Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> മൂകത മൂത്താണ് ശൂന്യതയുണ്ടാകുന്നത്!

മൂകത മൂത്താണ് ശൂന്യതയുണ്ടാകുന്നത്!

ഫാ. ജോഷി മയ്യാറ്റില്‍

“സ്റ്റേറ്റിന്‍റെ ഏറ്റവും വലിയ ശത്രുവാണ് സത്യം” എന്നു പ്രസ്താവിച്ചത് ജോസഫ് ഗീബല്‍സ് ആയിരുന്നു – ഹിറ്റ് ലറുടെ പ്രചാരണമന്ത്രി!
മൂകത വല്ലാത്ത ഒരു മലയാളപദമാണ്. എങ്കിലും ഭാരതരാഷ്ട്രീയത്തില്‍ ഇന്നു കാണുന്ന മൂകത ബീഭത്സ മാണെന്നു പറയാതെ വയ്യാ. ജനാധിപത്യാവകാശമായ മറുപടി ലഭ്യമല്ലെന്നതു മാത്രമല്ല ഇവിടെ പ്രശ്നം, ചോദ്യ ങ്ങളെയും ചോദ്യകര്‍ത്താക്കളെയും ഉത്തരം നല്കാന്‍ ബാധ്യതയുള്ളവരെത്തന്നെയും ഈ മൂകത ക്രമേണ ശൂന്യമാക്കിക്കളയും എന്നതുകൂടിയാണ്.
ഭാരതത്തിന്‍റെ പരമോന്നത നീതിപീഠത്തിലെ 43-ാമതു ചീഫ് ജസ്റ്റിസ് തിരാത്ത് സിങ് ഥാക്കൂര്‍ പടിയിറങ്ങി. സുപ്രീംകോടതിയുടെ സാരഥിയായി ഒരു വര്‍ഷവും ഒരു മാസവും സേവനംചെയ്ത അദ്ദേഹം ഇതിനകം എത്ര വട്ടം കരഞ്ഞു?! ആവശ്യത്തിനു ന്യായാധിപന്മാരില്ലാത്ത ജുഡീഷ്യറിയുടെ പ്രാരാബ്ധങ്ങളെക്കുറിച്ചുള്ള അദ്ദേഹ ത്തിന്‍റെ നെടുവീര്‍പ്പുകള്‍ ഭാരതത്തിന്‍റെ ജനാധിപത്യ സം വിധാനത്തിന്‍റെതന്നെ നെടുവീര്‍പ്പുകളായിരുന്നെന്ന് അധി കമാരും തിരിച്ചറിഞ്ഞതായി തോന്നിയില്ല. ഭരണചക്രം തിരിക്കുന്നവര്‍ ചീഫ് ജസ്റ്റിസിന്‍റെ പരിദേവനങ്ങള്‍ക്കു മു മ്പില്‍ മൂകരായി നിന്നതേയുള്ളൂ. മുന്‍സര്‍ക്കാറിനെ അപേ ക്ഷിച്ച് ഈ സര്‍ക്കാര്‍ എല്ലാം മുറയ്ക്കു ചെയ്യുന്നുണ്ടെന്ന രാഷ്ട്രീയ മറുപടി മാത്രമാണ് പൗരനു കേള്‍ക്കാനായത്.
മൂന്നു മാസം മുമ്പാണ് റിസര്‍വ് ബാങ്കിന്‍റെ 23-ാമതു ഗവര്‍ണര്‍ ഡോ. രഘുറാം ഗോവിന്ദ് രാജന്‍ മൂന്നു വര്‍ഷ ത്തെ സേവനത്തിനുശേഷം സ്ഥാനമൊഴിഞ്ഞത്. 2009-ല്‍ ലോകമാസകലമുണ്ടായ സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് 2005-ല്‍ത്തന്നെ ഒറ്റപ്പെട്ട ശബ്ദത്തില്‍ അപായസൂചന നല്കിയ അദ്ദേഹം ഭാരതം കണ്ട മഹാന്മാരായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരില്‍ അഗ്രഗണ്യനാണ്. കാര്യപ്രാപ്തി യുള്ള രഘുറാം രാജന്‍റെ സേവനം അവസാനിപ്പിച്ച് അംബാനിയുടെ മുന്‍ സാമ്പത്തികനിയന്താവിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറാക്കിയത് എന്തിനെന്ന പൗരന്‍റെ ചോദ്യങ്ങള്‍ മൂകാധരങ്ങള്‍ ഏതാണ്ടു