ഉദരത്തിലെ മനുഷ്യജീവന്റെ അസ്തിത്വം നിഷേധിക്കരുത്

ഉദരത്തിലെ മനുഷ്യജീവന്റെ അസ്തിത്വം നിഷേധിക്കരുത്

ഉദരത്തിലെ മനുഷ്യജീവന്റെ അസ്തിത്വം ഭ്രൂണഹത്യയിലൂടെ നിഷേധിക്കുന്നതു കൊണ്ടു പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നു കരുതരുത്. പകര്‍ച്ചവ്യാധിക്കാലത്ത് ലഭ്യമാക്കേണ്ട അവശ്യസേവനങ്ങളിലൊന്നായി ഭ്രൂണഹത്യയെ പ്രചരിപ്പിക്കുകയാണു ചില രാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളുമെന്നതു ദൗര്‍ഭാഗ്യകരമാണ്. ഇന്നത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ വേര് മനുഷ്യാന്തസ്സിനോടുള്ള അനാദരവിലാണ്. മനുഷ്യാവകാശങ്ങളുടെ സാര്‍വത്രികത നിഷേധിക്കുന്നതിലേക്കാണ് ഭ്രൂണഹത്യ ചെന്നെത്തുക. ഇതു മാനവീകതയ്‌ക്കെതിരായ അക്രമം തന്നെയാണ്.
അടിസ്ഥാനപരമായ ധാരാളം മനുഷ്യാവകാശങ്ങള്‍ ഇന്നും ലംഘിക്കപ്പെടുന്നു എന്നതു വേദനാജനകമാണ്. വിശ്വാസത്തിന്റെ പേരിലുള്ള വംശഹത്യ ഉള്‍പ്പെടെയുള്ള മര്‍ദ്ദനങ്ങള്‍ മതവിശ്വാസികള്‍ നേരിടുന്നതും ഇതിനോടു ചേര്‍ത്തു കാണണം. ലോകമെങ്ങും ധാരാളം ക്രൈസ്തവര്‍ പീഡനങ്ങള്‍ സഹിക്കുകയും മാതൃഭൂമികള്‍ വിട്ടു പലായനം ചെയ്യുകയും സ്വന്തമായ സമ്പന്ന ചരിത്ര-സാംസ്‌കാരിക പൈതൃകത്തില്‍ നിന്നു വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു.

(യു എന്‍ ഉച്ചകോടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തതില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org