പ്രാര്‍ത്ഥിക്കുന്നവന്‍ പ്രത്യാശിക്കുന്നു. പ്രത്യാശിക്കുന്നവന്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥിക്കുന്നവന്‍ പ്രത്യാശിക്കുന്നു. പ്രത്യാശിക്കുന്നവന്‍ പ്രാര്‍ത്ഥിക്കുന്നു.

ഡോ. കൊച്ചുറാണി ജോസഫ്

ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്‍റെ മതബോധനത്തിന് കഴിഞ്ഞ ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ പഴയനിയമത്തില്‍ നിന്നുള്ള യോനാപ്രവാചകനെയാണ് തിരഞ്ഞെടുത്തത്. ദൈവം തന്നെ ഏല്‍പിച്ച ദൗത്യത്തില്‍ നിന്ന് ഒളിച്ചോടിപോയ യോനാ കയറിയ കപ്പല്‍ അപകടകരമായ വിധത്തില്‍ കൊടുങ്കാറ്റിനെ നേരിടേണ്ടിവരികയും എല്ലാവരുടേയും ജീവന്‍ അപകടത്തിലാവുകയും ചെയ്തു. എല്ലാവരും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. യോനായെയും വിളിച്ചുണര്‍ത്തി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. യോനാ തന്‍റെ തെറ്റ് മനസ്സിലാക്കി പ്രവര്‍ത്തിച്ചപ്പോള്‍ അപകടം വരുത്തിയ കൊടുങ്കാറ്റ് ശമിച്ചു. അത് എല്ലാവരിലും ദൈവഭയവും ദൈവത്തെ തിരിച്ചറിയുവാനുള്ള അവസരവും ഉണ്ടാക്കി. യോനായുടെ തെറ്റ് ഏറ്റുപറച്ചിലും ത്യാഗവും കൂടെയുള്ളവരെ നാശത്തില്‍നിന്ന് രക്ഷിക്കുക മാത്രമല്ല സത്യദൈവത്തിലേക്ക് അടുപ്പിക്കാനും ഇടയായി.
മനുഷ്യന്‍ തന്‍റെ നിസഹായത മനസ്സിലാക്കുന്നതും ദൈവികരക്ഷ തേടുന്നതും മരണത്തിന്‍റെയും തകര്‍ച്ചയുടെയും മുന്നിലാണ്. അപ്പോഴും പ്രാര്‍ത്ഥനയ്ക്ക് മനുഷ്യരില്‍ പ്രത്യാശ ഉണര്‍ത്താനുള്ള ശക്തിയുണ്ട്. ദൈവം നമ്മുടെ പരിമിതികള്‍ അറിയുന്നു. പ്രത്യാശ നഷ്ടപ്പെടുമ്പോള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുക. അപ്പോള്‍ കൂടുതല്‍ പ്രത്യാശ നമ്മില്‍ നിറയുകയും ചെയ്യും. യോനാപ്രവാചകന്‍റെ അനുഭവം ദൈവത്തിന്‍റെ ക്ഷമിക്കുന്ന കരുണയ്ക്ക് ഉദാഹരണമാണ്.
വത്തിക്കാനിലെ പോള്‍ ആറാമന്‍ ഓഡിറ്റോറിയത്തില്‍ സമ്മേളിച്ച വിശ്വാസികളുടെ തി ക്കിലും തിരക്കിലുംപെട്ട് ഫ്രാന്‍സിസ് പാപ്പയ്ക്ക് പല പ്രാവശ്യം നടക്കുവാന്‍ പ്രയാസമനുഭവപ്പെട്ടു. കാരണം പാപ്പയെ ഒന്ന് സ്പര്‍ശിക്കുവാനും ഒരു ഷേക്ക് ഹാന്‍ഡ് നല്‍കുവാനും ഒരു ചുംബനമോ ആലിംഗനമോ ലഭിക്കുവാനുമായി ജനം തത്രപ്പെടുന്നത് കാണാമായിരുന്നു.
വിവിധ ഭാഷ സംസാരിക്കുന്നവരെയും വ്യത്യസ്ത ക്രൈസ്തവവിഭാഗത്തില്‍പെട്ടവരെയും അതേ ദിവസം തന്നെ അഭിസംബോധന ചെയ്തുകൊണ്ട് വിവിധ ക്രൈസ്തവസഭാവിഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ഐക്യവും കൂട്ടായ്മയും ഉണ്ടാകുവാന്‍ വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു. എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിലുണ്ടായ എല്ലാ പുരോഗതിക്കും പ്രത്യാശയുടെ അരൂപിയില്‍ പാപ്പ നന്ദി പ്രകാശിപ്പിച്ചു നമ്മളെ വിഭജിക്കുന്ന ഘടകങ്ങളെക്കാളധികമായി ഐക്യപ്പെടുത്തുന്നവയിലേക്കാണ് ശ്രദ്ധിക്കേണ്ടത്. ക്രിസ്തുവിലുള്ള വി ശ്വാസം നമ്മിലെല്ലാവരിലും പൊതുവായ ഘടകമാണ് എന്നത് പ്രത്യാശയുടെ കിരണമാണ്. കൂട്ടായ്മയും അനുരഞ്ജനവും ഐക്യവും എപ്പോഴും സാധ്യ മാണ്. അതുകൊണ്ട് ഈ നി യോഗത്തിനായി കൂടുതല്‍ പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ആ ഹ്വാനം ചെയ്തു.
ഒരു പ്രാര്‍ത്ഥനയും ഉത്തരം ലഭിക്കാതെ പോവുന്നുമില്ല. ചി ല പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം പ്രതീക്ഷിച്ചതിന് വിരുദ്ധമായിരിക്കാം. പക്ഷേ അപ്പോഴും ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചുകഴിഞ്ഞു. പ്രാര്‍ത്ഥന പ്രശ്നങ്ങളെ മാറ്റുമോ? നിരന്തരം കേള്‍ക്കുന്ന ചോദ്യമാണ്. പ്രാര്‍ത്ഥന പ്രശ്നങ്ങളെ നേരിടുവാനുള്ള ശക്തി തരുന്നു. കാരണം പ്രാര്‍ത്ഥന ശക്തിയാണ്. പ്രാര്‍ത്ഥനയെന്നത് ദൈവത്തോട് നമ്മുടെ പ്രശ്നങ്ങളുടെ വലുപ്പം പറയുകയല്ല; മറിച്ച് നമ്മുടെ പ്രശ്നങ്ങളോട് ദൈവത്തിന്‍റെ മഹത്ത്വം പ്രഘോഷിക്കലാണ്. ഈ ഒരു ഉള്‍ക്കാഴ്ച ജീവിതാനുഭവങ്ങള്‍ക്ക് നേരെ പിടിക്കേണ്ട പ്ര ത്യാശയുടെ ദര്‍ശനമാണ്. കാരണം പ്രത്യാശ പ്രാര്‍ത്ഥനയും പ്രാര്‍ത്ഥന പ്രത്യാശയുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org