ഏകാന്തത അനുഭവിക്കുന്ന വയോധികര്‍ക്കു യുവജനങ്ങള്‍ കരുതലേകണം

ഏകാന്തത അനുഭവിക്കുന്ന വയോധികര്‍ക്കു യുവജനങ്ങള്‍ കരുതലേകണം
Published on

"ആലിംഗനം അയക്കുക" എന്ന പരിപാടിയുമായി അല്മായ കാര്യാലയം

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വിവിധ സ്ഥാപനങ്ങളിലും ഭവനങ്ങളിലുമായി ഏകാന്തതയില്‍ കഴിയുന്ന വയോധികര്‍ക്ക് ആലിംഗനങ്ങള്‍ അയച്ചു നല്‍കാന്‍ യുവജനങ്ങള്‍ തയ്യാറാകണം. മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനാകാതെ കഴിയുകയാണ് അനേകം വയോധികര്‍. പ്രിയ യുവജനങ്ങളേ, ഈ വയോധികരെല്ലാം നിങ്ങളുടെ മുത്തശ്ശീമുത്തച്ഛന്മാരാണ്. അവരെ ഒറ്റയ്ക്കാക്കരുത്. അവരാണു നിങ്ങളുടെ വേരുകള്‍.

'ആലിംഗനം അയക്കാന്‍' വേണ്ട മാര്‍ഗങ്ങളാവിഷ്‌കരിക്കുന്നതിനു സ്‌നേഹത്തിന്റെ സര്‍ഗശക്തി ഉപയോഗിക്കാന്‍ യുവജനങ്ങള്‍ തയ്യാറാകണം. ഫോണ്‍ വിളിച്ചോ വീഡിയോ കോള്‍ ചെയ്‌തോ കാര്‍ഡ് അയച്ചോ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് സന്ദര്‍ശനം നടത്തിയോ ഒക്കെ ഇതു ചെയ്യാവുന്നതാണ്. വേരുകളുമായുള്ള ബന്ധം വളരെ സുപ്രധാനമാണ്. ഒരു മരത്തിന്റെ പൂ വരുന്നത് മണ്ണിനടിയില്‍ ഉള്ളതില്‍ നിന്നാണ് എന്ന അര്‍ജന്റീനിയന്‍ കവി ഫ്രാന്‍സിസ്‌കോ ലൂയി ബെര്‍ണാഡെസിന്റെ വരികള്‍ ഓര്‍ക്കുക.

(പ.കന്യകാമറിയത്തിന്റെ മാതാപിതാക്കളായ വി. യോവാക്കിമിന്റെയും വി. അന്നയുടെയും തിരുനാള്‍ ദിവസം സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്. മാര്‍പാപ്പയുടെ ഈ സന്ദേശത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് വത്തിക്കാന്‍ അത്മായ കാര്യാലയം "ആലിംഗനമയക്കുക" എന്ന പ്രചാരണപരിപാടിയ്ക്കു യുവജനങ്ങള്‍ക്കിടയില്‍ തുടക്കമിട്ടിട്ടുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org