രാജ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം

രാജ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം

കോവിഡിന് അതിരുകള്‍ അറിയില്ല. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുകയും വെടിനിറുത്തല്‍ പ്രഖ്യാപിക്കുകയും വേണം. എന്നിട്ട് നമ്മുടെയെല്ലാം ജീവനുകള്‍ രക്ഷിക്കുന്നതിനു വേണ്ടിയുള്ള യഥാര്‍ത്ഥ യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കൊറോണാ വൈറസിനെതിരായ യുദ്ധമാണത്.

എല്ലാത്തരം ശത്രുതകളും യുദ്ധങ്ങളും അവസാനിപ്പിക്കുക. മാനവീകസഹായത്തിനുള്ള ഇടനാഴികള്‍ സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. നയതന്ത്രത്തോടു തുറവി പുലര്‍ത്തുകയും ബലഹീനരായ ജനവിഭാഗങ്ങളുടെ കാര്യത്തില്‍ സവിശേഷ കരുതല്‍ പുലര്‍ത്തുകയും ചെയ്യുക. അഭിപ്രായ വ്യത്യാസങ്ങള്‍ യുദ്ധത്തിലൂടെയല്ല പരിഹരിക്കുക. ശത്രുതയും അഭിപ്രായ വ്യത്യാസങ്ങളും സംഭാഷണങ്ങളിലൂടെയും സൃഷ്ടിപരമായ സമാധാനാന്വേഷണത്തിലൂടെയും മറികടക്കുക.

ഏക മാനവകുടുംബത്തിലെ അംഗങ്ങളെന്ന നിലയിലുള്ള സാഹോദര്യബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പകര്‍ച്ചവ്യാധിക്കെതിരായ സംയുക്ത പ്രതിബദ്ധത നമ്മെ സഹായിക്കട്ടെ. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ജയിലുകളെക്കുറിച്ച് ചിന്തിക്കാനും നാം തയ്യാറാകണം. ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്ന തരത്തില്‍ ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.

(വത്തിക്കാനില്‍ നിന്നു തത്സമയം സംപ്രേഷണം ചെയ്ത ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്. വെടി നിറുത്തല്‍ പ്രഖ്യാപിക്കാന്‍ ലോകരാജ്യങ്ങളോടാവശ്യപ്പെടുന്ന യു എന്‍ സെക്രട്ടറി ജനറലിന്‍റെ ആഹ്വാനത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ സന്ദേശം.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org