ഈസ്റ്റര്‍ കുരിശിന്റെ വഴിയിലെ പതിനഞ്ചാം സ്ഥലം

ഈസ്റ്റര്‍ കുരിശിന്റെ വഴിയിലെ പതിനഞ്ചാം സ്ഥലം

ഫാ. അജോ രാമച്ചനാട്ട്

കൊറോണ പലവിധ നിയന്ത്രണങ്ങള്‍ വച്ചിട്ടും ഒരുവട്ടമെങ്കിലും സ്ലീവാപ്പാത എത്തിച്ചവരാണ് നമ്മള്‍. വലിയ ആഴ്ചയില്‍ മലയാറ്റൂര്‍ മലകയറിയവരാണ്.
കുരിശിന്റെവഴിയിലെ പതിനാലു സ്ഥലങ്ങളും അര്‍ത്ഥം കണ്ടെ ത്തുന്നത് ഉയിര്‍പ്പ് എന്ന 15-ാം സ്ഥലത്തോട് ചേര്‍ത്തു വയ്ക്കു മ്പോള്‍ മാത്രമാണ്. കല്ലറയില്‍ നിന്നുയിര്‍ക്കുന്ന ക്രിസ്തുവിനെ മാറ്റിനിര്‍ത്തിയാല്‍ ചരിത്രത്തിലെ എണ്ണം പറഞ്ഞ Tragedy കളില്‍ ഒന്നായി യേശുവെന്ന നിരപരാധി യുടെ മരണം മാറിയേനെ!
ചരിത്രത്തിലേക്ക് നോക്കി യാല്‍ കുരിശിന്റെ ആ പതിനാലു സ്ഥലങ്ങളും പല കാലത്തും പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്, ഓരോരോ രൂപങ്ങളില്‍.
നിരപരാധികള്‍ എത്രയോ ത വണ മരണത്തിലേക്ക് തള്ളിവിട പ്പെടുന്നുണ്ട്?
പീലാത്തോസിനെപ്പോലെ കൈകഴുകി സ്വന്തം ഇരിപ്പിടവും ആനന്ദവും ഉറപ്പിക്കാന്‍ ഹൃദയ ശൂന്യമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നവര്‍.

കുരിശിന്റെ വഴിയിലെ പതിനാലു സ്ഥലങ്ങളും അര്‍ത്ഥം കണ്ടെത്തുന്നത് ഉയിര്‍പ്പ് എന്ന
15-ാം സ്ഥലത്തോട് ചേര്‍ത്തു വയ്ക്കുമ്പോള്‍ മാത്രമാണ്. കല്ലറയില്‍ നിന്നുയിര്‍ക്കുന്ന ക്രിസ്തുവിനെ മാറ്റിനിര്‍ത്തിയാല്‍ ചരിത്രത്തിലെ എണ്ണം പറഞ്ഞ Tragedy കളില്‍ ഒന്നായി യേശുവെന്ന നിരപരാധിയുടെ മരണം മാറിയേനെ!


അര്‍ഹമല്ലാത്ത കുരിശ് ചുമ ക്കേണ്ടി വരുന്ന എത്രയോ ഹതഭാഗ്യര്‍!
നൂറുനൂറ് കുരിശുകള്‍ക്ക് മു ന്നില്‍ വീണുപോകുന്ന മനുഷ്യ രും കുടുംബങ്ങളും.
ശിമയോനെപ്പോലെ ആരുമ ല്ലാഞ്ഞിട്ടും കുരിശ് ചുമക്കാന്‍ കൂടിയവര്‍.
വേറോനിക്കായുടെ ഹൃദയം കൊണ്ടുനടക്കുന്നവര്‍.
എന്റെ/നിന്റെ സങ്കടങ്ങളില്‍ അമ്മയെപ്പോലെ തണലാകുന്ന വര്‍, മുഖമൊപ്പുന്നവര്‍.
ജീവിത പ്രാരാബ്ധങ്ങളുടെ ചാട്ടവാറടി.
കുത്തുവാക്കുകളുടെ, അപ ഖ്യാതിയുടെ, ദുരാരോപണങ്ങളു ടെ ഇരുമ്പാണികള്‍.
ആര്‍ക്കൊക്കെയോ വേണ്ടി നഗ്‌നരാക്കപ്പെടുന്നവര്‍.
ദുര്‍മരണപ്പെടുന്നവര്‍.
മക്കളെയോര്‍ത്ത് നെഞ്ചു തക രുന്ന അമ്മമാര്‍.
പ്രിയപ്പെട്ടവരുടെ മരണം ക ണ്ടുനില്‍ക്കേണ്ടി വരുന്നവര്‍.
ഓര്‍ത്തുനോക്കൂ, കുരിശിന്റെ വഴികള്‍ ചരിത്രത്തില്‍ ആവര്‍ത്തി ക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു..
15-ാം സ്ഥലം, അവന്റെ ഉത്ഥാ നം ഓര്‍മപ്പെടുത്തുന്നത് എന്താ ണെന്നോ? ദുഃഖവെള്ളിയില്‍ ഒരു കഥയും അവസാനിക്കുന്നില്ലെന്നു തന്നെ!
എന്റെ ചങ്ങാതീ, രോഗവും മരണവും ദാരിദ്ര്യവും പ്രളയവും കൊറോണയും ഒന്നും കഥയുടെ ലാസ്റ്റ് ഫ്രെയിമല്ല!
ആ പതിനഞ്ചാം ഇടം കൂടി ചേര്‍ത്താലേ, ഓരോ കുരിശിന്റെ വഴിയും അര്‍ത്ഥം കണ്ടെത്തുന്നു ള്ളൂ. കുരിശും, കുരിശിന്റെ വഴിക ളും ചോദിക്കുന്നത് ഇത്രമാത്രം; കാത്തിരിക്കാമോ നിനക്ക് ?
മരണത്തെ തോല്‍പിച്ചവന്റെ കൊടിക്കൂറ ഉയരുന്ന ആ പതിന ഞ്ചാം സ്ഥലം എത്തുന്നതുവരെ?
ഈസ്റ്റര്‍ മംഗളങ്ങള്‍ ഹൃദയ പൂര്‍വം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org