ഗ്ലോറിയ : ആഗമനകാലചിന്തകള്‍-4

ഗ്ലോറിയ : ആഗമനകാലചിന്തകള്‍-4

ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സി.എം.എഫ്.

വയല്‍
വചനത്തിന്റെ വിളനിലമാണ് വയല്‍. അന്തിയുറങ്ങിയ ആട്ടിന്‍ കൂട്ടങ്ങള്‍ക്ക് ഇടയന്മാര്‍ കാവലിരു ന്ന വയല്‍. വളര്‍ന്നുവന്ന നാളുക ളില്‍ വിത്ത് വീഴുന്നതിന്റെ താള വും, വയലേലകളുടെ പച്ചപ്പും, കൊയ്ത്തുപാട്ടിന്റെ ഈണവും, കറ്റമെതിക്കുന്നതിന്റെ കറുമുറശ ബ്ദവുമൊക്കെ നസ്രായേന്റെ ഇഷ്ടമായിരുന്നു. വിളഞ്ഞുപാക മായിക്കിടന്ന പാടശേഖരങ്ങള്‍ അ വന്റെ കണ്ണുകള്‍ക്ക് കുളിര്‍മ്മയേ കി. കരിഞ്ഞുണങ്ങിയവ, കവിള്‍ ത്തടം നനച്ചു. വയലേലകളെക്കു റിച്ച് വാചാലനായപ്പോഴൊക്കെ ന മ്മുടെ ഹൃദയനിലത്തേക്കായി അ വന്‍ മിഴികളെറിഞ്ഞിരുന്നത്. അ വന്‍ വാരിവിതറിയ വിശുദ്ധമായ വചനവിത്തുകള്‍ നമ്മുടെ ഹൃദയ വയലിലാണ് ഇന്നും നിപതിക്കു ന്നത്. അവ മുളപൊട്ടി തഴച്ചുവളര്‍ ന്ന് സമൃദ്ധമായി ഫലം ചൂടാനു ള്ള അന്തരീക്ഷം നാം ഒരുക്കി ക്കൊടുക്കണം. ഹൃദയവിളഭൂമിയി ലെ പോരായ്മകളെ പരിശോധിച്ച റിയുക. അതിലങ്ങോളമിങ്ങോളം നിത്യജീവന്റെ നിലയ്ക്കാത്ത നീ രോട്ടമുണ്ടാകാന്‍ ഉഴവുചാലുകള്‍ കീറുക. കളകളെ കളയുക. മെച്ച പ്പെട്ട വിളവു കിട്ടാന്‍ ആവശ്യമായ കാര്‍ഷികവിദ്യകള്‍ കര്‍ഷകശ്രീ യായ കര്‍ത്താവിനോടു ചോദിച്ചറി യുക. സുകൃതമണികള്‍ വിളയുന്ന വയലാകണം നമ്മുടെ ഹൃദയം.

അജം
അത്യുന്നതന്റെ അനുയായി യാണ് അജം. നഷ്ടപ്പെട്ടുപോയ ആടുകളെ അന്വേഷിച്ചുവന്നവന്‍ ജനിച്ചയിടത്തിനടുത്ത് ആട്ടിന്‍പറ്റ ങ്ങള്‍ അന്തിയുറങ്ങിയതില്‍ അതി ശയോക്തിയൊന്നുമില്ല. ഇടയന്റെ ചാരെ ആടുകളല്ലാതെ മറ്റാരാണു ണ്ടാകേണ്ടത്? അവ കൂടെയുള്ള പ്പോഴാണ് അവന്‍ അജപാലക നാകുന്നത്. നമ്മുടെ ഇടയനായി നമ്മോടൊപ്പം നടക്കാനും നയി ക്കാനുമാണ് ദൈവം ഇറങ്ങിവന്ന ത്. കാരണം, നാം അവിടുത്തെ അജങ്ങളാണ്. എന്നാല്‍, അവിടു ത്തെ അടുപ്പവും അകല്‍ച്ചയും, ശ ബ്ദവും ശ്വാസനിശ്വാസങ്ങളും വി വേചിച്ചറിയാന്‍ നമുക്ക് സാധിക്കു ന്നുണ്ടോ? അവന്‍ തെളിക്കുന്ന വഴിയിലൂടെയാണോ നാം നീങ്ങു ന്നത്? നമ്മുടെ ആത്മശരീരങ്ങളെ കളങ്കരഹിതമായാണോ നാം കാ ത്തുസൂക്ഷിക്കുന്നത്? അറിഞ്ഞോ അല്ലാതെയോ ഒക്കെ നാം ചെയ്യു ന്ന തെറ്റുകള്‍ ഒരുതരം കൂട്ടം തെറ്റ ലാണ്. അങ്ങനെയുള്ള അവസ്ഥ കളെ മനസ്സിലാക്കാന്‍ നമുക്കാവു ന്നുണ്ടോ? ഇടയനായ ഉടയോന്റെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവി ക്കണമെങ്കില്‍ അവനെ മുട്ടിയുരു മ്മി നടക്കണം. അവന്റെ മാത്രം കാലൊച്ചകള്‍ക്ക് കാതോര്‍ക്കണം. അപ്പോള്‍ നാം കുറവുകളൊന്നും അറിയില്ല.

