വിപ്ലവകാരിയില്‍ എല്ലാം നെഗറ്റീവല്ല, പോസിറ്റീവുമുണ്ട്

ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിപ്ലവകാരിയെന്നും, ക്യൂബയിലെ ബാറ്റിസ്റ്റ ഭരണത്തിനെതിരെ വിപ്ളവത്തിന്‍റെ പടവാളുയര്‍ത്തിയ ചെഗുവേരെയോടൊ പ്പം ലോകത്തിലെ മുതലാളിത്ത ത്തെ വിറപ്പിച്ച ഒളിപ്പോരാളി എന്നു മൊക്കെയുള്ള വിശേഷണങ്ങള്‍ കൊണ്ടാണ് ഫിദല്‍ കാസ്ട്രോ യെ അറിഞ്ഞതും അറിയാന്‍ ശ്രമിച്ചതും. അദ്ദേഹത്തോട് ദയ തോ ന്നിയത് മാറി മാറി വന്ന അമേരിക്കന്‍ ശക്തികള്‍ അദ്ദേഹത്തെ വകവരുത്താന്‍ ശ്രമിച്ചതിന്‍റെ പേ രില്‍ മാത്രമാണ്. പക്ഷേ, മരിച്ചു കഴിഞ്ഞപ്പോള്‍ കാസ്ട്രോയെക്കു റിച്ച് ലോകമെങ്ങും ഏറെ എഴുതപ്പെട്ടു. അവയിലൂടെ കണ്ണോടിച്ചപ്പോഴാണ് ഫിദല്‍ കാസ്ട്രോ വെ റുമൊരു പോരാളിയോ വിപ്ലവകാ രിയോ അല്ലെന്നും അദ്ദേഹത്തി ലും എടുത്തു പറയത്തക്ക ചില നന്മകള്‍ ഉണ്ടായിരുന്നെന്നും ക ണ്ടെത്താന്‍ സാധിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും കാ സ്ട്രോയെ സുഹൃത്തായി കണ്ട തിന്‍റെ പശ്ചാത്തലത്തിലും അവരുടെ വാക്കുകള്‍ കുറെയൊക്കെ ഫിദല്‍ ഉള്‍ക്കൊണ്ടതിനാലും ഫി ദല്‍ കാസ്ട്രോയുടെ വ്യത്യസ്തമായ ഒരു മുഖത്തെക്കുറിച്ച് ഈ പംക്തിയില്‍ എഴുതണമെന്നു തോ ന്നി.
ഡിസംബര്‍ 5-ലെ മലയാളം വാരികയിലാണ് കാസ്ട്രോയുടെ വ്യത്യസ്തമായ മുഖത്തെക്കുറിച്ച് എസ്. ജയചന്ദ്രന്‍ നായര്‍ "യോ ദ്ധാവായ ഭിക്ഷു" എന്ന ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. ലേഖകന്‍ ഇത്തരം ഒരു തലക്കെട്ട് ലേഖനത്തിന് കൊടുത്തതിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു, "വളരെ ലളിതമാണ് കാസ്ട്രോയുടെ ജീവിതശൈലി. ആര്‍ഭാടത്തിന്‍റെ നിഴല്‍ വീശാത്ത ജീവിത ചുറ്റുപാടുകള്‍. ആരോഗ്യപരിപാലനത്തില്‍ കണിശക്കാരനാണെങ്കിലും അതിനായി അതിരുകള്‍ അദ്ദേഹം ഉല്ലംഘിക്കുന്നില്ലെന്നല്ല അതിരുകള്‍ അദ്ദേ ഹം സ്വയം നിര്‍മിക്കുകയും ചെ യ്യുന്നു. ഈ സാഹചര്യങ്ങളാണ് കാസ്ട്രോയെ യോദ്ധാവായ ഭിക്ഷു വാക്കുന്നത്." അമ്പതു വര്‍ഷം ഒരു രാജ്യത്തെ ഭരിക്കുക എന്നത് അത്ര എളുപ്പമല്ല. ഇത്രയും നാള്‍ ഒരാള്‍ തന്നെ ഒരു രാജ്യത്തെ ഭരിക്കുന്നതില്‍ രാജ്യത്തിന് ഗുണകരമാകു മോ ദോഷകരമാകുമോ എന്ന ചി ന്തകള്‍ സ്വാഭാവികമായും ഉണ്ടാകും. എന്തായാലും ഒരു രാജ്യത്തിനെതിരെ ലോകത്തിലെ ശക്തമാ യ മറ്റു പല രാഷ്ട്രങ്ങളും ഉപരോ ധം ഏര്‍പ്പെടുത്തിയിട്ടും അതിനെയൊക്കെ അതിജീവിക്കാനുള്ള ക രുത്ത് അദ്ദേഹത്തിനുണ്ടായെങ്കില്‍ അതില്‍ ചില സത്യങ്ങളുണ്ട്.
