അത്മായര്‍ ജീവിതസാക്ഷ്യത്തിലൂടെ സുവിശേഷം പങ്കുവയ്ക്കണം

അത്മായര്‍ ജീവിതസാക്ഷ്യത്തിലൂടെ സുവിശേഷം പങ്കുവയ്ക്കണം

ദൈവത്തിന്‍റെ ജീവനുള്ള വചനം ആവേശത്തോടും ആനന്ദത്തോടും കൂടി, ക്രൈസ്തവസാക്ഷ്യത്തിലൂടെ പ്രഘോഷിക്കപ്പെടണം. ഒറ്റപ്പെടുത്തുകയും അകറ്റി നിറുത്തുകയും ചെയ്യുന്ന എത്ര ഉയരത്തിലുള്ള മതിലിനേയും തുളച്ചു കടക്കാന്‍ കഴിയുന്നതായിരിക്കണം അത്. ഇനി അല്മായരുടെ ഊഴമാണ്. സാംസ്കാരികവും രാഷ്ട്രീയവും വ്യാവസായികവുമായ ലോകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അല്മായര്‍ അവരുടെ ജീവിതശൈലിയിലൂടെ സുവിശേഷത്തിന്‍റെ പുതുമയും ആനന്ദവും അവരവര്‍ ആയിരിക്കുന്ന ഇടങ്ങളില്‍ കൊണ്ടുവരണം.

ലോകത്തിനു നടുവില്‍ തങ്ങളുടെ വിളി ജീവിച്ചുകൊണ്ടിരിക്കുന്നവരാണ് അല്മായര്‍. ദൈവത്തോടും സഭയോടും കൂടിയായിരുന്നുകൊണ്ട്, ചുറ്റുമുള്ളവരെ ശ്രവിക്കാന്‍ വേണ്ടി അവര്‍ ആ അവസരം ഉപയോഗിക്കണം. വൈദിക മേധാവിത്വം, മാത്സര്യം, കാര്‍ക്കശ്യം, നിഷേധാത്മകത, സഭാത്മക പദവികള്‍ തുടങ്ങിയ പ്രലോഭനങ്ങളെ കുറിച്ചു ജാഗ്രതയുള്ളവരായിരിക്കണം അല്മായ കത്തോലിക്കര്‍. ഈ പ്രലോഭനങ്ങള്‍ ഇന്നത്തെ ലോകത്തില്‍ വിശുദ്ധിയിലേയ്ക്കുള്ള അല്മായരുടെ വിളിയെ ശ്വാസംമുട്ടിക്കുന്നതാണ്.

നാം ക്രൈസ്തവ സമൂഹത്തിന്‍റെ ഭാഗമാണ്. നാം ഒരു വെറുമൊരു സംഘമോ സന്നദ്ധസംഘടനയോ അല്ല, മറിച്ച് ദൈവം വിളിച്ചു കൂട്ടിയിരിക്കുന്ന കുടുംബമാണ്. ഇതോര്‍മ്മിച്ചുകൊണ്ട് നമ്മുടെ വിശ്വാസത്തെ നാം ദിനേന ആഴപ്പെടുത്തണം.

(സ്പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന അല്മായ സമ്മേളനത്തിന് അയച്ച സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org