ഇടയര്‍
കടമകളുടെ കാവല്‍ക്കാരാണ് ഇടയര്‍. അജഗണത്തില്‍ അന്തി ക്കൂട്ടു കിടന്നവര്‍. പുണ്യപ്പിറവിയു ടെ സുവാര്‍ത്ത ആദ്യമായി ലഭിച്ച ത് ആ പാവങ്ങള്‍ക്കാണ്. ദിവ്യ പൈതലിന്റെ കന്നിദര്‍ശനം കിട്ടി യതും അവര്‍ക്കു തന്നെ. എ ന്നാല്‍, ആ മഹാഭാഗ്യം കരഗതമാ യതിനു പിന്നില്‍ മിഴികള്‍ക്കുള്ളി ലെ മയക്കം മാറ്റിവച്ചുള്ള കരുത ലിന്റെയും കാത്തിരിപ്പിന്റെയും മ ണിക്കൂറുകളും മനോഭാവവുമൊ ക്കെയുണ്ട്. ഇടയരുടെ മനോഭാവം നാമും സ്വന്തമാക്കണം. ഏണി പോലെ അത്താണിയാകണം. ന മ്മുടെ പ്രിയരെക്കുറിച്ചും, നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ ക്കുറിച്ചും നാമും കരുതലുള്ളവരാ കണം. അവരെ പോറ്റാനും പരി പാലിക്കാനും നമുക്ക് കടമയുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുമാറരുത്. നമ്മുടെ അശ്രദ്ധയും അലസത യും വലിയ ആപത്തിലേക്ക് അവ രെ കൊണ്ടെത്തിക്കും. ഓര്‍മ്മയാ കുന്ന ഓലക്കുടയ്ക്കുള്ളില്‍ ഓര്‍ ക്കേണ്ടവര്‍ ഒപ്പമുണ്ടാകണം. ദൈ വദര്‍ശനത്തിനും ദൈവാനുഭവ ത്തിനുമായി നാമും കാത്തിരുന്നേ പറ്റൂ. പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യുത്ത രം ലഭിക്കാതെ വരുമ്പോള്‍ കൂടു തല്‍ പ്രത്യാശയോടും വിശ്വാസ ത്തോടും കൂടെ കാത്തിരിക്കാന്‍ നമുക്കാവണം. കാത്തിരിക്കുന്ന വര്‍ക്കും കാതോര്‍ക്കുന്നവര്‍ക്കുമാ ണ് കര്‍ത്താവിനെ കാണാന്‍ കഴി യുക.

