാലിയിലെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. തേവര്‍മണ്ണില്‍ അച്ചന്‍റെ ഗവേഷണത്തില്‍ ചേര്‍ത്തിരിക്കുന്നത് നല്ലൊരു ശതമാനവും അന്ന ത്തെ ഈശോസഭാ അധികാരികളും മാര്‍ അബ്രാഹവും തമ്മില്‍ നടന്നിട്ടുള്ള കത്തിടപാടുകളാണ്. വത്തിക്കാന്‍ ആര്‍ക്കൈവ്സിലെ യും പ്രോപ്പഗാന്ത ഫീദേയിലെ ആര്‍ക്കൈവ്സിലെയും ഒറിജിനല്‍ എഴുത്തുകുത്തുകളും സഹായകരമായിട്ടുണ്ട്. കൊച്ചിരാജാവും മാര്‍ തോമാ ക്രിസ്ത്യാനികളും തമ്മിലുള്ള കത്തിടപാടുകള്‍ പോലും സിറിയക് അച്ചന്‍ ഈ പ്രബന്ധത്തിന്‍റെ രചനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം അതിരൂപതാ വൈദികനായിരുന്ന ഫാ. സിറിയ ക് തേവര്‍മണ്ണില്‍ 1965-ലാണ് സഭാ ചരിത്രത്തില്‍ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി. എടുത്തത്. കോട്ടയം അതിരൂപതയുടെ പ്രസിദ്ധീകരണ മായ ‘അപ്നാ ദേശി’ന്‍റെ ചീഫ് എ ഡിറ്ററായി സേവനം ചെയ്തിട്ടുണ്ട്. അച്ചന്‍ ദീര്‍ഘവര്‍ഷങ്ങള്‍ ജര്‍മനിയില്‍ സേവനം ചെയ്ത് 2015-ല്‍ മരിച്ചു.
ഫാ. സിറിയക് തേവര്‍മണ്ണി ലിന്‍റെ മരണശേഷമാണ് പ്രസിദ്ധ ചരിത്രകാരനും ഗവേഷകനും ധി ഷണാശാലിയുമായ ഡോ. കെ.എസ്. മാത്യു അച്ചന്‍ സിറിയക്കച്ചന്‍റെ പ്രബന്ധം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകത്തെക്കുറിച്ച് ഇ പ്പോള്‍ കുറിപ്പെഴുതാന്‍ കാരണം അങ്കമാലി സെന്‍റ് ഹോര്‍മീസിന്‍റെ നാമധേയത്തിലുള്ള കിഴക്കേ പ ള്ളിയുടെ പുനരുദ്ധാരണം കഴി ഞ്ഞ് 2017 ജനുവരി 10-ന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇതോടനുബന്ധിച്ച് അങ്കമാലി കിഴക്കേപള്ളിയില്‍ ‘സംലാപം-2017’ എന്ന പേ രില്‍ ഒരു ചരിത്ര സിമ്പോസിയ വും വിവിധസഭാകൂട്ടായ്മ പ്രാര്‍ ത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. സി മ്പോസിയത്തില്‍ റവ. ഡോ. കെ.എസ്. മാത്യു പൗരസ്ത്യസഭാ ചരിത്രത്തില്‍ മാര്‍ അബ്രാഹത്തിന്‍റെ പ്രധാന്യവും പ്രസക്തിയും എന്ന വിഷയത്തിലും, പ്രൊഫ. സ്കറി യ സക്കറിയ മാര്‍ അബ്രാഹവും ഉദയംപേരൂര്‍ സൂനഹോസിന്‍റെ അനന്തരഫലങ്ങളും എന്ന വിഷയത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഈ സിമ്പോസിയവും വിവിധസഭാകൂട്ടായ്മ പ്രാര്‍ ത്ഥനയുമായി ബന്ധപ്പെട്ട് യാ ക്കോബായ കത്തോലിക്കാ ബാവയെയും മാര്‍ എലീയാസ് അത്തനാസിയോസ് പിതാവിനെയും ഡോ. മാര്‍ അപ്രേമിനെയും മറ്റും കണ്ടപ്പോഴാണ് മാര്‍ അബ്രാഹമിന്‍റെ ചരിത്രപരമായ പ്രധാന്യം കൂറേക്കൂടി വ്യക്തമായത്. യാ ക്കോബായ ആര്‍ക്കൈവ്സില്‍ നി ന്നും ലഭിച്ച കുറുപ്പമ്പടി പള്ളിയു ടെ ചരിത്രം (1681) ല്‍ മാര്‍ അബ്രാഹത്തെക്കുറിച്ചും അങ്കമാലി കിഴക്കേപള്ളിയെക്കുറിച്ചും വ്യക്തമാ യി എഴുതിയിട്ടുണ്ട്. അതില്‍ ഇങ്ങ നെ പറഞ്ഞിരിക്കുന്നു, “മാര്‍ അ ബ്രാഹമിന് സ്വതന്ത്രമായി താമസിക്കുന്നതിനും റമ്പാന്മാരെ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനുമായി അങ്കമാലി പള്ളിയുടെ കിഴക്കുമാറി ഉറുമീസിന്‍റെ നാമത്തില്‍ ഒരു പള്ളി പണിതു. അദ്ദേഹം 1597-ല്‍ മരിക്കുകയും അദ്ദേഹം പണികഴിപ്പി ച്ച പള്ളിയില്‍ തന്നെ അടക്കുക യും ചെയ്തു.”
