ലൗകിക വസ്തുക്കള്‍ സന്തോഷം തരില്ല, സ്നേഹത്തിനു മാത്രമേ അതു സാധിക്കൂ

ലൗകിക വസ്തുക്കള്‍ സന്തോഷം തരില്ല, സ്നേഹത്തിനു മാത്രമേ അതു സാധിക്കൂ

ലൗകികവസ്തുക്കള്‍ ആളുകള്‍ക്കു സന്തോഷം നല്‍കില്ല. യേശുവിന്‍റെ സ്നേഹത്തെ അറിയുക, മറ്റുള്ളവരെ സ്നേഹിക്കുക. ഇപ്രകാരം മാത്രമേ സന്തോഷം കണ്ടെത്താനാകൂ. മറ്റൊന്നിനും നിങ്ങള്‍ക്കു നല്‍കാനാകാത്തത് യേശുവിനു നല്‍കാന്‍ കഴിയും. പുതിയ സ്മാര്‍ട് ഫോണോ, അതിവേഗ കാറോ, മനോഹരമായ വസ്ത്രമോ നിങ്ങള്‍ക്കു മതിയാകുകയില്ല. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിന്‍റെ സന്തോഷം നല്‍കാന്‍ ഇതിനൊന്നിനും സാധിക്കുകയില്ല. വസ്തുക്കള്‍ സ്വന്തമാക്കുന്നത്, കൂടുതല്‍ സ്വന്തമാക്കണമെന്ന ആഗ്രഹത്തിലേയ്ക്കു മാത്രമേ നയിക്കുകയുള്ളൂ.

സ്വയം നല്‍കുമ്പോള്‍ നിങ്ങളുടെ ഹൃദയം കൂടുതല്‍ കരുത്തുള്ളതാകുന്നു. കൂടുതല്‍ സ്വന്തമാക്കുമ്പോഴാകട്ടെ ഹൃദയം ഭാരം വയ്ക്കുന്നു. നിങ്ങള്‍ നല്‍കാനായി വിളിക്കപ്പെട്ടിരിക്കുന്നതു നല്‍കാന്‍ ഈ ലോകത്തില്‍ മറ്റാര്‍ക്കും കഴിയില്ല. ഓരോരുത്തരും അനന്യരാണ്. ദൈവത്തിന്‍റെ കണ്ണില്‍ അമൂല്യരാണ്. അതു മറക്കരുത്. ഒരുപാട് ആവശ്യങ്ങളുള്ള ഈ ലോകത്തില്‍ നമ്മുടെ ചെറിയൊരു സംഭാവനയ്ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നോര്‍ത്ത് അധീരരാകരുത്. കാരണം, മദര്‍ തെരേസാ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, സമുദ്രത്തിലെ ഒരു തുള്ളിയാകാം ഞാന്‍ നല്‍കുന്നത്. പക്ഷേ ഞാനതു നല്‍കുന്നില്ലെങ്കില്‍ മറ്റാരുമില്ല അതു നല്‍കാന്‍.

(കാല്‍നടയായി വത്തിക്കാനിലെത്തിയ കത്തോലിക്കാ സ്കൗട്ടുകളോടു പോള്‍ ആറാമന്‍ ഹാളില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org