വിദ്യാര്‍ത്ഥിക്കു പാലും മുട്ടയും

മാറി വരുന്ന ഗവണ്‍മെന്‍റുകള്‍ക്കു പ്രസ്താവനകള്‍ നടത്തി ജനത്തെ അറിയിക്കാനുള്ള പരസ്യപ്പലകകളാണു വിദ്യാര്‍ത്ഥിവൃന്ദം. ഭരണസമരം മുതല്‍ ഓര്‍ത്താല്‍ വിദ്യാര്‍ത്ഥികളുടെ ദാരിദ്ര്യം ഗവണ്‍മെന്‍റുകളുടെ തലവേദനയായിരുന്നു. ലക്ഷ്യങ്ങള്‍ സമരം ചെയ്തു നേടിയെടുത്തപ്പോള്‍ വളരെ ആകര്‍ഷകമായി. ഈ നാടകത്തില്‍ പ്രധാന റോളുകള്‍ വഹിച്ചവര്‍ ഇന്നു കേരളത്തില്‍ സമുന്നത പദവികളിലാണ്.
പിന്നാലെ വന്ന ഗവണ്‍മെന്‍റ് അതിന്‍റെ രൂപഭാവങ്ങള്‍ മാറ്റി അതിനെ 'ടൗറേലിേ ഇീിരലശൈെീി' എന്നു വിളിച്ചു. അതിന്‍റെ ഭാരം പ്രൈവറ്റ് ബസ്സുടമകളുടെ പിടലിക്കു വച്ചു കൊടുത്തു. അന്നുവരെ മാന്യമായി ടിക്കറ്റെടുത്തു യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥികളെ ദരിദ്രവാസികളാക്കി. അവര്‍ പ്രിന്‍സിപ്പല്‍ ഒപ്പിട്ട കാര്‍ഡുമായി പ്രൈ വറ്റ് ബസ്സുകളുടെ പിന്നാലെ ഓടി. അവര്‍ സ്റ്റോ പ്പുകളില്‍ നിര്‍ത്തില്ല. വിദ്യാര്‍ത്ഥിപടയെ ക ണ്ടാല്‍ സ്പീഡ് കൂട്ടിവിടും. യാതൊരു ശല്യവും കൂടാതെ കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുക യും ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ക്ഷീണം കണ്ടുപിടിച്ച രാഷ്ട്രീയനേതാക്കള്‍ക്കാണ് അവാര്‍ഡ് കൊടുക്കേണ്ടത്. അവര്‍ ഉച്ചക്കഞ്ഞി ആരംഭിച്ചു. ക ഞ്ഞിയുടെ കൂട്ടത്തില്‍ പയറും കൊടുത്തു. കുറ ച്ചു കുട്ടികള്‍ കുടിച്ചു. ഞങ്ങള്‍ അത്ര കഞ്ഞിക ളല്ലെന്നു ബാക്കിയുള്ളവര്‍. പകുതി കാശു ഗവ ണ്‍മെന്‍റ് ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ വീതംവച്ചു. ക ഞ്ഞിവയ്ക്കാന്‍ വഴി കാണാതെ പ്രധാനാദ്ധ്യാപകര്‍ പിരിവു നടത്തിയും കീശയില്‍നിന്നു കാ ശുവച്ചും മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്തി.
കേരളത്തില്‍ ഭരണം മാറി. മന്ത്രിസഭ കൂലങ്കഷമായ ചര്‍ച്ച നടത്തി. വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കഞ്ഞിയും പയറും ഒന്നുമാകുന്നില്ല. കു ട്ടികള്‍ക്കു പാലും മുട്ടയും കൊടുക്കണം. ഏതാ നും ദിവസം പാലു വന്നു. പിന്നെ, പശുവിന്‍റെ കറവ തീര്‍ന്നുവെന്നു പറഞ്ഞു. കോഴി ഇപ്പോള്‍ മുട്ട ഇടാറില്ല. എങ്കിലും ആണ്ടോടാണ്ടു കൊടുക്കുന്ന റിപ്പോര്‍ട്ടില്‍ മുട്ടയുമുണ്ട്, പാലുമുണ്ട്.
നല്ല വസ്ത്രം ധരിച്ചു നടന്നിരുന്ന വിദ്യാര്‍ ത്ഥികള്‍ക്കു സൗജന്യ യൂണിഫോം കൊടുത്താല്‍ എങ്ങനെയിരിക്കും? മറ്റൊരു മന്ത്രിസഭ കയ്യടിച്ചു പാസ്സാക്കി. യൂണിഫോം നടപ്പിലാ ക്കി. തുണി തികയാതെ വന്നപ്പോള്‍ സ്പെ ഷല്‍ ഓര്‍ഡര്‍ ഇറക്കി. യൂണിഫോമിനു തുണി തികഞ്ഞില്ലെങ്കില്‍ ഏതു തുണിയുമാകാം. ഏ താനും വര്‍ഷംകൊണ്ടു വിദ്യാര്‍ത്ഥികളെ ദരിദ്രവാസികളും തെണ്ടികളുമാക്കി. കീശയില്‍ കാശുള്ളപ്പോഴും കണ്ടക്ടറെ പറ്റിച്ചുപോകുന്നതാണ് അവരുടെ വിനോദം!
ആര്‍ക്കുവേണ്ടിയാണ് ഈ സഹായങ്ങള്‍? കേരളത്തില്‍ പ്രതിശീര്‍ഷവരുമാനം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. കുടുംബങ്ങളില്‍ പണ്ടുണ്ടായിരുന്ന പട്ടിണിയുമില്ല. സത്യം ഇതായിരിക്കേ, ഇനിയും വിദ്യാര്‍ത്ഥികളെ വിഡ്ഢികളാക്കണോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org