ചരിത്രത്തിന്‍റെ മാലാഖ

ചരിത്രത്തിന്‍റെ മാലാഖ

പോള്‍ ക്ലി 1921-ല്‍ വരച്ച "ചരിത്രത്തിന്‍റെ മാലാഖ" എന്ന ചിത്രത്തെക്കുറിച്ചു വാള്‍ട്ടര്‍ ബെഞ്ചമിന്‍ എന്ന യഹൂദന്‍ എഴുതി: "പുതിയ മാലാഖ" എന്ന ക്ലിയുടെ ചിത്രം ദൃഷ്ടി ഉറപ്പിച്ചു ധ്യാനിച്ചു നില്ക്കുന്നതില്‍നിന്നു, ദൃഷ്ടി പിന്‍വലിക്കുന്നതു ചിത്രീകരിക്കുന്നു. മാലാഖയുടെ കണ്ണ് ഉറ്റുനോക്കുന്നു, വായ് പിളര്‍ന്നിരിക്കുന്നു, ചിറകുകള്‍ വിരിച്ചിരിക്കുന്നു. ഇങ്ങനെയാണു ചിത്രത്തിലെ മാലാഖയെ അവതരിപ്പിക്കുന്നത്. മാലാഖയുടെ മുഖം ഭൂതത്തിലേക്കു തിരിഞ്ഞിരിക്കുന്നു. അവിടെ സംഭവങ്ങളുടെ ചങ്ങലയാണു നാം കാണുന്നത്. ഒരു സംഭവം മാത്രം ശ്രദ്ധിക്കുന്നു. അതിന്‍റെ നാശനഷ്ടങ്ങളുടെ അവശിഷ്ടങ്ങള്‍ മാലാഖയുടെ കാലിനടുത്തു അടിഞ്ഞുകൂടുന്നു. മാലാഖ ഉണര്‍ന്നിരിക്കുന്നത് ചത്തവരെ ഉണര്‍ത്താനും നശിപ്പിക്കപ്പെട്ടവരെ വീണ്ടുമുണ്ടാക്കാനും ആഗ്രഹിച്ചുകൊണ്ടാണ്. പക്ഷേ, പറുദീസയില്‍ നിന്നുള്ള കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; അതു ചിറകുകളില്‍ അടിച്ച് ചിറകുകള്‍ കൂട്ടാനാവുന്നില്ല. കൊടുങ്കാറ്റിന്‍റെ അപ്രതിരോദ്ധ്യമായ ഭൂതത്തിലേക്കു നോക്കുന്ന മാലാഖയെ തള്ളുന്നു. അതോടെ നാശനഷ്ടത്തിന്‍റെ അവശിഷ്ടങ്ങള്‍ മുമ്പില്‍ കുന്നുകൂടുന്നു. ഈ കൊടുങ്കാറ്റാണു നാം പുരോഗതി എന്നു വിളിക്കുന്നത്."ലോകമഹായുദ്ധങ്ങളുടെയും അതിനുശേഷം ഫാസിസവും നാസിസവും തീര്‍ത്ത ക്രൂരതകളുടെയും ഇടയില്‍ ജീവിച്ചു. ചരിത്രം സമ്മാനിച്ചതു നിരാശയും ശോകവുമായിരുന്നു. "ഈ കാലത്തിന്‍റെ സങ്കടത്തിന് ഒരര്‍ത്ഥവും നല്കാന്‍ എനിക്കായില്ല." ശോകം മൂലം കിടക്കയില്‍ നിന്നു ഭാഷയിലേക്ക് എഴുന്നേല്ക്കാന്‍പോലും ലോകത്തിനു താത്പര്യമില്ലായിരുന്നു. പറുദീസയിലേക്കു നാശനഷ്ടങ്ങളും നാശനഷ്ടങ്ങളുടെ കൂമ്പാരങ്ങളും ഉണ്ടാകുന്നു." ഒരു പ്രേമനാടകത്തില്‍ അന്വേഷിക്കുന്നത് ഒരു നിത്യ വസതിയാണ്. മറ്റു ചുരുക്കം ചിലര്‍ നിത്യയാത്രികരാണ്. ഈ യാത്രികര്‍ ശോകാതുരരാണ്. അവര്‍ ഭൂമാതാവില്‍നിന്ന് ഓടിയകലുന്നു. സങ്കടത്തിന്‍റെ വീട്ടില്‍ നിന്ന് അകറ്റുന്നവയെ അവര്‍ അന്വേഷിക്കുന്നു." പുറപ്പാടിന്‍റെയും മക്കബായ വിപ്ലവത്തിന്‍റെയും ചരിത്രം പേറുന്ന യഹൂദര്‍ക്കു ചരിത്രം പുറപ്പാടാണ്, രക്ഷപ്പെടലാണ്; ഒളിച്ചോട്ടമാണ്.

അവിടെ പുരോഗമനം എന്നതു വെറും ഫാഷനുകളാണ്. അത്യാധുനികം എന്നതു പ്രാകൃതമായ ചരിത്രത്തിന്‍റെ പുരാണമാണ്. വീടണയല്‍ വീടുകള്‍ വിട്ടാല്‍ മാത്രം. നീഷേ വീടണയുന്നതു സംസ്കാരത്തിലല്ല, കാട്ടിലാണ്.

ഡോസ്റ്റോയേവ്സ്കി പാരീസ് സന്ദര്‍ശിച്ച് എഴുതിയത് അത് ആധുനികനഗരമാണ് എന്നല്ല, അതു ബാബിലോണ്‍ വേശ്യയായി മാറി എന്നാണ്. പാശ്ചാത്യ അധോഗതിയുടെ പ്രതിരൂപമാണു പാരീസ് എന്നാണ്. "ബൈിളിന്‍റെ വെളിപാടു ദൃശ്യമാണ്, ഒരുതരം ബാബിലോണ്‍, നിങ്ങളുടെ കണ്ണുകള്‍ക്കു മുമ്പില്‍ പൂര്‍ത്തിയായിരിക്കുന്ന വെളിപാടു ദൃശ്യം. കീഴടങ്ങാതിരിക്കാന്‍ ആത്മീയപ്രതിരോധം വേണം എന്നു നിങ്ങള്‍ക്കും തോന്നും, വസ്തുതകളുടെ മുമ്പില്‍ മുട്ടുമടക്കാതിരിക്കാന്‍, അതു ബാബിലോണ്‍ വിഗ്രഹമാണ്; അതു ആദര്‍ശമായി അംഗീകരിക്കാതിരിക്കണം." നഗരജീവിതം ആത്യന്തികത്തിന്‍റെ വെളിപാടു ദൃശ്യമാണ്. പാശ്ചാത്യത്തില്‍ വന്ന പ്രസാദദോഷം എന്നതു മൂല്യപ്രതിരോധം ഇല്ലാതെ പോയ അധോഗതിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org