അബ്രഹാം: പ്രത്യാശയുടെ പിതാവ്

അബ്രഹാം: പ്രത്യാശയുടെ പിതാവ്

ഡോ. കൊച്ചുറാണി ജോസഫ്

വത്തിക്കാനില്‍ എല്ലാ ബുധനാഴ്ചയും എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് തുടര്‍ച്ചയാ യി നല്‍കുന്ന പ്രത്യാശയുടെ മതബോധനത്തിനായി ഇത്തവണ അബ്രാഹത്തെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത്. ദൈവിക വാഗ്ദാനങ്ങളെ വിശ്വസിച്ച അ ബ്രാഹം വിശ്വാസത്തിന്‍റെയും പ്രത്യാശയുടേയും പിതാവായി മാറി. വന്ധ്യയായ സാറായും അബ്രാഹത്തിന്‍റെ വാര്‍ദ്ധക്യ വും പ്രതീക്ഷകള്‍ക്കും മനുഷ്യന്‍റെ എല്ലാ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണ് പ്രത്യാശയെന്ന് പഠിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വിശ്വാസത്തിലേ ക്കും പ്രത്യാശയിലേക്കുമുള്ള വഴി എന്നാണ് വി. പൗലോസ് അപ്പസ്തോലന്‍ അബ്രാഹ ത്തെ വിശേഷിപ്പിക്കുന്നത്.
വിശ്വാസമെന്നത് മറുചോദ്യങ്ങളില്ലാതെ എല്ലാം നിശബ്ദതയില്‍ സ്വീകരിക്കുന്നതല്ല, സം ശയങ്ങളോ അസ്വസ്ഥതകളോ സംഭ്രമമോ ഇല്ലാത്ത അവസ്ഥയല്ലത്. ദൈവത്തോട് പോരടിച്ച് മത്സരിക്കുന്ന അവസ്ഥകള്‍ ജീ വിതത്തിന്‍റെ സംഘര്‍ ഷനിമിഷങ്ങളിലുണ്ടാവാം. അബ്രാഹത്തിന്‍റെ ജീവിതത്തിലും നിരാശയുടെയും സംശയത്തിന്‍റെയും ആത്മസംഘര്‍ഷങ്ങളുടേയും നിമിഷങ്ങളുണ്ടായിരുന്നു. പക്ഷെ എന്നി ട്ടും വേദനിക്കുന്ന നിമിഷത്തി ലും അദ്ദേഹം വിശ്വാസം തുടര്‍ ന്നു. അനശ്ചിതാവസ്ഥയുടെ യും നിരാശയുടേയും നിമിഷങ്ങളിലും ദൈവത്തിന്‍റെ വാക്കുകളില്‍ ആശ്രയിക്കുകയാണ് അ ബ്രാഹം ചെയ്തത്. പരാതിക ളും നിരാശയുടേയും കുറ്റപ്പെടുത്തലിന്‍റെയും വാക്കുകളും വി ശ്വാസത്തിന്‍റെതന്നെ അടയാളങ്ങളായി കാണുവാനാവും. ത നിക്ക് ഒരു പുത്രന്‍ ജനിക്കുമെ ന്ന ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ വിശ്വാസമര്‍പ്പിച്ച് സ്വന്തം വീടുവിട്ട് പുതിയദേശത്തേക്ക് ഇറങ്ങിതിരിച്ചു. വളരെ കാലതാമസമുണ്ടായതും അസാധ്യമെന്ന് തോന്നിച്ചതുമായ കാര്യം അ ബ്രാഹം വിശ്വാസത്തില്‍ സ്വീകരിച്ച് തന്‍റെ യാത്ര തുടര്‍ന്നു എ ന്നതിലാണ് വിശ്വാസത്തിന്‍റെ മഹത്ത്വം നിഴലിക്കുന്നത്.
അബ്രാഹത്തിന് ദൈവം കൊടുക്കുന്ന അടയാളം ആകാശത്തിലെ നക്ഷത്രങ്ങളാണ്. ആ കാശത്തേക്ക് നോക്കുന്ന എല്ലാവരും വെറും നക്ഷത്രങ്ങള്‍ കാ ണുന്നു. എന്നാല്‍ അബ്രാഹത്തിന് അത് പ്രത്യാശയുടേയും വിശ്വാസത്തിന്‍റെയും ദൈവത്തി ന്‍റെ വിശ്വസ്തതയുടേയും അടയാളമാണ്. തന്‍റെ അനന്തരാവകാശികളെക്കുറിച്ചുള്ള സൂചികയാണത്. പ്രത്യാശയെന്നത് ഭാ വിയിലേക്കുള്ള വഴികാട്ടലാണ്. ലോകമെമ്പാടും നിന്ന് സെന്‍റ് പോള്‍സ് സ്ക്വയറില്‍ എത്തിച്ചേര്‍ന്ന വിശ്വാസമൂഹം ഈ പ്രത്യാശയുടെ ദൂത് മാര്‍പാപ്പയില്‍നിന്ന് ഏറ്റുവാങ്ങി.
ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം നമ്മളി ലും സംഭവിക്കണം അതിന് ന മ്മുടെ കൂടാരങ്ങളില്‍നിന്ന് പുറത്തിറങ്ങണം. നമ്മുടെ പരിമിതമായ മനോഭാവങ്ങളില്‍നിന്ന് കാഴ്ചകള്‍ക്കപ്പുറമുള്ള വിശാലമായ ദൈവികയാഥാര്‍ത്ഥ്യത്തിലേക്ക് ഉയരണം. നിങ്ങള്‍ എന്ത് കാണുന്നുവെന്നത് എവിടെനി ന്ന് നോക്കുന്നുവെന്നതിനെ ആ ശ്രയിച്ചാണിരിക്കുന്നത്. വിശ്വാസത്തിന്‍റെ ഭൂമികയില്‍നിന്ന് നോക്കിയാല്‍ നക്ഷത്രങ്ങള്‍ക്ക പ്പുറമുള്ള ദൈവികവാഗ്ദാനവും വിശ്വസ്തതയും ദര്‍ശിക്കാനാ വും. വിശ്വാസം ഉറപ്പും ബോധ്യ വുമാകയാല്‍ (ഹെബ്രാ. 11:1) പ്രത്യാശയെന്നത് പൂര്‍ണമായി ഒന്നും മനസ്സിലാകാത്തപ്പോഴും ജീവിതയാത്ര തുടരുന്ന മനോഭാവമാണ്. ദഹനബലിക്കുള്ള കുഞ്ഞാടിനെ ദൈവം തരുമെ ന്ന (ഉല്‍പത്തി 22:8) വിശ്വാസത്തിന്‍റെ വാക്കുകള്‍ അടുത്ത ത ലമുറയ്ക്ക് കൈമാറുന്ന പ്രഘോഷണമാണ് പ്രത്യാശ. അതിന് വിശ്വാസം ഹദയത്തിലുണ്ടാവണം. അത് അധരങ്ങളിലൂടെ പ്ര ത്യാശയുടെ പ്രഖ്യാപനമായി മാ റണം. ഇങ്ങനെയുള്ള പിതാക്കന്മാരാണ് ഇന്ന് മക്കള്‍ക്ക് ആവശ്യമായിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org