പൊടിമീൻ ചോരുന്ന വല

ഇടവക തലത്തിൽ ദരിദ്രരെ സഹായിക്കാൻ ഇപ്പോൾ നിരവധി പ്രസ്ഥാനങ്ങളുണ്ട്. ചില ഇടവകകളിൽ സോഷ്യൽ സർവേ നടത്തി അന്വേഷിച്ചിട്ടും സഹായം അർഹിക്കുന്നവരെ കണ്ടെത്താൻ സാധിക്കുന്നില്ല. അതുകൊണ്ടു ചിലർ ഇടവകയുടെ അതിർത്തികൾ മറന്ന് ആ രെയും സഹായിക്കുന്ന പരിപാടികൾ കണ്ടുപിടിച്ചു. അങ്ങനെ ദരിദ്രരില്ലാത്ത ഇടവകകളായി ചിലതിനു പ്രഖ്യാപനം ലഭിച്ചു.
മെത്തഡോളജി ഒന്നു മാറ്റി നോക്കി. വെറു തെ വഴിവക്കിലിറങ്ങി. കണ്ണു തുറന്നുപിടിച്ചു നടന്നപ്പോൾ ദരിദ്രർ ഇപ്പോഴും അവിടെയുണ്ടെന്നു നേരിൽ കണ്ടു. അവരോടു വിവരം ചോദിച്ചു. ഭവനനിർമാണത്തിനു പദ്ധതി വന്നപ്പോൾ എന്തുകൊണ്ടപേക്ഷിച്ചില്ല? കൊടുത്തിരുന്ന അപേക്ഷാഫാറം വായിച്ചു മനസ്സിലാക്കാൻ സാധിക്കാത്തവർ അവിടെയുണ്ട്. ഫാറം അത്ര സങ്കീർണമാണ്. മറ്റു ചിലർ പറഞ്ഞു, ഞങ്ങൾ ദേ, ഇവിടെയാണ് കിടപ്പ്… സ്വന്തം സ്ഥലമുണ്ടെങ്കിലേ അപേക്ഷ സ്വീകരിക്കുകയുള്ളൂ… ഒരു സർട്ടിഫിക്കറ്റ് വാങ്ങാൻ വില്ലേജാഫീസറെ കാണാൻ നടന്നുമടുത്തു. കൈക്കൂലി കൂടാതെ അയാൾ ആ വശ്യമെന്തെന്നുപോലും കേൾക്കില്ല…
ഇനിയും ഒരു ഗണമുണ്ട്. അവർ പണി ആരംഭിച്ചു. പക്ഷേ, സംഘടനയിൽ നിന്നാവശ്യപ്പെട്ടതുപോലെ സമയത്തു തിരിച്ചടയ്ക്കാൻ സാധിച്ചില്ല. പിന്നീടു പുരോഗതി ഉണ്ടായില്ല. എന്താ യാലും അടിത്തറയുണ്ട്. അതിനു മുകളിൽ പ്ലാ സ്റ്റിക് വലിച്ചുകെട്ടി കിടക്കുന്നു.
സഹായം അർഹിക്കുന്നവരെ കണ്ടെത്താൻ പുതുവഴികൾ തേടണം. തിരഞ്ഞെടുക്കുന്നവരുടെ സ്വഭാവം മനസ്സിലാക്കി അവരെ പ്രത്യേകം സഹായിക്കേണ്ടിതായി വരുന്നു. ഓഫീസ് മുറ യിൽ മാത്രം അവരോടു പെരുമാറിയാൽ വിജയിക്കില്ല. സോഷ്യൽ വെൽഫയറിനുവേണ്ടി വിരിച്ച വല വലിയ സ്രാവിനെ പിടിക്കാനേ ഉപകരിക്കൂ. പൊടിമീൻ ചോർന്നുപോകും. അതു നാം കാണുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org