നിത്യതയെ മനസ്സില്‍ വച്ചു തീരുമാനങ്ങളെടുക്കുക

നിത്യതയെ മനസ്സില്‍ വച്ചു തീരുമാനങ്ങളെടുക്കുക

അനുദിന ജീവിതത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നല്ല, എന്തായിരി ക്കും നല്ലതെന്നാണു ചിന്തിക്കേണ്ടത്. നിത്യതയെ മനസ്സില്‍ വച്ചുകൊണ്ടു വേണം തീരുമാനങ്ങളെടുക്കാന്‍. ആ ന്തരികമായി നമ്മള്‍ നടത്തുന്ന വിവേചനം നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തും. അത് എപ്രകാരമെന്നത് നമ്മെ ആശ്രയിച്ചിരിക്കുന്നു. ഏറ്റവും നല്ലതു തിരഞ്ഞെടുക്കാനും യേശുവിന്റെ സ്‌നേഹമാര്‍ഗത്തെ പിന്തുടരാനും ഉള്ള ധീരത യേശുവിനോടു തന്നെ നമുക്കാവശ്യപ്പെടാം.
അന്തിമ വിധിനാളില്‍ കര്‍ത്താവായ യേശു നമ്മെ വിധിക്കുക നാം നടത്തിയ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിലായിരിക്കും. തിരഞ്ഞെടുപ്പുകളുടെ അനന്തരഫലങ്ങള്‍ മാത്രമായിരിക്കും അവിടുന്നു പരിഗണിക്കുക. നമ്മുടെ തിരഞ്ഞെടുപ്പുകളാണ് നമ്മളായി മാറുക. മോഷ്ടിക്കാന്‍ തീരുമാനിച്ചാല്‍ നാം മോഷ്ടാക്കളായി മാറും. നമ്മെ കുറിച്ചു തന്നെ ചിന്തിക്കാന്‍ തീരുമാനിച്ചാല്‍ സ്വാര്‍ത്ഥരാകും. വെറുക്കാന്‍ തീരുമാനിച്ചാല്‍ ദേഷ്യക്കാരാകും. മൊബൈല്‍ ഫോണില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ തീരുമാനിച്ചാല്‍ നാമതിന് അടിമകളാകും. ദൈവത്തെ തിരഞ്ഞെടുത്താലോ, നാം അവിടുത്തെ സ്‌നേഹത്തില്‍ അനുദിനം വളരുകയും മറ്റുള്ളവരെയും സ്‌നേഹിക്കുകയും യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുകയും ചെയ്യും.
കാരുണ്യപ്രവൃത്തികള്‍ എല്ലാത്തിലുമുപരി ദൈവമഹത്ത്വത്തിനു വേണ്ടിയായിരിക്കണം. സഹായമര്‍ഹിക്കുന്നവര്‍ക്കു വേണ്ടിയാണോ നാം സേവനം ചെയ്യുന്നത്? അഥവാ, നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി മാത്രമാണോ? എനിക്ക് എന്തെങ്കിലും തിരികെ നല്‍കാന്‍ കഴിയാത്തവരെ നാം സഹായിക്കുന്നുണ്ടോ? ഒരു പാവപ്പെട്ടവന്റെ സുഹൃത്താണോ ഞാന്‍? അവിടെ ഞാനുണ്ട് എന്നു യേശു പറയുന്നു. നിങ്ങള്‍ തീരെ പ്രതീക്ഷിക്കാത്തിടത്ത്, ഒന്നു നോക്കാന്‍ പോലും ശ്രമിക്കാത്തിടത്ത്, പാവപ്പെട്ടവരില്‍ യേശു ഉണ്ട്.

(ക്രിസ്തുവിന്റെ രാജത്വ തിരുനാളില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org