പൂര്‍ണ മായും വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിനുള്ള ഒരേയൊരുത്തരം കിട്ടിയത് 2016 നവംബര്‍ 8-ാ തീയതി ആയിരു ന്നു-നോട്ട് അസാധുവാക്കല്‍ ദുരന്തത്തിലൂടെ. കെടു കാര്യസ്ഥതയുടെ സജീവസാക്ഷ്യങ്ങളായി ഓരോ ദിവസ വും പുറത്തിറങ്ങിയ സര്‍ക്കുലറുകളുടെയും തിരുത്തല്‍ സര്‍ക്കുലറുകളുടെയും പ്രളയംപോലും മൂകതയില്‍ മുങ്ങി മരിച്ചുകഴിഞ്ഞു.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി വരിച്ച മൂകത ജനാധിപത്യത്തിന്‍റെ ശ്രീകോ വിലായ പാര്‍ലമെന്‍റ് അടുത്തകാലത്ത് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു. എല്ലാം നേരെയാക്കാന്‍ തനിക്കായി മോദി ആവശ്യപ്പെട്ടിരുന്ന 50 ദിനങ്ങള്‍ക്കു ശേഷം രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തില്‍ യഥാര്‍ ത്ഥത്തില്‍ പറയേണ്ടിയിരുന്ന കാര്യങ്ങളെല്ലാം മൂകത യുടെ കരിമ്പടത്തിന്‍കീഴില്‍ അദ്ദേഹം സമര്‍ത്ഥമായി മറ ച്ചുവച്ചു. കെ.വി. തോമസ് മാഷ് അധ്യക്ഷനായ പബ്ലിക് എക്കൗണ്ട്സ് കമ്മിറ്റിയുടെ ഇടപെടലിനെത്തുടര്‍ന്നെങ്കി ലും സത്യത്തിനു സ്വരം ലഭിക്കുമോ എന്നാണ് പാവം പൗരന്‍ ഇപ്പോള്‍ ആകാംക്ഷയോടെ നോക്കിപ്പാര്‍ക്കു ന്നത്.
ഇതിനിടയില്‍ പ്രതിപക്ഷനേതാവിന്‍റെ കൈയിലെ സ ഹാറ അമിട്ടുപോലും മോദിയുടെ മൂകതയ്ക്കും ന്യായീ കരിക്കാനാവാത്ത പരിഹാസത്തിനും മുന്നില്‍ നിശ്ശബ്ദ മായിപ്പോയതും പൗരന്‍ ശ്രദ്ധിച്ചു. അടിക്കടിയുണ്ടാകുന്ന പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവും അഞ്ചിരട്ടിയോളം വര്‍ദ്ധിപ്പിച്ച ഡ്രൈവിംഗ് ലൈസന്‍സ് നിരക്കുമെല്ലാം പൗരന്‍റെ കഴുത്തു ഞെരുക്കുമ്പോള്‍ ഉയരുന്ന പതിഞ്ഞ രോദനങ്ങള്‍ക്കുമുമ്പിലും മോദിക്കു മൂകതതന്നെ.
നുണകള്‍ക്കുവേണ്ടി വായ് തുറക്കുന്നതും സത്യത്തി നുമുമ്പില്‍ മൂകത വരിക്കുന്നതും ഫാസിസത്തിന്‍റെ തനി സ്വഭാവമാണെന്നു കാണാന്‍ കാലത്തില്‍ ഏറെ ദൂരം പര തേണ്ടതില്ലല്ലോ. ചരിത്രം ആവര്‍ത്തനസ്വഭാവം പേറുന്നു. പൗരന്‍ ഇനി നിര്‍വികാരനാകും, ഏതാണ്ടു പാവപോലെ; ഒന്നും കാണാതെയും കേള്‍ക്കാതെയും അറിയാതെയുമാകും! പിന്നെ ദുരന്തങ്ങളുടെ പെരും മഴക്കാലമാണ്: ആദ്യം പൗരനും, ഒടുവില്‍ അധികാരിക്കും! സമാനഭരണങ്ങളുടെയെല്ലാം ഗതി അതുതന്നെയായിരുന്നല്ലോ!
frmayyattil@gmail.com

Leave a Comment

*
*