മിസ്സിയോ ദേയീ

മായാത്ത പച്ചപ്പോടെ മനസ്സിലുള്ള ചെറുപ്പ കാലത്തെ ഓര്‍മ്മകളില്‍ ഒന്നാണ് മിഷന്‍ഞായറുകള്‍. ആഴ്ചകള്‍ക്കുമുമ്പേ തോളില്‍ ചാക്കും തൂക്കി വീടു വീടാന്തരം കയറിയിറങ്ങി തേങ്ങയും മാങ്ങയും ചക്ക യുമെല്ലാം മിഷനുവേണ്ടി ശേഖരിച്ചു തെരുവിലൂടെ നടന്ന മിഷന്‍ലീഗുകാരന്‍റെ ഉത്തരവാദിത്തം! മിഷന്‍ കലണ്ടറുകളും മിഷന്‍കവറുകളും വീടുകളിലെത്തിച്ചു സംഭാവനശേഖരിക്കാന്‍ ഉത്സാഹത്തോടെ ചെയ്ത ശ്രമങ്ങള്‍… മിഷന്‍ ലേലംവിളി മൂക്കുമ്പോള്‍ കൈ യടിച്ചും ആര്‍ത്തുവിളിച്ചും പ്രോത്സാഹിപ്പിച്ചത്… സി സ്റ്റര്‍മാരുടെ നേതൃത്വത്തില്‍ മിഷന്‍കളികള്‍ക്കായി വേണ്ട ഒരുക്കങ്ങള്‍ നടത്തിയത്… ആ പ്രായത്തില്‍ വമ്പന്‍തുകകള്‍ മിഷനുവേണ്ടി ശേഖരിക്കാനായതി ന്‍റെ ആത്മസംതൃപ്തി… ഇതൊക്കെ ഒരു തലമുറയുടെ ഭാഗ്യങ്ങളായിരുന്നു. മിഷന്‍ഞായറാചരിച്ചിട്ട് ഏതാണ്ട് ഒരു മാസമാകുന്നതേയുള്ളൂ.
ഈയിടെയാണ് ഒരിക്കല്‍ക്കൂടി ആ അമ്മച്ചിയെ കണ്ടത്. വടികുത്തി വീട്ടിനകത്തുമാത്രം കഴിയാനേ ആകുന്നുള്ളൂ. ഒരുകാലത്ത് ആ പരിസരം മുഴുവന്‍ ഓടിനടന്ന് ഓരോ വീട്ടിലും കയറിയിറങ്ങി അവിടത്തെ പ്രശ്നങ്ങളില്‍ ദൈവികമായ പരിഹാരങ്ങള്‍ ഉണ്ടാ കാന്‍ നിമിത്തമായിത്തീര്‍ന്ന വ്യക്തിയാണ്. കാണുന്ന വരോടെല്ലാം ഈശോയെക്കുറിച്ചു പറഞ്ഞ അമ്മച്ചി. മുതിര്‍ന്ന അനേകംപേരുടെ മാമ്മോദീസയ്ക്ക് ജ്ഞാ നസ്നാനമാതാവായി നിന്ന അമ്മച്ചി. ആലുവ സെമി നാരിയില്‍ താമസിക്കുന്ന കാലത്ത് ഒരിക്കല്‍ എന്നെ ഈ അമ്മച്ചി കാണാനെത്തി. കണ്ടപാടെ ആദ്യവാച കം: അച്ചോ, എനിക്ക് ഇപ്പോ ഒരു ആത്മാവിനെ കിട്ടി. ട്രാന്‍സ്പോര്‍ട്ടുബസ്സില്‍ ഒരേ സീറ്റില്‍ യാത്രചെയ്ത ഒരു ചെറുപ്പക്കാരിക്ക് ഈശോയെ പരിചയപ്പെടുത്തി അവളുടെ കടുത്ത തലവേദനയ്ക്കു നിമിഷംകൊണ്ട് ഈശോയുടെ നാമത്തില്‍ പൂര്‍ണശമനം നല്കി വണ്ടി യില്‍ നിന്നിറങ്ങി എന്നെ കാണാന്‍ വന്നിരിക്കുക യാണ്!