നിശ
ശബ്ദിക്കുന്ന ശാന്തതയാണ് നിശ. രാവിന്റെ മൗനത്തിലാണ് കാലിത്തൊഴുത്തില്‍ കുഞ്ഞിന്റെ കരച്ചിലുയരുന്നത്. മൗനത്തിന്റെ ആഴങ്ങളിലാണ് ദിവ്യപൈതലി ന്റെ ആദ്യരോദനം ലോകത്തിനു കേള്‍ക്കാനായത്. ശാന്തതയുടെ ശാലീനതയെ സ്‌നേഹിക്കുന്ന കര്‍ത്താവ് നമ്മോടും പറയുന്നത് ഇതാണ്: 'ശാന്തമാവുക, ഞാന്‍ ദൈവമാണെറിയുക.' ജീവിതതത്ര പ്പാടുകള്‍ക്കിടയിലും തെല്ലിട ശാ ന്തമായിരിക്കാന്‍ നാം ശീലിക്ക ണം. എങ്കിലേ ദൈവത്തിന്റെ മൃദു സ്വനം ശ്രവ്യമാകൂ. പകലിന്റെ കോലാഹലങ്ങളില്‍നിന്നും സ്വര്‍ഗ്ഗ ത്തിന്റെ സ്വരങ്ങളെ വേര്‍തിരിച്ചറി യണമെങ്കില്‍ നിശബ്ദതയുടെ നി മിഷങ്ങളില്‍ നമ്മുടെ ആത്മാവി ന്റെ കര്‍ണ്ണപുടങ്ങളെ പാകപ്പെടു ത്തിയേ മതിയാകൂ. അപ്പോഴാണ് നമ്മിലെ മൗനത്തിനു നാവ് മുള യ്ക്കുക. അന്ധകാരം പാപാവസ്ഥ യുടെയും അജ്ഞതയുടെയും പ്ര തീകമാണ്. നമ്മിലെ അന്ധകാര ത്തില്‍ വിളക്കായി തെളിയാനാണ് ദൈവത്തിനു താത്പര്യം. ജീവിത ത്തിന്റെ ഇരുളടഞ്ഞ ഇടനാഴിക ളില്‍ കെടാവിളക്കായി അവന്‍ ക ത്തിനില്ക്കട്ടെ. പിന്നിട്ട വഴികളില്‍ എവിടെയൊക്കെയോ കളഞ്ഞു പോയ വിശുദ്ധിയും കെട്ടുപോയ നന്മയുടെ വെട്ടവുമൊക്കെ അ പ്പോള്‍ നമുക്ക് തിരികെ കിട്ടും.

സേന
സുസ്ഥിരമായ സുരക്ഷയാണ് സേന. മനുഷ്യാവതാര രാത്രിയില്‍ മണ്ണിനും മാനത്തിനും മധ്യേ താ ളമേളങ്ങളും വാദ്യഘോഷങ്ങളു മായി അണിനിര സ്വര്‍ഗ്ഗീയസേന. അവര്‍ തീര്‍ത്ത രക്ഷാവലയ ത്തില്‍ നിന്നും ദിവ്യപൈതലിനെ തട്ടിയെടുക്കാനോ, സംഹരിക്കാ നോ ശത്രുകരങ്ങള്‍ക്കൊന്നിനും കഴിഞ്ഞില്ല. സ്വര്‍ഗ്ഗത്തിന്റെ സംര ക്ഷണം അവയ്ക്കുണ്ടായിരുന്നു. നമ്മുടെ സുസ്ഥിരമായ സുരക്ഷി തത്വം നാം എവിടെയാണ് കണ്ടു വച്ചിട്ടുള്ളത്? ആരിലാണ് നാം ആശ്രയം നിക്ഷേപിച്ചിട്ടുള്ളത്? സമ്പത്തിനോ സ്വാധീനത്തിനോ തടിമിടുക്കിനോ ബാഹുബലത്തി നോ ഒന്നും സ്ഥായിയായ സംര ക്ഷണം നല്കാന്‍ കെല്പില്ല. പ ണക്കിഴികള്‍ ശോഷിക്കുകയും ആരോഗ്യം ക്ഷയിക്കുകയും സ്വാ ധീനശക്തി കുറയുകയും ചെയ്യു ന്ന സമയം വരും. രക്ഷാകവചങ്ങ ളായി കരുതിവച്ചവയൊക്കെയും കാലപ്പഴക്കത്തില്‍ തുരുമ്പുതിന്നു പോകും. അതോടെ തികച്ചും അ രക്ഷിതമായ അവസ്ഥയില്‍ നാം എത്തിച്ചേരും. പേടി നമ്മെ പിടി മുറുക്കാന്‍ തുടങ്ങും. നമ്മുടെ ആ ത്മാവിന്റെ രക്ഷണത്തിന് ഒരു ആ കാശസൈന്യത്തിന്റെ ആവശ്യം എപ്പോഴുമുണ്ട്. സ്വര്‍ഗ്ഗത്തിന്റെ പരിരക്ഷണത്തിന്‍ കീഴില്‍ ആയി രിക്കുക എന്നതാണ് സര്‍വ്വപ്രധാ നം.