50 വര്‍ഷത്തോളം അദ്ദേഹം രാജ്യം ഭരിച്ചിട്ടും അദ്ദേഹത്തിന്‍റെ പ്രതിമയോ, അദ്ദേഹത്തിന്‍റെ സ്മ രണ നിലനിര്‍ത്താനുള്ള സ്മാര കങ്ങളോ അദ്ദേഹം പണിതില്ല. ഏതൊരു ഏകാധിപതിയും തന്‍റെ അടയാളം എല്ലായിടത്തും, പ്രത്യേകിച്ച് ആ രാജ്യത്തിലെ കറന്‍സിയില്‍, പതിക്കും. ഫിദല്‍ കാ സ്ട്രോ അതു ചെയ്തില്ല. നൈമിഷികമായ അംഗീകാരങ്ങളോടും പദവികളോടും അദ്ദേഹം എന്നും മുഖം തിരിച്ചു നിന്നു. ഫിദല്‍ കാ സ്ട്രോയുമായി നൂറു മണിക്കൂര്‍ സംസാരിച്ചതിനു ശേഷം ഇഗ്നേഷ്യയോ റമോണ്‍ 'എന്‍റെ ജീവി തം' എന്ന പേരില്‍ ഫിദല്‍ കാ സ്ട്രോയുടെ ജീവിതകഥ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അ തില്‍ പറയുന്നു, "എല്ലാവരോടും വിനയത്തോടും സ്നേഹബഹുമാനത്തോടും പെരുമാറുകയും അധികാരത്തിന്‍റെ ഗര്‍വ് തൊട്ടുതീണ്ടാ ത്ത വിധം ഇവരുമായി ഇടപഴകുകയും ചെയ്യുന്നതു വഴി പഴയ കാ ലത്തെ കുലീനതയെ ഓര്‍മിക്കുന്ന "അവസാനത്തെ സ്പാനീഷ് മാ ന്യന്‍" എന്ന പേരിലാണ് ഫിദല്‍ അറിയപ്പെട്ടത്.
ഫിദല്‍ കാസ്ട്രോ എന്ന വി പ്ലവകാരി തന്‍റെ അമ്മയെക്കുറിച്ച് പറയുന്നത് നാം അറിഞ്ഞിരിക്കേണ്ടതാണ്. "ഏതു തരം ക്ലേശവും നേരിടാനുള്ള കരുത്തുണ്ടായിരുന്ന അമ്മ എല്ലാ കാര്യത്തിലും ഇടപ്പെട്ടിരുന്നു. യാതൊന്നും അവരുടെ ശ്രദ്ധയില്‍ പെടാതെ പോയിരുന്നില്ല. പാചകക്കാരിയും ഡോക്ടറും കെയര്‍ ടേക്കറും ഞങ്ങള്‍ക്കാവശ്യമുള്ള എല്ലാം അമ്മ തന്നു. ഏതു പ്രശ്നം വന്നാലും അത് ഇറക്കിവയ്ക്കാന്‍ ഞങ്ങള്‍ക്ക് ആ ചുമലുണ്ടായിരുന്നു. അവരില്ലായിരുന്നുവെങ്കില്‍ ഞാനൊരു നിരക്ഷരനായി തുടരുമെന്നതില്‍ സംശയമേയില്ല. ഒന്നും അവര്‍ ആവശ്യപ്പെട്ടില്ല. എല്ലാം മറ്റുള്ളവര്‍ക്ക് അവര്‍ നല്കി."
