വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നത് അനീതിയാണ്

വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നത് അനീതിയാണ്

ഡോ. കൊച്ചുറാണി ജോസഫ്

കരുണയുടെ ജൂ ബിലിവര്‍ഷം അവസാനിച്ചെങ്കിലും കാരുണ്യപ്രവൃത്തികള്‍ അഭംഗു രം തുടരേണ്ടതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ക രുണയുടെ മതബോധനം വീണ്ടും തുടര്‍ന്നു. രണ്ടു പ്രധാനപ്പെട്ട കാരുണ്യപ്രവൃത്തികളിലേക്കാ ണ് ഇത്തവണ മാര്‍പാപ്പ ശ്രദ്ധ ക്ഷണിച്ചത്. അത് അറിവില്ലാത്തവരെ പഠിപ്പിക്കുന്നതും സം ശയമുള്ളവരുടെ സംശയം ദൂരീകരിക്കുന്നതുമാണ്. ഇത് രണ്ടും വളരെ ശക്തമായ കാരുണ്യപ്രവൃത്തികളാണ്. ഇവ രണ്ടും പരസ്പരബന്ധിതവും നമ്മുടെ കു ടുംബങ്ങളിലും സമൂഹത്തിലും എന്നും പ്രാവര്‍ത്തികമാക്കേണ്ടതുമാണ്.
സഭയുടെ സുവിശേഷവല്‍ ക്കരണദൗത്യത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വലിയ പ ങ്കാണുള്ളത്. സഭ അനേകം വി ദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങുകയും നല്ല രീതിയില്‍ നിലനിര്‍ത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ മാന്യതയും അന്ത സ്സും സ്ഥാപിച്ചു കൊടുക്കുന്നു. ദൈവം ഒരു വ്യക്തിക്ക് നല്‍കി യ കഴിവുകളുടെ പൂര്‍ണ വളര്‍ ച്ചയും അതിലൂടെ പ്രദാനം ചെ യ്യുന്നു. നിരക്ഷരതയും വിദ്യാഭ്യാസത്തിനുള്ള സാധ്യതകളില്ലായ്മയും ദാരിദ്ര്യത്തിന്‍റെയും അനീതിയുടെയും രൂപങ്ങളാണ്. വിദ്യാഭ്യാസം ക്രിയാത്മകമായി നമ്മളെതന്നെ വിലയിരുത്തുവാനും ചോദ്യങ്ങള്‍ ചോദിക്കാനും പ്രാപ്തരാക്കുന്നു. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ നിഷേധിക്കുന്ന ത് കടുത്ത അനീതിയാണ്. ഇറാ ക്ക് സിറിയ പോലുള്ള യുദ്ധബാധിതപ്രദേശങ്ങളില്‍ സ്കൂളുകള്‍ അടഞ്ഞുകിടക്കുന്നു.
വിദ്യാഭ്യാസം സംഘാതമാ യി നല്‍കുന്നതില്‍ വി. ഡോണ്‍ ബോസ്കോയും സലേഷ്യന്‍ സന്യാസസഭയും ചെയ്യുന്ന പ്ര വര്‍ത്തനങ്ങളെ മാര്‍പാപ്പ പ്രശംസിച്ചു. താനും ഒരു സലേഷ്യന്‍ സ്കൂളിലാണ് പഠിച്ചതെന്നും പാപ്പ ഓര്‍മിച്ചു. അല്മായരും സ ന്യസ്തരും ഈ രംഗത്ത് ചെയ്യു ന്ന പ്രവര്‍ത്തനങ്ങളെ വലിയ ഒ രു കൈയടി നല്‍കി അഭിനന്ദിക്കുവാന്‍ സദസ്സിനോട് മാര്‍പാ പ്പ ആഹ്വാനം ചെയ്തു. സദസ്സ് ഹര്‍ഷാരവത്തോടെ അപ്രകാരം ചെയ്തു.
സംശയമുള്ളവരുടെ സംശ യം ദുരീകരിക്കുന്നതും അവരെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുന്നതും കാരുണ്യപ്രവൃത്തികളാണ്. മതബോധനത്തിലൂടെ യും വിശ്വാസത്തിന് സാക്ഷികളായി ജീവിച്ചുകൊണ്ടും പരസ്പരം പിന്താങ്ങുവാന്‍ നമ്മളെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാവരുടേയും ജീവിതത്തില്‍ സംശയങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ ഉണ്ടായിട്ടുണ്ട്. നിയതമായ അര്‍ത്ഥത്തില്‍ അ ത് നല്ലതാണ്. അത് ദൂരീകരിക്കുന്നതിലൂടെ ദൈവത്തിന്‍റെ ര ക്ഷാകരമായ സ്നേഹം കൂടുതല്‍ ആഴത്തില്‍ മനസ്സിലാ ക്കാന്‍ സഹായിക്കുന്നു. വിശ്വാസപരമായ ചോദ്യങ്ങള്‍ സ്വയം ചോദിക്കാനും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കി വിശ്വാസത്തില്‍ ജീവിക്കാനും സാധിക്കണം.
വിദ്യാഭ്യാസം നമ്മുടെ അറിവില്ലായ്മയിലേക്കുള്ള നിരന്തരമായ അന്വേഷണമാണ് എന്നാ ണ് വിദ്യാഭ്യാസത്തിന്‍റെ ഒരു നിര്‍വചനത്തില്‍ പറയുന്നത്. കാരണം കൂടുതല്‍ അറിയുന്തോറും അറിയുവാനുള്ളതിന്‍റെ വലുപ്പം വലുതായി അനുഭവപ്പെടുന്നു. അതുകൊണ്ടാണ് വിദ്യാഭ്യാസം കൂടുതല്‍ ലഭിച്ചവര്‍ വള രെ എളിമയുള്ളവരാവുന്നത്. പ്ര ശസ്തനായ ഒരു ഡോക്ടര്‍ പറഞ്ഞതിപ്രകാരമാണ്. ഓരോ ഓ പ്പറേഷനുമുമ്പും ഞാന്‍ പ്രാര്‍ ത്ഥിക്കും കാരണം എനിക്ക് മു റിക്കുവാനും മരുന്നുപുരട്ടുവാ നും മുറിവ് തുന്നിക്കെട്ടുവാനും മാത്രമെ സാധിക്കൂ. സൗഖ്യമാക്കുന്നത് കര്‍ത്താവാണ്. ഈ വിവേകം വിദ്യാഭ്യാസം ശരിയാ യ രീതിയില്‍ ഉള്‍ക്കൊണ്ടതിന്‍റെ പ്രതിഫലനമാണ്. വിദ്യാഭ്യാസം നമ്മളില്‍ വിവരവും വിവേകവും വിനയവും സൃഷ്ടിക്കുമ്പോഴാ ണ് പാപ്പ പറഞ്ഞ മനുഷ്യമഹത്വത്തിലേക്ക് ഓരോരുത്തരും എത്തുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org