കുടുംബങ്ങളെ കുറിച്ചുള്ള ദൈവികപദ്ധതിയെ മനസ്സിലാക്കുക

കുടുംബങ്ങളെ കുറിച്ചുള്ള  ദൈവികപദ്ധതിയെ മനസ്സിലാക്കുക
Published on

കുടുംബങ്ങളെ കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതിയെ തിരിച്ചറിയുക അത്യാവശ്യമാണ്. ജീവനും സമൂഹത്തിനും വേണ്ടി കുടുംബം ചെയ്യുന്ന സേവനം മഹത്തരവും പകരം വയ്ക്കാനില്ലാത്തതുമാണ്. ഇത് ആവര്‍ത്തിച്ച് ഉറപ്പിക്കണം. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിലൂടെ സ്ഥാപിക്കപ്പെടുന്ന കുടുംബത്തിന് ഇന്നത്തെ സങ്കീര്‍ണമായ ലോകത്തില്‍ വലിയ പ്രധാന്യവും ദൗത്യവുമുണ്ട്.

പ. കന്യകാ മറിയം എല്ലാ ദൈവവിളികള്‍ക്കും മാതൃകയാണ്. എല്ലാ ശുശ്രൂഷാമേഖലകള്‍ക്കും മറിയം പ്രചോദകയായി വര്‍ത്തിക്കുന്നു. സ്വന്തം ഭാവിയെക്കുറിച്ച് ആകുലരാകുന്നവര്‍ക്കു മറിയത്തില്‍ പ്രത്യാശ കണ്ടെത്താനാകും. തങ്ങളെ കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതി തിരിച്ചറിയാന്‍ മറിയം സഹായിക്കുകയും അതിനോടു ചേര്‍ന്നു നില്‍ക്കാന്‍ കരുത്തു നല്‍കുകയും ചെയ്യും. മറിയം ഒരു മകളും വധുവും മാതാവുമായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ കുടുംബങ്ങള്‍ക്കും മറിയത്തില്‍ അഭയം കണ്ടെത്താനാകും.

കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ള അജപാലനം വേര്‍തിരിച്ചു കൊണ്ടുപോകേണ്ടതല്ല എന്നാണു മറിയത്തിന്‍റെ ഗാര്‍ഹികാനുഭവം നമ്മെ ബോദ്ധ്യമാക്കുന്നത്. അത് ഒന്നിച്ചു നടത്തേണ്ടതാണ്. കാരണം തങ്ങളുടെ രൂപവത്കരണവര്‍ഷങ്ങളില്‍ കുടുംബങ്ങളിലുണ്ടാകുന്ന അനുഭവങ്ങള്‍ യുവജനങ്ങളെ വന്‍തോതില്‍ സ്വാധീനിക്കുന്നുണ്ട്.

(ഇറ്റലിയില്‍ ലൊറേറ്റോ മാതാവിന്‍റെ തീര്‍ത്ഥകേന്ദ്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org