കണ്ണുനീര്‍ പ്രത്യാശയെ സൃഷ്ടിക്കുന്നു

ഡോ. കൊച്ചുറാണി ജോസഫ്

ഫ്രാന്‍സിസ് പാപ്പയുടെ 2017-ലെ പ്ര ത്യാശയുടെ പ്രഥമസന്ദേശം സ്ത്രീയുടെ ക ണ്ണുനീരുമായി ബന്ധ പ്പെട്ടതാണ്. അതിനായി പാപ്പ പഴയ നിയമത്തിലെ റാ ഹേലിലേക്ക് എല്ലാവരുടേയും ശ്രദ്ധയെ തിരിച്ചു. തന്‍റെ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതിലൂടെ സ്വജീവന്‍ നഷ്ടപ്പെട്ട റാഹേലിനെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജറമിയാ പ്രവാചകനിലൂടെ ദൈവത്തിന്‍റെ അ രുളപ്പാടുണ്ടായി (ജറമിയാ 31:15-17). തന്‍റെ നഷ്ടപ്പെട്ടുപോയ മക്കളെയോര്‍ത്ത് റാമായില്‍നി ന്ന് വിലപിക്കുന്ന റാഹേലിന്‍റെ ഹൃദയം തകര്‍ന്ന രോദനം ദൈ വസന്നിധിയിലെത്തി. കര്‍ത്താവ് അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: "നീ കരച്ചില്‍ നിര്‍ത്തി കണ്ണുനീര്‍ തുടക്കൂ. നിന്‍റെ യാ തനകള്‍ക്ക് പ്രതിഫലം ലഭി ക്കും. നിന്‍റെ ഭാവി പ്രത്യാശപൂരിതമാണ്. നിന്‍റെ മക്കള്‍ സ്വദേശത്തേക്ക് തിരിച്ചുവരും." റാഹേലിന്‍റെ വിലാപം തനിക്കുണ്ടായ രണ്ടു പുത്രന്മാരെക്കുറിച്ച് മാത്രമായിരുന്നില്ല, അവരിലൂടെ ഉല്‍ഭവിച്ച ഒരു ജനതയെ മുഴുവനെ യുംകുറിച്ചാണ്. ഇസ്രായേല്‍ജനത്തിന്‍റെ തിരിച്ചുവരവി നെയാണ് ദൈവം ഒരു വാഗ്ദാനത്തിലൂടെ നല്‍ കുന്നത്. പ്രവാസത്തില്‍ നിന്ന് ജനം തിരിച്ചുവന്ന് ദൈവവുമായുള്ള ബ ന്ധം പുനഃസ്ഥാപിക്കുമെന്നത് റാഹേലിനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ ആശ്വാസമാണ്.
ജറമിയായുടെ ഈ പ്രവച നം നമ്മള്‍ വായിക്കുന്നത് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധപൈതങ്ങളുടെ തിരുനാളുമായി ബന്ധപ്പെട്ടാണ്. എന്തിന് നിഷ് കളങ്കരായ കുഞ്ഞുങ്ങള്‍ സഹിക്കണം എന്നതിന്‍റെ ഉത്തരം ബുദ്ധിയില്‍ കണ്ടെത്താന്‍ സാ ധ്യമല്ല. കണ്ണുനീര്‍ പ്രത്യാശയെ ജനിപ്പിക്കുന്നു എന്ന് പറയുന്നത് മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ അത് സത്യമാണ്. നമ്മുടെ ജീവിതത്തില്‍ ദുഃഖങ്ങള്‍ പലപ്പോഴും പ്രത്യാശയു ടെ മുന്നോടിയായിരുന്നു എന്ന് മനസ്സിലാക്കാനാവും.