സൈനിക അട്ടിമറിയിലൂടെ ഭര ണം പിടിച്ചടക്കിയ ബറ്റിസ്റ്റ സര്‍ ക്കാരിനെതിരെ സായുധ വിപ്ലവം നടത്തിയ കാലത്തില്‍ ഫിദലും കൂട്ടരും പതിനഞ്ചു കൊല്ലത്തേ യ്ക്ക് ശിക്ഷിക്കപ്പെട്ടു. ആ സാഹചര്യത്തില്‍ ഒരു കത്തോലിക്ക ബി ഷപ്പിന്‍റെ ഇടപെടല്‍ മൂലമാണ് രണ്ടു കൊല്ലത്തെ തടങ്കലിനു ശേഷം ഫിദല്‍ മോചിക്കപ്പെട്ടത്. എന്നി ട്ടും ക്യൂബയില്‍ ക്രിസ്മസ് അവധിയായി പ്രഖ്യാപിക്കാന്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്യൂബ സന്ദര്‍ ശിക്കുന്ന കാലം വരെ കാത്തിരിക്കേണ്ടി വന്നു എന്നത് മറ്റൊരു സ ത്യം. ക്യൂബയില്‍ സദാ യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഫിദലിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞ കാര്യവും ചിന്തനീയമാണ്. "തികച്ചും പ്രായോഗികമാണ് യൂണിഫോം തെരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുള്ളത്. എല്ലാ ദിവസവും ടൈ കെട്ടേണ്ടിവരുന്നില്ല. അതുകൊണ്ട് ഏതു തരത്തിലുള്ള ഷര്‍ട്ട് ധരിക്കണം, അതിനു ചേര്‍ന്ന സോക്സ് എതാ ണ്? സൂട്ടിന്‍റെ നിറം? അങ്ങനെയു ള്ള ചില്ലറ കാര്യങ്ങള്‍ക്കൊരു പ രിഹാരമായിരുന്നു യൂണിഫോം." ഇന്ത്യയിലെ അധികാരികള്‍ അട ക്കം ലോക നേതാക്കന്മാര്‍ അവരു ടെ ഡ്രസ്സിനു വേണ്ടി ചെലവിടുന്ന തുകയും അതു നിശ്ചയിക്കാനും ഒരുക്കാനുമുള്ള ടീമിനെ പുലര്‍ ത്താനുള്ള പണവും വച്ച് ചിന്തിക്കുമ്പോള്‍ ഫിദലിന്‍റേത് മാതൃ കാപരമാണെന്ന് തന്നെ പറയേണ്ടിവരും.
വിപ്ളവ നായകനെ പലപ്പോ ഴും ചുരുട്ടുമായിട്ടാണ് പടങ്ങളില്‍ കാണാറുള്ളത്. പതിന്നാലോ പതിനഞ്ചോ വയസ്സിലാണ് ചുരുട്ടു വലി തുടങ്ങിയത്. പക്ഷേ ഫിദല്‍ ഒരുനാള്‍ പെട്ടെന്ന് പുകവലി നിര്‍ത്തി. അതിനുള്ള കാരണം അദ്ദേഹം പറഞ്ഞു, "ആരോഗ്യപാലനത്തിനായി ജനങ്ങളെ നിരന്തരമായി ഉദ്ബോധിപ്പിക്കുമ്പോള്‍ പുകവലി സ്വയം ഉപേക്ഷിച്ച് ഒരു മാതൃക കാ ണിക്കുന്നതു നല്ലതാണെന്ന വി ചാരമായിരുന്നു എനിക്കുണ്ടായത്. അങ്ങനെ ചെയ്തതു നന്നായെ ന്നു തന്നെയാണ് എനിക്കു തോ ന്നിയിട്ടുള്ളത്." ഇത് ഇടതടവില്ലാ ത്ത ഇച്ഛാശക്തിയുടെയും സ്ഥിതപ്രജ്ഞയുടെയും ഫലദായകത്വ മാണ്.
ഫുള്‍സ്റ്റോപ്പ്: ഏകാധിപതിയായ ഫിദല്‍ കോടികള്‍ വാരിക്കുട്ടിയിട്ടുണ്ട് എന്ന് അഭ്യൂഹങ്ങള്‍ പരന്നപ്പോഴും, ഒരു ദിവസം പോ ലും അവധിയെടുക്കാതെ പ്രവര്‍ ത്തിച്ചിരുന്ന അദ്ദേഹത്തിന്‍റെ പ്രതിമാസ വേതനം ഒരു ഡോളറിന് ഇരുപത്തഞ്ചു പെസോയായിരുന്നപ്പോള്‍ കേവലം മുപ്പതു ഡോളറാ യിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org