ക്രിസ്മസ്സിനും ഈസ്റ്ററിനും ക്രിസ്തീയപ്രോഗ്രാമുകള്‍ എഴുതി സംവിധാനം ചെയ്ത് സ്വന്തം മാലയും വളയുംവരെ പണയപ്പെടുത്തി ടെലിഫിലിം പ്രൊഡ്യൂ സുചെയ്തു സംപ്രേഷണം ചെയ്യുന്ന ഒരു ചെറുപ്പക്കാ രിയെ എനിക്കറിയാം. ഡിഗ്രി കഴിഞ്ഞ് ഒരു വര്‍ഷം മുഴുവന്‍ ഉത്തരേന്ത്യയില്‍ ഈശോയെ പ്രഘോഷിക്കാ നായി പോയ അനേകം ചെറുപ്പക്കാരെ പരിചയമുണ്ട്. പ്രേഷിതകുടുംബങ്ങളുടെ കൂട്ടായ്മയായ സാന്ത്വനകമ്മ്യൂണിറ്റിയെ പരിചയമുണ്ട്. ഫെയിസ്ബുക്കിലും വാട്ട്സ്ആപ്പിലും ക്രിസ്തുസന്ദേശം പരത്തുന്ന ആ ധുനികമിഷനറിമാരെ സോഷ്യല്‍മീഡിയായില്‍ കാ ണാറുണ്ട്.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ തിരുനാള്‍പ്രമാണിച്ചായിരിക്കണം ഇപ്പോള്‍ ഈവിധ ചിന്തകള്‍ എ ന്നില്‍ നിറയുന്നത്. "ഒരുവന്‍ ലോകംമുഴുവന്‍ നേടിയാ ലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവ ന് എന്തു പ്രയോജനം?" (മത്താ 16:26) എന്ന തിരുവച നം വിശുദ്ധ ഇഗ്നേഷ്യസിന്‍റെ നാവില്‍നിന്ന് അഗ്നി സ്ഫുലിംഗം പോലെ സ്വഹൃദയത്തില്‍ കത്തിപ്പടര്‍ന്ന താണ് ഫ്രാന്‍സിസ് സേവ്യറിന്‍റെ പ്രേഷിതതീക്ഷ്ണ ത. 1541-ല്‍ തന്‍റെ 35-ാം വയസ്സില്‍ പോര്‍ട്ടുഗീസ് ഗോ വയിലേക്കു കപ്പല്‍കയറിയ അദ്ദേഹം പിന്നീട് സ്വദേ ശം കണ്ടിട്ടില്ല. പതിനഞ്ചുമാസം നീണ്ട കപ്പല്‍യാത്ര യ്ക്കുശേഷം താനെത്തിപ്പെട്ട നാട്ടില്‍ ക്രിസ്തുവിനെ ഫലപ്രദമായി പ്രഘോഷിക്കാന്‍ ആ മിഷനറിക്കു കഴി ഞ്ഞു. ഭാരതത്തിന്‍റെ പ്രേഷിതനായ വിശുദ്ധ ഫ്രാന്‍സി സ് സേവ്യര്‍ ഗോവയിലും ഭാരതത്തിന്‍റെ തീരപ്രദേശ ങ്ങളിലും ഈശോയെ പ്രഘോഷിച്ചതിനുശേഷം ജപ്പാ നിലേക്കും ചൈനയിലേക്കും യാത്രചെയ്തു. ഒടുവില്‍ സാന്‍സിയാനില്‍വച്ച് രോഗബാധിതനായി 46-ാം വയസ്സില്‍ മരിക്കുകയായിരുന്നു.
മിഷണറിമാരെ സ്മരിക്കുന്നത് ആത്മപരിശോധനയ്ക്കും ഇടയാക്കും. മിഷനറിയെന്നത്, നിഗൂഢല ക്ഷ്യങ്ങളൊന്നും ഇല്ലാതെ, ക്രിസ്തുവിനെ ഏവര്‍ക്കും പരിചയപ്പെടുത്തുക എന്നതാണല്ലോ. ക്രിസ്തു രക്ഷകനായുണ്ട് എന്ന സുവിശേഷം പകര്‍ന്നുനല്കാനായി മിഷനറിമാര്‍ തുടങ്ങിവച്ച കാര്യങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുശേഷം ഇപ്പോള്‍ ഏത് അവസ്ഥയിലെത്തി? മിഷനെ ലക്ഷ്യംവച്ചു തുടങ്ങിയ ചില മാര്‍ഗങ്ങള്‍തന്നെ ഇന്നു നമുക്ക് ലക്ഷ്യങ്ങളായിത്തീര്‍ന്നു! പണ്ട് നമുക്ക് മിഷന്‍ ആശുപത്രികളുണ്ടായിരുന്നു; ഇന്ന് സൂപ്പര്‍സ്പെഷ്യാലിറ്റികളും. പണ്ട് നമുക്ക് പള്ളിക്കൂടങ്ങളുണ്ടായിരുന്നു; ഇന്ന് ഇന്‍റര്‍നാഷണലുകളും. മിഷനറി (ാശശൈീിമൃ്യ) വെ റും മെഷീനറി (ാമരവശിമൃ്യ) ആയിത്തീരുന്ന അവസ്ഥ!
എപ്പോഴാണ് നമ്മുടെ കുടുംബങ്ങള്‍ പ്രേഷിതകുടുംബങ്ങളായിത്തീരുന്നത്? എപ്പോഴാണ് നമ്മുടെ ഇടവകകള്‍ പ്രേഷിതഇടവകകളായിത്തീരുന്നത്? എപ്പോഴാണ് നമ്മുടെ സ്ഥാപനങ്ങള്‍ പ്രേഷിതസ്ഥാപനങ്ങളായിത്തീരുന്നത്? നമ്മുടെ വൈദികര്‍ക്കും സമര്‍പ്പിതര്‍ ക്കും അല്മായര്‍ക്കും മിഷനറി ചൈതന്യമുണ്ടോ? ഇങ്ങനെ സ്കൂള്‍ നടത്താന്‍ സഭയെന്തിന്? ഇങ്ങനെ ആശുപത്രി നടത്താന്‍ സഭയെന്തിന്? കുഞ്ഞിനെ നോ ക്കാനല്ലെങ്കില്‍ ആയയെന്തിന്?
ഈയടുത്ത കാലത്ത് എറണാകുളത്തെ ഒരു പ്രശ സ്തമായ ഇടവകയില്‍നിന്ന് 18 പേര്‍ ഝാന്‍സിയിലേ ക്ക് ഒരു മിഷന്‍യാത്ര നടത്തിയതായി അറിഞ്ഞു. പങ്കെടുത്തവരില്‍ അതു വലിയ ചലനമുളവാക്കിയതായാണ് ഗ്രഹിക്കാനായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org