മാറ്റത്തിന്റെ ഉൾക്കാഴ്ചയുമായി ‘നാം ഒന്നായി മുന്നോട്ട്’

2016 ഓഗസ്റ്റ് 25 മുതൽ 28 വരെ ഇരിങ്ങാലക്കുടയിലെ കൊടകര സഹൃദയ കോളേജിൽ നടന്ന സീറോ-മലബാർ സഭയുടെ നാലാമത്തെ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്‌ളിയുടെ നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി നല്കിയിരിക്കുന്ന "ഒന്നാ യി മുന്നോട്ട്" എന്ന അജപാലന പ്രബോധനം സീറോ-മലബാർ സ ഭയ്ക്കും കേരളത്തിലെ ഇതര സഭകൾക്കും കാലാനുസൃതമായ  ഒരു വഴിവിളക്കാണ്. ഈ വെളിച്ചത്തിൽ നടക്കാൻ ശ്രമിച്ചാൽ സഭയുടെ ഇന്നത്തെ ദൗത്യം നിർവഹിക്കാനും ഉദാത്തമായ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും സാധിക്കും. വളരെ വ്യക്തമായ ഭാഷയിൽ ജീവിതത്തിലെ ലാളിത്യത്തെക്കുറിച്ചും, കുടുംബത്തിലെ സാക്ഷ്യത്തെക്കുറിച്ചും, പ്രവാസികളുടെ ദൗത്യത്തെക്കുറിച്ചും പൊതുധാരണയും ക്രിയാത്മകമായ നിർദ്ദേശങ്ങളും ഈ പ്രബോധന രേഖ ന ല്കുന്നുണ്ട്.
മാറിക്കൊണ്ടിരിക്കുന്ന ലോക ത്ത് മാറുന്ന ജീവിതശൈലിക്കെ തിരെ സഭാനൗകയെ ഫ്രാൻസി സ് മാർപാപ്പ കാരുണ്യത്തിന്റെ പ്രോപ്പല്ലറുകൾ വച്ച് ക്രിസ്തുകേ ന്ദ്രീകൃതമായ ദൈവരാജ്യത്തിലേ ക്കു കൂട്ടികൊണ്ടു പോകുമ്പോൾ, സീറോ-മലബാർ സഭയും ലാളിത്യത്തിന്റെയും കുടുംബ അജപാലത്തിന്റെയും കാര്യത്തിലും മാർ പാപ്പയുടെ ശൈലി അവലംബിച്ചിരിക്കുകയാണ്. അസംബ്‌ളിയിൽ പങ്കെടുത്ത വ്യക്തിയെന്ന നിലയിൽ ഇത്തരം കാര്യങ്ങളെ കുറിച്ച് പിതാക്കന്മാരും വൈദികരും സ ന്യസ്തരും അല്മായരും കൂടി ചേർ ന്നിരുന്ന് ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ "ഒന്നായി മുന്നോട്ട്" എന്ന പ്രബോധന രേഖ സീറോ മലബാർ സഭയിലെ വിശ്വാസികളുടെ ജീവിത ശൈലിയെയും വൈ ദികരുടെ അജപാലന ശൈലിയെയും, സന്യസ്തരുടെ രീതികളെയും, കുടുംബ ജീവിതങ്ങളെയും സമഗ്ര മായി പൊളിച്ചെഴുതുകയാണ്. 'കാരുണ്യത്തിന്റെ മുഖം', 'സ്‌നേഹത്തിൽ ആനന്ദം', 'അങ്ങേ യ്ക്ക് സ്തുതി' തുടങ്ങിയ ഫ്രാൻ സിസ് മാർപാപ്പയുടെ പ്രബോധനങ്ങളുടെ ചുവടു പിടിച്ചാണ് ഈ അജപാലന പ്രബോധനവും എഴുതിയിരിക്കുന്നത്.
