യഥാര്‍ത്ഥ ക്രൈസ്തവരുടെ മുഖത്തു ചിരിയും കണ്ണുകളില്‍ സന്തോഷവും ഉണ്ടാകും

യഥാര്‍ത്ഥ ക്രൈസ്തവരുടെ മുഖത്തു ചിരിയും കണ്ണുകളില്‍ സന്തോഷവും ഉണ്ടാകും

ദൈവത്തിന്‍റെ പാതയിലാണോ നാം ചരിച്ചുകൊണ്ടിരിക്കുന്നത് എന്നു തിരിച്ചറിയാനുള്ള ഒരു വഴിയിതാണ് – സന്തോഷമുള്ള മനസ്സ്. എല്ലാം നേടുന്നതിനു വേണ്ടി എല്ലാം ത്യജിക്കേണ്ടി വരുന്ന പാതയാണ് ദൈവത്തിന്‍റെ പാത. ചിരി നിറഞ്ഞ മുഖവും സന്തോഷം നിറഞ്ഞ കണ്ണുകളും നമുക്കുണ്ടെങ്കില്‍, എല്ലാം ഉപേക്ഷിക്കുകയും എല്ലാം സ്വീകരിക്കുകയും ചെയ്യുന്ന പാതയിലൂടെയാണു നാം ചരിക്കുന്നതെന്നു മനസ്സിലാക്കാം. സുവിശേഷത്തിലെ സമ്പന്നനായ യുവാവിന് ഈ മുഖം ഉണ്ടായിരുന്നില്ല. എല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്നറിഞ്ഞത് അയാളെ ദുഃഖിതനാക്കി. എന്നാല്‍ പത്രോസ് ശ്ലീഹായും മറ്റനേകം വിശുദ്ധരും ഇതില്‍ സന്തോഷമനുഭവിച്ചവരാണ്.

എല്ലാ ദുരിതങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും നടുവില്‍ ഹൃദയത്തില്‍ നിറയെ സന്തോഷം സൂക്ഷിക്കാന്‍ കഴിഞ്ഞവരാണു വിശുദ്ധര്‍. ചിലെയില്‍ നിന്നുള്ള വി. ആല്‍ബെര്‍ട്ടോ ഹര്‍താദോയെ ഓര്‍ക്കുന്നു. ദാരിദ്ര്യവും മര്‍ദ്ദനവും രോഗവും അനുഭവിക്കുന്ന മനുഷ്യര്‍ക്കിടയിലായിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് "ഞാന്‍ സന്തുഷ്ടനാണു കര്‍ത്താവേ, ഞാന്‍ സന്തുഷ്ടനാണ്" എന്നാണ്.

(താമസസ്ഥലമായ കാസാ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ പ്രഭാതത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്നതിനിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org