പള്ളി രജിസ്റ്ററുകളുടെ ഉത്ഭവം

പള്ളി രജിസ്റ്ററുകളുടെ ഉത്ഭവം

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ പ്രത്യേകമായി സൂക്ഷിച്ചുവരുന്ന വിവിധ രജിസ്റ്ററു കളുണ്ട്. മാമ്മോദീസ രജിസ്റ്റര്‍, വിവാഹ രജിസ്റ്റര്‍, മരണ രജിസ്റ്റര്‍, ആത്മസ്ഥിതി രജിസ്റ്റര്‍, പ്രമാണ പുസ്തകം, സ്ഥാവര ജംഗമ സ്വ ത്തു വിവരപുസ്തകം, ഹര്‍ജ്ജിക ളും കല്പനകളും, ദൈവവിളി രജി സ്റ്റര്‍, നാളാഗമം എന്നിവയാണ് കണക്കു പുസ്തകങ്ങള്‍ക്കു പുറ മെ പള്ളികളില്‍ സൂക്ഷിച്ചു വരുന്ന പ്രധാന രജിസ്റ്ററുകള്‍. ഇവയില്‍ മാ മ്മോദീസ, വിവാഹ, മരണ രജിസ്റ്റ റുകളെപ്പറ്റി ഈ ലേഖനത്തില്‍ പ്ര തിപാദിക്കാം. കേരളത്തിലെ നസ്രാ ണിപ്പള്ളികളില്‍ ആദ്യം എഴുതി തുടങ്ങിയ രജിസ്റ്ററുകള്‍ ഇവ മൂന്നു മാണ്. യൂറോപ്യന്‍ മിഷനറിമാരുടെ ആഗമനത്തിനു ശേഷം 17-ാം നൂറ്റാ ണ്ടു മുതലാണ് അതായത്, ഉദയം പേരൂര്‍ സൂനഹദോസിനു ശേഷമാ ണ്, നസ്രാണി ദേവാലയങ്ങളില്‍ ഇപ്രകാരം രജിസ്റ്ററുകള്‍ എഴുതി തുടങ്ങിയത്. മാത്രമല്ല, ഇത് യൂ റോപ്യന്മാരില്‍നിന്നും ലഭിച്ച ഒരു സംഭാവനയാണെന്നും അനുമാ നിക്കേണ്ടിയിരിക്കുന്നു. എന്തെ ന്നാല്‍ ഉദയംപേരൂര്‍ സൂനഹദോ സിനു മുമ്പ് എഴുതപ്പെട്ട രജിസ്റ്ററു കളൊന്നും ഇതുവരെയും ലഭിച്ചി ട്ടില്ല.
ഉദയംപേരൂര്‍ സൂനഹദോസി ന്റെ മൂന്നാം യോഗവിചാരം, 13-ാം കാനോനയില്‍ പറയുന്നു: "ശുദ്ധ മാന ത്രെന്തൊസ എന്ന സൂനഹ ദൊസിലും എല്ലാ പള്ളികളുടെ മര്യാദയ്ക്കും തക്കവണ്ണം ഇരിപ്പാന്‍ എല്ലാ പള്ളികളിലും ഓരൊരെ പൊസ്തകം ഒണ്ടായിരിക്കണം എന്ന ഈ സൂനഹദൊസ പ്രമാണി ക്കുന്നു. അതില്‍ അത അത എടവ കയില്‍ മാമ്മൊദീസാ മുക്കുന്നവ രുടെയും മുങ്ങുന്നവരുടെയും അ പ്പന്റെയും അമ്മെടെയും തല തൊ ടുന്നവരുടെയും കാലവും മാസവും ഇട്ട എഴുതിവെക്കുകയും വെണം. വാചകം ഇവണ്ണം. ഞാന്‍ ഇന്നാര ഇന്ന പള്ളിയുടെ മൂപ്പന്‍ ഇന്നകാ ലം ഇത്രാം ദിവസത്തില്‍ ഇന്നടത്ത പിറന്ന ഇന്നാരുടെയും മകനെ താന്‍ മകളെ താന്‍ മാമ്മോദീസ മുക്കിയേന്‍. തല തൊട്ടത ഇന്നാരും ഇന്നാരും എന്നും, അതിന്റെ ശെ ഷം പട്ടക്കാരന്‍ തന്റെ ഒപ്പ ഇടുക. പള്ളിയിലെ മൂപ്പന്‍ ആ പൊസ്ത കം ശരസിച്ച മെല്‍പട്ടക്കാര്‍ക്ക കണക്ക കൊടുക്കയും വെണം. അതു കണ്ട നിശ്ചയമായി ഒരൊരു ത്തരുടെ വയസ്സിന്ന സാക്ഷിപെടു കയും ആം."
