നാം തുറവിയുള്ളവരായാല്‍ കര്‍ത്താവു മഹാകാര്യങ്ങള്‍ നമ്മിലൂടെ നടത്തും

നാം കര്‍ത്താവിനോടു തുറവിയുള്ളവരാകുകയും ഉദാരമനസ്കരാകുകയും ചെയ്താല്‍ നമ്മിലൂടെ അവിടുന്നു മഹാകാര്യങ്ങള്‍ നടത്തും. നമ്മുടെ ജീവിതത്തിന്‍റെ തോണിയിലേയ്ക്കു തന്നെ പ്രവേശിപ്പിക്കാനാണു കര്‍ത്താവ് ആവശ്യപ്പെടുന്നത്. അവനോടൊപ്പം പുതിയ കടലിലേയ്ക്കു പ്രവേശിക്കുക, പുതിയ യാത്രയ്ക്കു തുടക്കമിടുക. നിറയെ അത്ഭുതങ്ങള്‍ കാത്തിരിക്കുന്നു. യേശുവിന്‍റെ ക്ഷണം നമ്മുടെ അസ്തിത്വത്തിനു പുതിയ അര്‍ത്ഥം നല്‍കുന്നു. പത്രോസിനെ പോലെ ഈ ക്ഷണത്തോടു നമ്മിലാരെങ്കിലും സംശയത്തോടെ പ്രതികരിക്കുന്നുണ്ടെങ്കില്‍ യേശു നമ്മെ പ്രോത്സാഹിപ്പിക്കുകയാണ്. നാം അവനില്‍ വിശ്വസിച്ചാല്‍ അവിടുന്നു നമ്മെ പാപത്തില്‍ നിന്നു മോചിപ്പിക്കും, നമുക്കു പുതിയ ചക്രവാളങ്ങള്‍ തുറന്നു തരും, തന്‍റെ ദൗത്യത്തില്‍ നമ്മെ സഹകാരികളാക്കും.

തന്‍റെ നിര്‍ദേശപ്രകാരം വലയെറിഞ്ഞ പത്രോസിനും കൂട്ടര്‍ക്കും ക്രിസ്തു നല്‍കിയ ഏറ്റവും വലിയ അത്ഭുതം വല നിറച്ചു മീന്‍ കൊടുത്തു എന്നതല്ല. മറിച്ച് തിരിച്ചടികള്‍ നേരിടുമ്പോള്‍ നിരാശയ്ക്കു കീഴടങ്ങാതിരിക്കാന്‍ അവര്‍ക്കിടയാക്കി എന്നതാണ്. തന്‍റെ വചനത്തിന്‍റേയും ദൈവരാജ്യത്തിന്‍റേയും സാക്ഷികളും കാഹളങ്ങളുമാകാന്‍ അവര്‍ക്ക് അവിടുന്നു വഴി തുറന്നു കൊടുത്തു.

(സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org