കീര്‍ത്തനം
ആകാശത്തിന്റെ ആനന്ദമാണ് കീര്‍ത്തനം. ഗഗനഗായകരുടെ ഗ്ലോറിയാഗാനം. സ്വര്‍ഗ്ഗത്തിന്റെ സ്വരലയം. ആഹ്ലാദത്തിന്റെ അല യടികളാണവ. മണ്ണിനും മാനവര്‍ ക്കുംവേണ്ടി വിണ്ണും വാനവരും പാടുന്ന ദേവഗാനം. പിറവിയെടു ത്ത ദൈവകുമാരന് വിണ്ഡലം ന ല്കുന്ന അംഗീകാരവും സ്തുതി പാടലുമാണത്. ഇന്നുവരെയുള്ള നമ്മുടെ ജീവിതത്തില്‍ എവിടെ നിന്നുള്ള അംഗീകാരത്തിനാണ് നാം കൂടുതല്‍ വിലകല്പിച്ചിട്ടു ള്ളത്? ആരുടെയൊക്കെ പ്രശംസ കേള്‍ക്കാനാണ് കൊതിച്ചിട്ടുള്ള ത്? എങ്ങനെയുള്ളവ ലഭിക്കാതെ പോയപ്പോഴാണ് കണ്ണ് നനഞ്ഞ ത്? ലോകത്തിന്റെ പ്രശംസയും ആദരവും കരഘോഷവുമൊക്കെ നേടിയെടുക്കാനാണ് നെട്ടോട്ടമെ ങ്കില്‍ തീര്‍ച്ചയായും തെറ്റി. അവ യൊന്നുപോലും നിലനില്‍ക്കുന്ന സംതൃപ്തി സമ്മാനിക്കുകയില്ല. സ്വര്‍ഗ്ഗത്തിന്റെ സദാചാരങ്ങളും അതിന്റെ അംഗീകാരസ്വരവുമാണ് പ്രധാനം. വിണ്ണിന്റെ ബഹുമതി പത്രമാണ് സര്‍വ്വോല്‍കൃഷ്ടം. കാ ലങ്ങളോളം നീണ്ടുനില്ക്കുന്ന കൈയടി കര്‍ത്താവിന്റേതു മാത്രം. ആകയാല്‍, സ്വര്‍ഗ്ഗസംപ്രീതിക്ക് പാത്രമാകുക. വാഴ്‌വിലെ നമ്മുടെ വിശുദ്ധമായ ജീവിതം കണ്ട് സ്വര്‍ ഗ്ഗവാസികള്‍ സന്തോഷിച്ച് സ്തു തിഗീതങ്ങള്‍ പാടട്ടെ.

പൈതല്‍
രക്ഷയുടെ രശ്മിയാണ് പുല്‍ ക്കൂട്ടിലെ പൈതല്‍. ഉയരത്തില്‍ നിന്നുള്ള ഉദയവീചി (ലൂക്കാ 1:78). മറിയത്തിന്റെയും ജോസഫിന്റെ യും പുന്നാരമുത്തായി പിറന്ന ദൈവപുത്രന്‍. പരമപരിശുദ്ധനും സര്‍വ്വശക്തനുമായവന്‍ കേവല മൊരു കുഞ്ഞിന്റെ ചെറുമയില്‍ കാലിത്തൊഴുത്തില്‍ കിടന്നു. വാ നോളം വലിയവനായവന്‍ നമ്മെ യും നമ്മുടെ മോചനത്തെയും പ്ര തി വെറുമൊരു ശിശുവായി; സ്വ യം ശൂന്യനാക്കി. അവന്‍ കുറയു ന്നതുവഴി നാം വളരാന്‍ വേണ്ടി. നമ്മുടെ പ്രിയരുടെയും സഹജരു ടെയും സുഹൃത്തുക്കളുടെയും എന്നുവേണ്ട നാമുമായി ബന്ധ പ്പെടുന്ന സര്‍വ്വരുടെയും രക്ഷയും, വളര്‍ച്ചയുമായി നാമും ചെറുതാക ണം. അതില്‍ സന്തോഷിക്കണം. കുഞ്ഞാകലിന്റെ സ്ലീവാപ്പാതയി ലൂടെ നാമും സഞ്ചരിക്കണം. ചില ഞെരുക്കങ്ങളിലൂടെ കടന്നുപോ കുമ്പോള്‍ ദൈവം നമ്മെ ഒരുക്കു കയാണെന്ന വിശ്വാസമുണ്ടാക ണം. അത് ദൈവികമായവയിലേ ക്കുള്ള വളര്‍ച്ചയും, വള്ളിവീശലു മാണ്. വിശാലമായ ഹൃദയവും, വേരൂന്നിയ ബോധ്യങ്ങളും, മഹ ത്തായ ലക്ഷ്യങ്ങളുമൊക്കെ ഉള്ള വര്‍ക്കേ പൈതങ്ങളാകാന്‍ പറ്റൂ.