കാരുണ്യവർഷത്തിൽ ഒരു കോടി 30 ലക്ഷം രൂപ കരുണത്താലി, കാരുണ്യസൗഖ്യം, കാരുണ്യ സദൻ, കാരുണ്യജീവൻ തുടങ്ങിയ പദ്ധതികളിലൂടെ പാവപ്പെട്ടവർ ക്കായി നല്കിയ അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിലെ വിശ്വാ സി സമൂഹത്തിന്റെ ആത്മീയ പി താവ് എന്ന നിലയിൽ ജീവിതത്തി ലെ ലാളിത്യത്തെ കുറിച്ച് ആലഞ്ചേരി പിതാവ് പറയുന്ന പല കാ ര്യങ്ങളും വ്യക്തിജീവിതത്തിലും ഇടവക ജീവിതത്തിലും വളരെ കാര്യക്ഷമമായി നടത്താൻ സാധിക്കുന്നവ തന്നെയാണ് എന്ന ഉറച്ച ബോധ്യമുണ്ട്. ഒരു ഉപഭോഗ സം സ്‌കാരത്തിന്റെ പൊങ്ങച്ചത്തിൽ നിന്ന് ഇന്ന് ഭൂരിഭാഗം വിശ്വാസികളും വഴി മാറി നടക്കാൻ തുടങ്ങിയിട്ടുണ്ട്. " ദൈവത്തോടുള്ള സമാനത മറച്ചുവച്ച് മനുഷ്യനു സദൃശ്യനായി, ദാസന്റെ രൂപമെടുത്ത് അപ്പത്തിന്റെ രൂപത്തിൽ മനുഷ്യനു ഭോജനമായി മാറിയ മിശിഹായെപ്പോലെ ക്രൈസ്തവർ തങ്ങൾക്കുള്ള സമ്പന്നതയെ മറ്റുള്ളവർക്കുവേണ്ടിയുള്ള സമർപ്പണത്തിലൂടെ ശരിയായി വിനിയോഗിക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു. ഇപ്രകാരമൊരു തിരിച്ചു വരവ് നമ്മുടെ ജീവിതത്തിന്റെ എല്ലാ ത ലങ്ങളിലും സംഭവിക്കണം (ഒന്നാ യി മുന്നോട്ട് 3).
വ്യക്തിജീവിതത്തിൽ അത്യാവശ്യമുള്ളവ, ആവശ്യമുള്ളവ, സൗ കര്യത്തിനുള്ളവ, ആഡംബരസ്വഭാവമുള്ളവ, ആർഭാടമായവ എന്നിങ്ങനെ തരംതിരിച്ച് നമ്മുടെ ജീവിതത്തിന്റെ കാഴ്ചപ്പാടിൽ തന്നെ മാറ്റം കൊണ്ടുവരണം. നാം ആരും ചോദിച്ചിട്ടല്ല ദൈവം നമുക്കു നല്ല സാഹചര്യങ്ങൾ നല്കിയതും ന ല്കുന്നതും. അത് ദൈവത്തിന്റെ ദാനമാണ്. എങ്കിൽ ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ നാം നമ്മേക്കാൾ ഹതഭാഗ്യരായവർക്ക് ന്യായമായുള്ളവ പങ്കുവയ്‌ക്കേണ്ടതില്ലേ എന്ന ചോദ്യത്തിന് എന്നും പ്രസക്തിയുണ്ട്. അതിനാൽ മാമ്മോദീ സ, തിരുപ്പട്ടം, വിവാഹം, ജൂബിലികൾ, ഓർമയാചരണങ്ങൾ എന്നിങ്ങനെ നമ്മുടെ ജീവിതത്തിലെ ആഘോഷങ്ങൾ നാം ആർഭാടമാ ക്കരുത്. ഈ അവസരങ്ങളിലെ ല്ലാം ഈശോയുടെ ജിവിതത്തി ലെ ലാളിത്യത്തിലേക്കും സുവിശേ ഷോചിതമായ മിതത്വത്തിലേക്കും നാം