ദൈവം സംഭവിക്കുന്നു

ദൈവം സംഭവിക്കുന്നു

"ആദിയില്‍ സംബന്ധമുണ്ടായി" എന്ന യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ആദ്യവാചകം മാറ്റി എഴുതിയതു മാര്‍ട്ടിന്‍ ബൂബര്‍ എന്ന ചിന്തകനാണ്. "ആദിയില്‍ വചനമുണ്ടായി" എന്ന വാചകത്തിന്‍റെ വ്യാഖ്യാനമാണ് "ആദിയില്‍ സംബന്ധമുണ്ടായി" എന്നത്. കാരണം "വചനം" സംബന്ധത്തിന്‍റെ ഭാഷാപദമാണ്. അത് ഒരു സംഭവമാണ്. വിലപിടിച്ച ഒരു കല്ല് അഥവാ വജ്രംപോലെയല്ലല്ലോ നാം ദൈവത്തെ കാണുക. "ദൈവം സംഭവിക്കുന്നു" എന്നു നൊവാലിസ് എന്ന ജര്‍മ്മന്‍ ചിന്തകനാണ് എഴുതിയത്. ബൈബിളില്‍ ദൈവം പ്രത്യക്ഷമാകുന്നതു സംഭവങ്ങളിലാണ്. ദൈവം എങ്ങനെ ഇടപെടുന്നു എന്നാണു വിവരിക്കുന്നത്. ദൈവത്തില്‍നിന്നും ദൈവത്തോടും നാം സംസാരിക്കുന്നു, ദൈവത്തെപ്പറ്റി പറയുന്നതു ദൈവികമല്ല.

പ്രകൃതിയുടെ മിശിഹായാണു മനുഷ്യന്‍ എന്നു പറയാം. പരിശുദ്ധാത്മാവ് ബൈബിളിനതീതവുമാണ്. ഒരു വസ്തുവായ എന്തും പ്രപഞ്ചമാണ്. ആ പ്രപഞ്ചശകലമായ പ്രകൃതിയില്‍നിന്നും ദൈവം ഇറങ്ങിവരും. അനാദിയായതു നാം അന്വേഷിക്കുന്നു, പക്ഷേ, ആദിയുള്ളവയാണു നാം കാണുന്നതെല്ലാം. ആദിയുള്ളതില്‍ നമുക്ക് അനാദി കാണാന്‍ കഴിയുമ്പോള്‍ ദൈവം സംഭവിക്കും. ആത്മാവിന്‍റെ അക്ഷികള്‍, അര്‍ത്ഥപ്രസക്തികള്‍ പ്രപഞ്ചത്തില്‍ കാണുന്നു. പ്രപഞ്ചം സംസാരിക്കുന്നതു കേള്‍ക്കാന്‍ ചെവിയുള്ളവനില്‍ ദൈവം സംഭവിക്കും. യാന്ത്രികമായ ശാസ്ത്രം ഭൂമിയില്‍നിന്നു കാവ്യം കഴുകിമാറ്റുമ്പോള്‍ പ്രകൃതി മൗനമാകും.

ദൈവത്തിന്‍റെ ശക്തിസംബന്ധമാണു. ദൈവത്തിന്‍റെ സര്‍വശക്തി ഉപേക്ഷിച്ച യേശുവിന്‍റെ കഥ ദൈവസംഭവങ്ങളുടെ സുവിശേഷങ്ങളായിരുന്നു. ദൈവത്തിന്‍റെ ശക്തിയും സമ്പത്തും സ്നേഹമാണ്. ദൈവം സംഭവിക്കുമ്പോള്‍ സ്നേഹമാണു വരുന്നത്. സ്നേഹം ബലമുള്ളതും ബലമില്ലാത്തതുമാണ്. ദൈവം സംഭവിക്കുമ്പോഴാണു രക്ഷ കൈവരുന്നു. ക്ഷമ, കാരുണ്യം ഇവയൊക്കെ ജീവിതത്തില്‍ സംഭവിക്കുകയാണ്. സ്നേഹവും ദൈവവും സംഭവിക്കാത്തിടങ്ങള്‍ ഉണങ്ങി വരണ്ട മണല്‍ക്കാടാകും. തന്നെത്തന്നെ കല്യാണം കഴിച്ചവനില്‍ ദൈവം സംഭവിക്കില്ല. ദൈവത്തിനുവേണ്ടി ദൈവത്തോടുകൂടെ ദൈവസ്നേഹത്തില്‍ നടക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org