പൊതുപ്രവര്‍ത്തനമെന്ന ദൈവവിളി

പൊതുപ്രവര്‍ത്തനമെന്ന ദൈവവിളി

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിര ഞ്ഞെടുപ്പ് പടിവാതില്ക്കലാണ്. സ്ഥാനാര്‍ത്ഥികള്‍ കളം നിറയാന്‍ തുടങ്ങിയിരിക്കു ന്നു. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുക എന്ന ആദ്യത്തെ കടമ്പ രാഷ്ട്രീയകക്ഷി കള്‍ കടന്നുകഴിഞ്ഞു. പാര്‍ട്ടി കളിലെ ആഭ്യന്തര ബലാബലമാണ് സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്നത്. ഇതില്‍ ജാതി, മതം, വര്‍ഗ്ഗീയസ്വാധീനം, പ്ര വര്‍ത്തനമികവ്, ബന്ധുബലം, പണക്കൊഴുപ്പ്, ജയസാധ്യത തുടങ്ങി അനേകം ഘടക ങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തി രഞ്ഞെടുപ്പുരംഗത്തും അതിലുപരി പൊതുപ്രവര്‍ത്തനത്തിലും എന്തുമാത്രം ക്രൈസ്തവസാന്നിധ്യമുണ്ട് എന്ന് പരിഗണിക്കപ്പെടേണ്ട സമയം കൂടെയാണിപ്പോള്‍. പൊതു നന്മയ്ക്കുവേണ്ടിയുള്ള രാഷ്ട്രീയപ്രവര്‍ത്തനം മതേതരമായിരിക്കണം; ജാതി-മത പരിഗണനകള്‍ അവിടെ അപ്രസക്തമാകേണ്ടതാണ്. എന്നാല്‍ ജാതിയും മതവും നിഷേധിക്കാനാവാത്ത സാമൂ ഹികയാഥാര്‍ഥ്യമാണുതാനും. അതിനാല്‍ രാഷ്ട്രീയത്തിലെ ജാതി-മത പ്രാതിനിധ്യം അവഗണിക്കാവുന്ന ഒന്നല്ല. ഭൂരി പക്ഷ വിധിപ്രകാരം രാഷ്ട്രീ യ തീരുമാനങ്ങള്‍ എടുക്കുന്ന നാട്ടില്‍ അത്തരം പ്രാതിനിധ്യം ഉണ്ടാകുന്നത് മോശപ്പെട്ട ആഗ്രഹമല്ല.
പൊതുവേ പറഞ്ഞാല്‍, രാഷ്ട്രീയം ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തനരംഗത്ത് ക്രൈസ്തവ യുവതീയുവാ ക്കള്‍ വേണ്ടത്ര താത്പര്യമെ ടുക്കാത്ത സാഹചര്യമുണ്ട്. അതിന് പല കാരണങ്ങളുണ്ട്. രാഷ്ട്രീയം ബഹുമാന്യമായ ഒരു പ്രവര്‍ത്തന മേഖലയാ ണെന്ന് വേണ്ടത്ര പറയപ്പെട്ടി ല്ല എന്ന് മാത്രമല്ല, സഭാസ മൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണ പലപ്പോഴും അവര്‍ ക്ക് ലഭിക്കാതെ പോയിട്ടുമു ണ്ട്. ഭക്തസംഘടനകളില്‍ പ്ര വര്‍ത്തിക്കുന്നവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരാകരുതെന്ന ധാ രണയും പലയിടത്തും ഉണ്ടാ യിരുന്നു. സമകാലിക രാഷ്ട്രീയത്തിലെ അധാര്‍മ്മി കശൈലികളും അഴിമതിയു ടെ തേരോട്ടവും പലരെയും ഈ മേഖലയില്‍നിന്ന് അക ന്നുമാറാന്‍ പ്രേരിപ്പിച്ചു. ഒരു മുതല്‍മുടക്കുമില്ലാതെ കോടികള്‍ കൊയ്യുന്ന വ്യവസായം എന്ന പ്രതീതി നീതിബോധ മുള്ളവരെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റിനിര്‍ത്തിയിട്ടു ണ്ട്. ഏതാനും കൊല്ലങ്ങള്‍ കൊണ്ട് ചെറുകിട രാഷ്ട്രീയ ക്കാര്‍പോലും തങ്ങളുടെ ആ സ്തി നൂറുകണക്കിന് മടങ്ങ് വര്‍ദ്ധിപ്പിക്കുന്ന രാഷ്ട്രീയ ത്തിലെ മാന്ത്രികത എല്ലാവ രെയും അങ്ങോട്ട് ആകര്‍ഷി ക്കുകയല്ല ചെയ്തത്.

ക്രിസ്ത്യന്‍ നാമധാരികളായ രാഷ്ട്രീയവേഷങ്ങള്‍ അല്ല
നമുക്കാവശ്യം; ക്രിസ്തീയമൂല്യങ്ങള്‍
കാര്യമായിട്ടെടുക്കുന്നവരുടെ

രാഷ്ട്രീയപ്രവര്‍ത്തനമാണ്.