സ്വന്തം മക്കളെ നഷ്ടപ്പെട്ട അമ്മയുടെ വേദന ഹൃദയഭേദ കമാണ്. അത് വാക്കുകള്‍കൊ ണ്ട് വിവരിക്കാനാവില്ല. ആ അ മ്മയുടെ കണ്ണുനിരിനെ ആശ്വ സിപ്പിക്കാന്‍ വാക്കുകള്‍ക്ക് സാ ധ്യവുമല്ല. കൃത്യമായ സാന്ത്വനവാക്കുകളുടെ അഭാവത്തില്‍ സാമിപ്യം മൂലമോ, നിശബ്ദതകൊണ്ടോ ചില ശാരീരികചേഷ്ടകള്‍ കൊണ്ടോ നമ്മള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കുരിശിന്‍ ചു വട്ടിലെ പരിശുദ്ധ അമ്മ എല്ലാവര്‍ക്കും വലിയ പ്രത്യാശയും പുതുജീവനും നല്‍കുന്നതാണ്. യേശുവിന്‍റെ കുരിശിലെ മരണം വിശ്വാസത്തോടെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാവരേയും അവിടുന്ന് ദൈവമക്കളുടെ ഔ ന്നത്യത്തിലേക്ക് ഉയര്‍ത്തുന്നു. അങ്ങനെ ഉത്ഥിതനായ ക്രിസ്തു തന്‍റെ മൗതികശരീരത്തിലെ അംഗത്വം അവര്‍ക്ക് പ്രദാനം ചെയ്യുന്നു. കുരിശ് മരണത്തെ കീഴടക്കി. റാഹേലിന് കൊടു ത്ത വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണത്തിലൂടെ ജനതകളുടെ വീണ്ടെടുപ്പ് സംഭവിച്ചു. മനുഷ്യ ന്‍റെ വേദനയിലേക്ക് ദൈവപു ത്രന്‍ ഇറങ്ങിവന്ന നിമിഷങ്ങളും കുരിശിന്‍ചുവട്ടില്‍ കണ്ടെത്താനാവും. അവിടെ തന്‍റെ അമ്മ യെ യോഹന്നാനെ ഭരമേല്‍പിച്ചതിലൂടെ മറിയം വിശ്വാസികളുടെ അമ്മയായി. തന്‍റെ പ്ര ബോധനത്തില്‍ ബ്രസീലിലെ ജയിലില്‍ നടന്ന കൂട്ടക്കൊല യെ മാര്‍പാപ്പ അപലപിക്കുക യും അതില്‍ തന്‍റെ വേദനയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തു കയും ചെയ്തു.
"സ്തീയേ എന്തിനാണ് നീ കരയുന്നത്?" ബൈബിളിലെ ഏറ്റവും ശ്രദ്ധേയമായ ചോദ്യമാണ്. ഉത്ഥിതനായ കര്‍ത്താവി ന്‍റെ മഗ്ദലേന മറിയത്തോടുള്ള ഈ ചോദ്യം (യോഹ. 20:13) ഏറെ പ്രസക്തമാവുന്ന നാളുകളിലാണ് നമ്മള്‍ ജീവിക്കുന്നത്. സ്ത്രീയുടെ കണ്ണുനീര്‍ അന്നും ഇന്നും എന്നും ദൈവത്തിന്‍റെ വിഷയമാണ്. നിശബ്ദം സഹിക്കുന്നവര്‍, ആരും കാണാതെ കരയുന്നവര്‍, സങ്കടങ്ങള്‍ ഒന്നിറക്കിവെയ്ക്കുവാന്‍ ആരുമില്ലാത്തവര്‍ എന്നിങ്ങനെ സ്ത്രീത്വത്തിന്‍റെ ദാരുണമായ മുഖത്തിനരുകില്‍ ആശ്വാസത്തിന്‍റെ ക ണികയുമായെത്തുകയെന്നതാ ണ് നമ്മുടെ ആത്മീയതയുടെ കാതല്‍. കാരണം ഒരു സമൂഹത്തിന്‍റെ യശസ്സ് അവിടുത്തെ സ്ത്രീകളുടെ പദവിയുമായി അ ഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.
drkochurani@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org