വചനവായനയും മൗനപ്രാര്‍ത്ഥനയും ആത്മീയാരോഗ്യത്തിന്റെ രഹസ്യം

വചനവായനയും മൗനപ്രാര്‍ത്ഥനയും ആത്മീയാരോഗ്യത്തിന്റെ രഹസ്യം

കര്‍ത്താവിനെ ശ്രവിക്കുവാന്‍ നാം ഓര്‍ക്കാറുണ്ടോ? നാം ക്രൈസ്തവരാണെങ്കിലും അനുദിനം കേള്‍ക്കുന്ന ആയിരകണക്കിനു വാക്കുകള്‍ക്കിടയില്‍, നമ്മില്‍ പ്രതിധ്വനിക്കുന്ന സുവിശേഷത്തിലെ ഏതാനും വാക്കുകള്‍ കേള്‍ക്കാന്‍ ഏതാനും നിമിഷങ്ങള്‍ കണ്ടെത്താന്‍ നമുക്കു കഴിയാറില്ല. യേശുവാണു വചനം. അവനെ കേള്‍ക്കാന്‍ നാം നില്‍ക്കുന്നില്ലെങ്കില്‍ അവന്‍ കടന്നു പോകുന്നു. സുവിശേഷത്തിനായി സമയം സമര്‍പ്പിച്ചാലാകട്ടെ നമ്മുടെ ആത്മീയാരോഗ്യത്തിന്റെ രഹസ്യം നാം കണ്ടെത്തും. സുവിശേഷത്തിനൊപ്പം മൗനമായി സമയം ചിലവിടുന്നത് ആത്മീയജീവിതത്തിന്റെ മരുന്നാണ്.
എല്ലാ ദിവസവും അല്‍പം നേരം മൗനമായിരിക്കുക, ദൈവത്തിന്റെ വാക്കുകള്‍ കേള്‍ക്കുക. പ്രാര്‍ത്ഥനാവശ്യങ്ങളുമായി കര്‍ത്താവിനു നേരെ തിരിയുന്നതു നല്ലതു തന്നെയാണ്. എന്നാല്‍ കര്‍ത്താവിന്റെ വാക്കുകള്‍ ശ്രവിക്കുന്നതും സുപ്രധാനമാണ്. യേശു ഇതു നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ആദ്യത്തെ കല്‍പന ഏതാണെന്നു ചോദിക്കുമ്പോള്‍ 'ഇസ്രായേലേ കേള്‍ക്കുക' എന്നു പറഞ്ഞാണ് അവിടുന്ന് ആരംഭിക്കുന്നത്.
ഇന്ന് നിരവധി പേര്‍ക്ക് 'ആന്തരീക ബധിരത' ഉണ്ട്. യേശുവിന് അതിനെ സ്പര്‍ശിക്കാനും സുഖപ്പെടുത്താനും കഴിയും. ഹൃദയത്തിന്റെ ബധിരത നമുക്കു ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയിലേക്കു നമ്മെ നയിക്കുന്നു. ഒരുപാടു കാര്യങ്ങള്‍ പറയാനും ചെയ്യാനുമുള്ളപ്പോള്‍ നമ്മോടു സംസാരിക്കുന്നവരെ നമുക്കു കേള്‍ക്കാന്‍ കഴിയാതെ പോകുന്നു. കേള്‍ക്കപ്പെടേണ്ടവര്‍ക്ക് അവസരം നല്‍കാതിരിക്കുക, എല്ലാത്തിനോടും ഉദാസീനരാകുക എന്ന അപകടം നാം പേറുന്നു. കുട്ടികള്‍, യുവാക്കള്‍, വൃദ്ധര്‍ തുടങ്ങിയവരോടെല്ലാം പറയുക എന്നതിനേക്കാള്‍ അവരെ കേള്‍ക്കുക എന്നതാണാവശ്യം.
(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org