അക്രമരാഷ്ട്രീയത്തില്‍ ഇരയോ വേട്ടക്കാരനോ ആയി മാറാനുള്ള മനസ്സില്ലായ്മയും അനേകരെ ഈ രംഗത്തു നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്. അതിനുംപുറമേ സ്വന്തം കാര്യം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ സുരക്ഷിതമാക്കണമെന്നുള്ള സ്വാഭാവികചിന്തകളും നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണം എന്നതിനേക്കാള്‍ വിദേശത്തു പോയി രക്ഷപ്പെടണം എന്ന നിലയിലേക്ക് അനേകം ചെറുപ്പക്കാരെ എത്തിച്ചിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ തീരുമാനങ്ങള്‍ക്കെതിരെ വിധി പറയാന്‍ നമുക്കവ കാശമില്ല. എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ വിശ്വാസിഗണം ചര്‍ച്ച ചെയ്യേണ്ട  അനേകം കാര്യങ്ങള്‍ ഇതിലുണ്ട്.
നാം ചര്‍ച്ച ചെയ്ത് ബോധ്യങ്ങള്‍ ജനിപ്പിക്കേണ്ട രണ്ടു കാര്യങ്ങള്‍ പരാമര്‍ശിക്കുക മാത്രം ചെയ്യുന്നു. ഒന്ന്, പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ദൈവവിളിയാണ് രാഷ്ട്രീയപ്രവര്‍ത്തനം. അഴിമതിയും കോഴപ്പണം വീ തം വയ്പും അരങ്ങുതകര്‍ ക്കുന്ന സമകാലിക അന്തരീ ക്ഷത്തില്‍ ഇതൊരു ഫലിത മായേ തോന്നുകയുള്ളൂ. എന്നാല്‍ സ്വന്തം സ്വത്തും സമ യവും കഴിവുകളും നാടിനു വേണ്ടി അര്‍പ്പിക്കുന്ന കുറച്ച് രാഷ്ട്രീയപ്രവര്‍ത്തകരുണ്ട് എന്നതും സത്യമാണ്. സ്ഥായിയായ സംഭാവനകള്‍ നാടി ന് നല്കാനുള്ള അവസരം രാഷ്ട്രീയം ഒരാള്‍ക്ക് കൊടുക്കും. ഫ്രാന്‍സിസ് പാപ്പാ പറ യുന്ന ഒരു ഉദാഹരണം നമുക്കെടുക്കാം. വൃദ്ധനായ ഒരാളെ പുഴകടക്കാന്‍ നിങ്ങള്‍ സഹായിക്കുന്നത് വലിയ ഉപവി പ്രവൃത്തിയാണ്. എന്നാല്‍ ഒ രു രാഷ്ട്രീയക്കാരന്‍ മനസ്സു വച്ചാല്‍ അവിടെ ഒരു പാലം പണിയാന്‍ പറ്റും. അതും ഒരു ഉപവിപ്രവൃത്തിയാണ് (എല്ലാ വരും സോദരര്‍, 186). നമ്മുടെ നാട്ടിലും പൊതുനന്മ ഉണ്ടായിട്ടുള്ളത് രാഷ്ട്രീയ പ്രവര്‍ ത്തനത്തിന്റെ ഫലമായിട്ടുകൂ ടിയാണ്. ദൈവം സ്‌നേഹമാ കുന്നു എന്ന ചാക്രിക ലേഖ നത്തില്‍ (ന. 29) ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ പറ യുന്നതുപോലെ, പൗരന്മാരെ ന്ന നിലയില്‍ വ്യക്തിപരമായി പൊതുജീവിതത്തില്‍ പങ്കെ ടുക്കാന്‍ വിളിക്കപ്പെട്ടവരാണ് വിശ്വാസികള്‍.
രണ്ട്, ക്രൈസ്തവബോ ധ്യങ്ങളുള്ള ഒരാള്‍ക്ക് ദൈവ രാജ്യസ്ഥാപനത്തില്‍ പങ്കു ചേരാനുള്ള വഴിയാണ് രാ ഷ്ട്രീയ പ്രവര്‍ത്തനം. കര്‍ ത്താവിന്റെ ആത്മാവുള്ള ഒ രാള്‍ക്ക് 'ദരിദ്രരോട് സുവിശേ ഷമറിയിക്കാനും ബന്ധിതര്‍ ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ച്ചയും അടിച്ചമര്‍ത്തപ്പെട്ട വര്‍ക്ക് സ്വാതന്ത്ര്യവും' (ലൂ ക്കാ 4:18) അക്ഷരാര്‍ഥത്തില്‍ നല്കാനുള്ള അവസരങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനം ഒരു ക്കിക്കൊടുക്കും. ഈ ദൈവ വിളിയിലേക്ക് ദീര്‍ഘകാലാ ടിസ്ഥാനത്തില്‍ ക്രിസ്തീയ യുവതീയുവാക്കളെ ഒരുക്കാ നുള്ള സഭാദൗത്യം ബാക്കി നില്ക്കുന്നു. ക്രിസ്ത്യന്‍ നാമ ധാരികളായ രാഷ്ട്രീയവേഷങ്ങള്‍ അല്ല നമുക്കാവശ്യം; ക്രിസ്തീയമൂല്യങ്ങള്‍ കാര്യ മായിട്ടെടുക്കുന്നവരുടെ രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഇങ്ങനെ പറയുന്നതിന് സമകാ ലിക സാമൂഹിക അന്തരീക്ഷത്തില്‍ ഒരു കവലപ്രസംഗത്തിന്റെ വിലപോലും കിട്ടുകയില്ല എന്നറിയാം. എന്നാലും പൊതുപ്രവര്‍ത്തനമെന്ന ദൈവവിളി നമ്മുടെ ദിവാസ്വപ്നത്തിന്റെയെങ്കിലും ചേരുവയായി മാറിയിരുന്നെങ്കില്‍…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org