തിരിച്ചു വരേണ്ടിയിരിക്കുന്നു. എന്റെ സ്വത്തും പണവും ഉപയോഗിച്ച് ഒരു വിസ്മയ കാഴ്ചയായി എല്ലാം അത്യാഡംബരമാക്കിയാ ലേ എനിക്കു സമൂഹത്തിൽ വിലയുണ്ടായിരിക്കുകയുള്ളൂ എന്ന ബാ ലിശമായ ചിന്തയിൽ നിന്നും നാം പുറത്തു വരേണ്ടിയിരിക്കുന്നു. നമ്മുടെ പള്ളിപണികളിലും തിരുനാൾ ആഘോഷങ്ങളിലും ഈ ലാളിത്യം പ്രായോഗികമാക്കണം. ഇതെല്ലാം ആരുടെയെങ്കിലും പ്രൗ ഢി കാണിക്കാനുള്ള മാർഗ്ഗങ്ങളല്ല. ധൂർത്ത് കുറയ്ക്കുമ്പോൾ മിച്ചം വരുന്ന പണം പാവങ്ങളുടെയും മറ്റും ഉന്നമനത്തിനായി ക്രിയാത്മകമായി ഉപയോഗിക്കാൻ ഇച്ഛാശക്തിയുള്ളവരാകണം നാം. തിരുനാളുകൾക്ക് വെടിക്കെട്ടും, സപ്ലി മെന്റുകളും പരമാവധി നിർത്തലാക്കി അനാവശ്യ ചെലവ് കുറയ്ക്കാനാണ് പ്രബോധന രേഖ പറയുന്നത്. ഇടവകകളിൽ സമർപ്പിതരുടെ ജൂബിലിയും മറ്റും നടത്തുമ്പോഴും ഈ ലാളിത്യം കരുതലോടെ കാത്തുസൂക്ഷിക്കണം.
ഇടവകകളിലും സന്യാസ സ മൂഹങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലും സുതാര്യത ഉറപ്പുവരുന്ന തും ന്യായമായ വേതനം ജോലിക്കാർക്കു നല്കുന്നതും മറ്റും നീ തിയും ലാളിത്യവും ഒത്തുചേരുന്നതിന്റെ ലക്ഷണമാണ്. കുടുംബജീവിതത്തെ ഇന്നത്തെ അപകടങ്ങളിൽ രക്ഷിക്കുന്ന തരത്തിൽ അജപാലകർ അവരെ സഹഗമനം ചെയ്യുന്നവരായിരിക്കണം. കുടുംബകൂട്ടായ്മകൾക്ക് കൂടുതൽ ഊന്നൽ നല്കണ്ടേതുണ്ട്. കുടുംബത്തിലെ തലവന്മാർ പെസഹാ അ പ്പം മുറിച്ച് മക്കൾക്ക് കൊടുക്കുന്ന യഹൂദ പാരമ്പര്യത്തെ പള്ളികളിലേക്കു മാറ്റുന്നതിനെയും തിരുനാൾ ദിനത്തിൽ കുടുംബത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിനെ പള്ളികളിലെ ഊട്ടുതിരുനാളിലേക്ക് ചുരുക്കുന്നതിനെയും  ഈ പ്രബോധന രേഖ ശക്തമായി അപലപിക്കുന്നുണ്ട്.
 പ്രബോധഫുൾസ്റ്റോപ്പ്:ന രേ ഖയിലെ ആശയങ്ങൾ കേമമായിട്ടുണ്ട്. പക്ഷേ, ഇതു സഭാതനയരിലേയ്ക്ക് എത്തുകയും അവ പ്രായോഗികമായ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുമ്പോൾ മാത്രമേ അസംബ്‌ളിയുടെ ലക്ഷ്യം സാധൂകരിക്കുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org