മാനവകുലം ആത്യന്തികമായി 'ക്രിസ്തുമാസ്‌ക്' (CHRISTMASK)
ആണ് ധരിക്കേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തലാണ്
ക്രിസ്തുമസ്സ് (CHRISTMAS) നല്കുന്നത്.
ക്രിസ്തുവാകുന്ന മൗലിക 'മാസ്‌ക്' ആജീവനാന്തം
കൂടെക്കരുതാം. അവനെ കൂടെ ക്കൂട്ടാന്‍ മറക്കുന്ന, മടിക്കുന്ന
അവസരങ്ങള്‍ക്ക് നാം 'വലിയ പിഴ' പറയേണ്ടതായി വന്നു.


കാലിത്തൊഴുത്തിലെ കൈ ക്കുഞ്ഞ് പാഴ്മണ്ണിനു മീതെയുള്ള ദൈവത്തിന്റെ പാദമുദ്രയാണ്. ര ക്ഷയുടെയും അനുഗ്രഹത്തിന്റെ യും ആള്‍രൂപം. നമ്മുടെ ജീവിത വും അതിന്റെ നൈര്‍മ്മല്യവും കു റച്ചു പേര്‍ക്കെങ്കിലും അനുഗ്രഹ ത്തിന്റെ അടയാളമാകണം. ഉള്ളി ന്റെ ഉള്ളില്‍ ഒരു ഉണ്ണി എന്നുമു ണ്ടാകണം; പുല്‍ക്കൂട്ടിലെ പൈത ലിനു കൂട്ടായി. കുഞ്ഞായി പിറന്ന തുപോലെ കുഞ്ഞായിത്തന്നെ ആ കട്ടെ നമ്മുടെ മരണവും. ഭൂതകാ ലത്തിലെ കാലഹരണപ്പെട്ട കാലി ക്കൂട്ടിലല്ല, വര്‍ത്തമാനത്തിലെ നമ്മുടെ ജീവിതമാകുന്ന തൊഴു ത്തില്‍ ഓരോ ദിവസവും നമ്മുടെ രക്ഷകന്‍ ജന്മമെടുക്കണം. എ ങ്കില്‍ മാത്രമേ അവന്റെ പിറവി ന മ്മുടേതു കൂടി ആകുകയുള്ളൂ. തിരക്കുകള്‍ക്കിടയിലും നമ്മുടെ ശൈശവത്തിലെ ശാലീനതയിലേ ക്കും നൈര്‍മ്മല്യത്തിലേക്കും നാ മും തിരിച്ചു നടക്കേണ്ടതുണ്ട്. കു ഞ്ഞ് വെണ്മഞ്ഞാണ്. കുഞ്ഞായി വളരണം. ക്രിസ്തു കളങ്കരഹിത നാണ്. ക്രിസ്ത്യാനികളാകാന്‍ ക ഷ്ടപ്പെടണം. ശരീരത്തിനും ശാ രീരത്തിനും നാശകരമായ സകല തില്‍ നിന്നും ശരിദൂരം സൂക്ഷിക്ക ണം. ഗോശാലയില്‍ ജാതനായ ശിശു നമ്മുടെ ജീവിതഗൃഹത്തി ന്റെ അടിസ്ഥാന ശില ആയിരിക്ക ണം.