മാര്‍ തോമാ ക്രൈസ്തവര്‍ നാ ഥനില്ലാതെ വളരെയധികം അരക്ഷി താവസ്ഥയിലായിരിക്കുന്ന സാഹചര്യത്തിലാണ് മാര്‍ അബ്രാഹത്തിനെ ഇവിടേയ്ക്കു അയക്കുന്നത്. പക്ഷേ മാര്‍ ജോസഫിനോടൊ പ്പം മാര്‍ അബ്രാഹവും ഏറെ തെ റ്റിദ്ധരിക്കപ്പെടുകയും തിരിച്ച് തന്‍റെ പാത്രീയാര്‍ക്കീസായ മാര്‍ അബ്ദീശോയുടെ അടുത്തേയ്ക്കു ചെല്ലുകയും അദ്ദേഹം മാര്‍ അബ്രാഹ ത്തെ മാര്‍പാപ്പയുടെ അടുത്തേ യ്ക്ക് അയയ്ക്കുകയും പീയൂസ് നാലാമന്‍ മാര്‍പാപ്പ മാര്‍ അബ്രാഹത്തെ അങ്കമാലി കേന്ദ്രമാക്കി മാര്‍ തോമാ ക്രൈസ്തവരെ നയിക്കുവാന്‍ ഭരമേല്പിക്കുകയും അ തിനാവശ്യമായ രേഖകള്‍ നല്കുകയും ചെയ്തു. മാര്‍ അബ്രാഹത്തിന്‍റെ പാത്രീയാര്‍ക്കീസ് ഗോ വന്‍ ആര്‍ച്ചുബിഷപ്പിനെഴുതിയ കത്തില്‍ ഇങ്ങനെ വായിക്കുന്നു, “ദൈവതിരുമനസ്സാലും നമ്മുടെ സഭയുടെയും സകല സഭകളുടെ യും അമ്മയായ പരിശുദ്ധ റോമന്‍ സിംഹാസത്തിന്‍റെ മനോഗുണത്താലും റോമന്‍ സഭയുടെ അധികാരി പിയൂസ് നാലാമന്‍ മാര്‍പാപ്പയില്‍ സ്വീകരിച്ച അധികാരത്തില്‍ എഴുതുന്നത്. അതിനാല്‍ എന്‍റെ കത്തുകള്‍ പേറുന്ന മാര്‍ അബ്രാ ഹം മെത്രാനും, എന്‍റെ സഹോദരനും മകനുമായ മാര്‍ ജോസഫ് മെത്രാനുമായി ഞാന്‍ ഇന്ത്യയി ലെ സിറിയന്‍ ക്രൈസ്തവരുടെ പ്രദേശത്തെ രണ്ടായി വിഭജിച്ചു നല്കുന്നു. മാര്‍ അബ്രാഹത്തിന് അങ്കമാലിയും അതോടൊപ്പം അ ദ്ദേഹം മാര്‍പാപ്പയുടെ അടുത്തു പോകാനെടുത്ത പരിശ്രമത്തെ കണക്കിലെടുത്തും മാര്‍പാപ്പയുടെ പ്രത്യേക ത്ലപര്യത്താലും ഗാമില പ്രദേശത്തിന്‍റെ പകുതിയും ഏല്പിക്കുന്നു. ഈ കത്ത് വായിക്കുന്നവര്‍ മനസ്സിലാക്കാന്‍ എന്‍റെ ജീവിതകാലത്തും എന്‍റെ മരണ ശേഷ വും ഈ പ്രദേശത്തുള്ള സകല മെത്രാന്മാരുടെയും മെത്രാപ്പോലീത്തമാരുടെയും മേല്‍ അധികാരം എന്‍റെ കത്തുകള്‍ ഉള്ള ഇവര്‍ക്കായിരിക്കും. ഇവരിലാരെങ്കിലും മരിക്കുകയോ സ്ഥലം മാറുകയോ ചെ യ്താല്‍ ആ പ്രദേശത്തിന്‍റെ കൂടി പൂര്‍ണാധികാരം മറ്റേയാള്‍ക്കായിരിക്കും. ഈ കത്തില്‍ നിന്നും മാര്‍ അബ്രാഹത്തിന്‍റെ അധികാരത്തിന്‍റെ ആധികാരിത സ്ഫടികം പോലെ വ്യക്തമാണ്.
ഫുള്‍സ്റ്റോപ്പ്: ചരിത്രത്തെ മറക്കുക എന്ന മലയാളിയുടെ ദോ ഷത്തെ അകറ്റി ചരിത്രം രചിച്ചവ രെ സ്മരിക്കുകയും ആദരിക്കുക യും ചെയ്യുമ്പോഴാണ് ആ സമൂ ഹം അതിന്‍റെ സ്വത്വം തിരിച്ചറിയുന്നത്.

Comments

2 thoughts on “മാര്‍ അബ്രാഹവും അങ്കമാലി കിഴക്കേപള്ളിയും”

  1. SAJI MUNDADAN says:

    Awareness of history is like finding our genes

  2. SAJI MUNDADAN says:

    As this goes like thiss, the new gen goes another wayy.anyhow they wil come back oneday and know thiss.I’m sure

Leave a Comment

*
*