വിവാഹ രജിസ്റ്ററിനെക്കുറിച്ച് അഞ്ചാം യൊഗവിചാരം, (Session VII) നാലാം കാനോനയില്‍ ഇപ്ര കാരം പറയുന്നു: "എല്ലാ എടവക യിലെ പള്ളികള്‍ ഒക്കയിലും എഴു ത്തു കൂടാതെ ഓരൊ പൊസ്തകം കുത്തിച്ചു വെക്കണം. അതില്‍ ഇത്ര കടുദാശ ഒണ്ടന്നത കണക്കാ പെടുകയും വെണം. ആ പൊസ്ത കത്തില്‍ തന്റെ എടവകയില്‍ കെ ട്ടുന്നവര കണക്ക എഴുതുകയും വെണം. ഇന്ന എടവകയിലെ ഇന്ന പെരുള്ള പള്ളിക്കല്‍ മൂപ്പന്‍ ആകു ന്ന പട്ടക്കാരന്‍ ഇന്ന കാലത്ത ഇന്ന തിങ്ങള്‍ ഇത്രാം ദിവസി ഇന്നവരു ടെ മകനെക്കണ്ട ഇന്ന എടവക യില്‍ കൂടിയിരിക്കുന്ന ഇന്നവരുടെ ഇന്ന മകളെ ഇന്ന പള്ളിക്കെന്ന ഇന്നാരെയും ഇന്നാരെയും സാ ക്ഷ്യപ്പെടുത്തി തെന്ത്രൊസ സൂന ഹദൊസിലെ കല്പനക്ക തക്കവ ണ്ണം കെട്ടിച്ചു എന്ന വാചകം ഇട്ട എഴുതിയാല്‍ അതിന്റെ അറ്റത്ത കെട്ടിച്ച പട്ടക്കാരന്‍ താനും പിന്നെ സാക്ഷിക്കാര ഇരിവരും കൂടെ ഒപ്പ ഇടുകയും വെണം. എന്നിട്ട ഇവ ണ്ണം എഴുത്തുപെടുന്ന പൊസ്തകം മേല്പട്ടക്കാരന്‍ ചൊദിക്കുമ്പോള്‍ അതിന്റെ കണക്ക ഒപ്പിക്കേണ്ടുന്ന പട്ടക്കാരന്‍ വഴിയെ സംഗ്രഹിച്ചു കൊള്ളുകയും വെണം."
1599-ല്‍ കൂടിയ ഉദയംപേരൂര്‍ സൂനഹദോസിലെ മേല്പറഞ്ഞ നി ശ്ചയങ്ങള്‍ കാലതാമസമില്ലാതെ നടപ്പാക്കപ്പെട്ടു എന്നു കരുതാന്‍ ന്യായമില്ല. എന്തെന്നാല്‍ 1806 ചിങ്ങമാസം 2-നു കൊടുങ്ങല്ലൂര്‍ അതിരൂപതാ ഗോവര്‍ണ്ണദോര്‍ ഇടപ്പള്ളി പള്ളി വികാരിക്കു നല്കി യിരിക്കുന്ന ഒരു കല്പനയില്‍ മേല്പറഞ്ഞ പ്രകാരം മാമ്മോദീസ, വിവാഹം, മരണം എന്നിവ രേഖ പ്പെടുത്തിയ രജിസ്റ്റര്‍ (പൊസ്ത കം) നിങ്ങളുടെ പള്ളികളില്‍ ഇല്ലെന്നു അറിയുന്നതിനാല്‍ താഴെ പറയും പ്രകാരം ചെയ്യണം എന്നു പറഞ്ഞു കല്പന അയച്ചിരിക്കുന്നു. പ്രസ്തുത കല്പനയില്‍ പറയുന്നു: '2-ാം മത കൈക്കാരര നൂറു എല യുള്ളതില്‍ മൂന്നു പുസ്തകം ഉണ്ടാക്കി വികാരിയുടെ പറ്റില്‍ കൊടുക്കണം. ഒരു മാസത്തിനകം വികാരി ഒന്നില്‍ മാമ്മൊദീസ മു ക്കുന്നവന്റെയും കാര്‍ന്നോന്മാരു ടെയും തല തൊടുന്നവരുടെയും പെരുകളും വീട്ടുപെരും ആണ്ടും മാസവും തീയതിയും വച്ച എഴുതി വിഗാരിയും രണ്ടു സാക്ഷിക്കാരും എഴുതിട്ട തൊള്ളണം. ഒന്നില്‍ മെല്‍പറഞ്ഞ വണ്ണം പെണ്‍കെട്ടു കള്‍ എഴുതി വിഗാരിയും സാക്ഷി ക്കാരും എഴുതിട്ടുകൊള്ളണം. ഒന്നില്‍ മെല്‍പറഞ്ഞ പ്രകാര ത്തില്‍ തന്നെ മരിക്കുന്നവരെയും എഴുതി കൊള്ളണം. നാം ആണ്ടു തൊറും പള്ളികള്‍ കാണാന്‍ വരു മ്പൊള്‍ ശൊദന ചെയ്യെണ്ടതിനു ഇതിന്‍വണ്ണം എഴുതി നമ്മെ കാണി ക്കുകയും വെണം."