കുഞ്ഞുങ്ങളെ സ്‌നേഹിക്കാന്‍ ശീലിക്കാം. പാതയോരങ്ങളിലും അഴുക്കുചാലുകളിലും ഒരു കു ഞ്ഞുപോലും ഉപേക്ഷിക്കപ്പെടാ നും, കുരുതികൊടുക്കപ്പെടാനും നാം കാരണമാകരുത്. റാമായില്‍ (മത്താ. 2:18) പകയുടെയും പ്രതി കാരത്തിന്റെയും വാള്‍ത്തലയില്‍ പൊലിഞ്ഞുപോയ ബാല്യങ്ങള്‍ പാര്‍ത്തലത്തില്‍നിന്നും പിഴുതെ റിയപ്പെട്ട പുണ്യത്തിന്റെയും നിഷ് കളങ്കതയുടെയുമൊക്കെ പുല്‍നാ മ്പുകളായിരുന്നു. ക്രൂരമായ അ ത്തരം ശിശുഹത്യകളുടെ കേട്ടു കേള്‍വി പോലും ഇനിയുണ്ടാകാ തിരിക്കട്ടെ. ആയുസ്സില്‍ ഒരു പിറ വിത്തിരുനാള്‍ കൂടി നമുക്കു കടം തന്നതിനു കാരുണികനായ ദൈവ ത്തോടു നന്ദി പറയാം. കൊറോ ണ പകര്‍ച്ചവ്യാധി പാരാകെ പര ത്തിയ ഭീകരതയുടെയും മൃതിഭയ ത്തിന്റെയും മധ്യേയാണ് ഇക്കുറി നാം രക്ഷദമായ ഒരു ജനനത്തി ന്റെ ആനന്ദം ആഘോഷിക്കുന്നത്. ചീറ്റിക്കളയുന്ന മൂക്കിളയ്ക്കു പോ ലും ചില ഗൗരവമേറിയ കാര്യ ങ്ങള്‍ പറയാനുണ്ടെന്നു മനുഷ്യന്‍ പഠിച്ചുകൊണ്ടിരിക്കുന്നു, ഭയം ഭൂമിയെ മൂടിനില്ക്കുന്ന മഹാമാരി യുടെ ഈ നാളുകളില്‍ 'ഭയപ്പെടേ ണ്ടാ' (ഏശ. 41:10; മത്താ. 14:27) എന്നുള്ള മനസ്സിന്റെ മന്ത്രണമാണ് തൊഴുത്തില്‍ പിറന്നവന്‍. മാന വകുലം ആത്യന്തികമായി 'ക്രിസ്തുമാസ്‌ക്' (CHRISTMASK) ആണ് ധരിക്കേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്തുമസ്സ് (CHRISTMAS) നല്കുന്നത്. ക്രിസ്തുവാകു ന്ന മൗലിക 'മാസ്‌ക്' ആജീവനാന്തം കൂടെക്കരുതാം. അവനെ കൂടെക്കൂട്ടാന്‍ മറക്കുന്ന, മടിക്കുന്ന അവസരങ്ങള്‍ക്ക് നാം 'വലിയ പിഴ' പറയേണ്ടതായിവന്നു. ക്രിസ്തുവും അവന്റെ വചനങ്ങളുമാണ് ലോകത്തിനു സുസ്ഥിരമായ സുരക്ഷിതത്വമായി നിലകൊള്ളേ ണ്ടത്. മനുഷ്യരാശിയുടെ മുഴുവന്‍ 'മാസ്‌ക്' ആയി മാറിക്കൊണ്ട് പുല്‍ക്കൂട്ടിലെ പൈതല്‍ ഈ കാലഘട്ടത്തില്‍ സാര്‍വ്വത്രികമായ സംരക്ഷണവും സൗഖ്യവും പ്രദാനം ചെയ്യട്ടെ. കൃപനിറഞ്ഞ ഒരു ക്രിസ്തുമസ്സ് 'സത്യദീപ'ത്തോടൊപ്പം സകലര്‍ക്കും സസ്‌നേഹം നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org