Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> അബ്രാഹമിന്‍റെ മക്കള്‍ക്കിടയില്‍ ദൈവം സാഹോദര്യം ആഗ്രഹിക്കുന്നു

അബ്രാഹമിന്‍റെ മക്കള്‍ക്കിടയില്‍ ദൈവം സാഹോദര്യം ആഗ്രഹിക്കുന്നു

Sathyadeepam

അബ്രാഹമിന്‍റെ മക്കളായ കത്തോലിക്കര്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ ദൈവം കൂടുതല്‍ സാഹോദര്യം ആഗ്രഹിക്കുന്നുണ്ട്. മാര്‍പാപ്പയ്ക്കു കത്തോലിക്കരെ മാത്രം സന്ദര്‍ശിച്ചാല്‍ പോരേ, എന്തിനു മുസ്ലീങ്ങളെ കാണണം എന്നു ചിലര്‍ ചോദിച്ചേക്കാം. മുസ്ലീങ്ങള്‍ നമുക്കൊപ്പം ഒരേ പിതാവായ അബ്രാഹമിന്‍റെ പിന്തുടര്‍ച്ചക്കാരാണ്. മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലേയ്ക്കു യാത്ര നടത്താന്‍ കഴിഞ്ഞതിനു ദൈവത്തിനു നന്ദി പറയുന്നു. മുസ്ലീം സഹോദരങ്ങളുമായുള്ള സംഭാഷണത്തിന്‍റെയും സമാഗമത്തിന്‍റെയും പാതയില്‍ ഒരു ചുവടു കൂടി വയ്ക്കാന്‍ അതുവഴി സാധിച്ചു.

വിശുദ്ധരായ രണ്ടു വ്യക്തികളുടെ കാല്‍പാടുകളിലൂടെയായിരുന്നു മൊറോക്കോയിലേയ്ക്കുള്ള എന്‍റെ തീര്‍ത്ഥാടനം: ഫ്രാന്‍സിസ് അസീസിയും ജോണ്‍ പോള്‍ രണ്ടാമനും. എട്ടു നൂറ്റാണ്ടു മുമ്പു ഫ്രാന്‍സിസ്, സുല്‍ത്താന്‍ കമീലിനു സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശമെത്തിച്ചു. 1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മൊറോക്കോയിലേയ്ക്ക് അവിസ്മരണീയമായ സന്ദര്‍ശനം നടത്തി. അദ്ദേഹം ആദ്യമായി ഒരു മുസ്ലീം രാഷ്ട്രത്തലവനെ വത്തിക്കാനില്‍ സ്വീകരിക്കുകയും ചെയ്തു – അന്നത്തെ മൊറോക്കോ രാജാവ് ഹസ്സന്‍ രണ്ടാമന്‍.

മനുഷ്യാന്തസ്സ് സംരക്ഷിക്കുന്നതിലും സമാധാനവും നീതിയും വളര്‍ത്തുന്നതിലും നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിപാലിക്കുന്നതിലും മതങ്ങള്‍ക്കു വലിയ പങ്കുവഹിക്കാന്‍ കഴിയും. തങ്ങള്‍ക്കിടയിലുള്ള വൈജാത്യങ്ങളെ മുസ്ലീങ്ങളും കത്തോലിക്കരും ഭയക്കേണ്ടതില്ല. കാരണം അതു ദൈവം അനുവദിച്ചിരിക്കുന്നതാണ്. സാഹോദര്യത്തോടെ പ്രവര്‍ത്തിക്കാനും ഒന്നിച്ചു നടക്കാനും കഴിയുന്നില്ലെങ്കിലാണു ഭയപ്പെടേണ്ടത്.

(99% മുസ്ലീങ്ങളും 0.1 ശതമാനത്തില്‍ താഴെ മാത്രം കത്തോലിക്കരുമുള്ള മൊറോക്കോ സന്ദര്‍ശിച്ചു മടങ്ങി വന്ന ശേഷം വത്തിക്കാനില്‍ പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്.)

Leave a Comment

*
*