മേല്പറഞ്ഞ കല്പനപ്രകാരം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍ വ്വാര്‍ദ്ധത്തില്‍ തന്നെ പള്ളികളില്‍ മാമ്മോദീസ, വിവാഹം, മരണ രജിസ്റ്റര്‍ എഴുതിത്തുടങ്ങിയെന്നു തീര്‍ച്ചപ്പെടുത്താം. എന്തെന്നാല്‍ ഈ കാലഘട്ടത്തിലെ പള്ളിതാളി യോലകളില്‍ മേല്പറഞ്ഞ മൂന്നു കാര്യങ്ങളും അതില്‍ പറഞ്ഞിരി ക്കും പ്രകാരം രേഖപ്പെടുത്തിയിരി ക്കുന്നത് കാണുന്നു. എന്നാല്‍ പ ത്തൊമ്പതാം നൂറ്റാണ്ടിന്റെ പകു തിയായപ്പോഴേക്കും ഓലയില്‍ നി ന്നും മാറി പുസ്തകത്തില്‍ രേഖ പ്പെടുത്തിത്തുടങ്ങി. 1850-കളുടെ അവസാനത്തില്‍ കോളങ്ങള്‍ പ്രി ന്റു ചെയ്തു ബൈന്റു ചെയ്ത രജി സ്റ്ററുകള്‍ ലഭ്യമായിത്തുടങ്ങി. പല പുരാതന ദേവാലയങ്ങളിലും ഇ പ്രകാരം പ്രിന്റ് ചെയ്ത പുസ്തക ത്തിലും പ്രിന്റഡ് ഫോമില്ലാത്ത പു സ്തകത്തിലും മാമ്മോദീസ, വിവാ ഹം, മരണം എന്നിവയുടെ രജിസ്റ്റ റുകള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. എറ ണാകുളം-അങ്കമാലി അതിരൂപതാ രേഖാലയത്തിലും കേരളത്തിലെ പല രൂപതാ രേഖാലയങ്ങളിലും ഇപ്രകാരമുള്ള പത്തൊമ്പതാം നൂ റ്റാണ്ടിലെ രജിസ്റ്ററുകള്‍ കാണാം. ചുരുക്കത്തില്‍ ഉദയംപേരൂര്‍ സൂ നഹദോസില്‍ തീരുമാനമുണ്ടായെ ങ്കിലും അതിനു പ്രചുരപ്രചാരവും പ്രായോഗികതയും കൈവരിക്കാന്‍ ഏകദേശം രണ്ടു നൂറ്റാണ്ടുകള്‍ വേണ്ടിവന്നു എന്നു സാരം. ഇന്ന് പള്ളികളില്‍ സൂക്ഷിക്കപ്പെടുന്ന പ്ര ധാന രജിസ്റ്ററുകളില്‍ ഒന്നായി ഇവ മൂന്നും മാറിയിരിക്കുന്നു.

അനുചിന്തനം: കേരള നസ്രാണി സമൂഹത്തിന് ഉദയംപേരൂര്‍ സൂനഹദോസിലൂടെ ലഭിച്ച ഉള്‍ക്കാഴ്ചകളിലൊന്നാണ് രജിസ്റ്ററുകള്‍ എഴുതി സൂക്ഷിക്കുക എന്ന സമ്പ്രദായം. സൂനഹദോസിന്റെ കാനോനകളില്‍ പ്രതിപാദിച്ചിരിക്കുന്ന ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ കാലതാമസമുണ്ടായെങ്കിലും ഇന്ന് എല്ലാ പള്ളികളും അതു കൃത്യമായി പാലിക്കുന്നത് ഭാവിയില്‍ ഉപകരിക്കുമെന്നതില്‍ സംശയമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org