ദൈവവചനത്തിനു ജീവിതത്തില്‍ ഇടം കൊടുക്കുക

Published on

നമ്മുടെ ജീവിതത്തില്‍ ദൈവവചനത്തിന് ഒരിടം കൊടുക്കാന്‍ ശ്രദ്ധിക്കണം. എല്ലാ ദിവസവും ബൈബിളില്‍ നിന്ന് ഒന്നോ രണ്ടോ ഭാഗങ്ങള്‍ വായിക്കണം. സുവിശേഷങ്ങളില്‍ നിന്നു തുടങ്ങാം. നമ്മുടെ മേശപ്പുറത്ത്, പോക്കറ്റില്‍ ഓരോ ബൈബിളുകള്‍ സൂക്ഷിക്കാം. മൊബൈല്‍ ഫോണുകളില്‍ വായിക്കാം. അനുദിനം വചനം നമ്മെ പ്രചോദിപ്പിക്കട്ടെ.

നമ്മുടെ കര്‍ത്താവ് നമുക്കു തന്‍റെ വചനം നല്‍കി. അത് ദൈവം നിങ്ങള്‍ക്കെഴുതിയ ഒരു പ്രണയലേഖനം പോലെ വായിക്കാം. ദൈവം നിങ്ങള്‍ക്കടുത്തുണ്ടെന്നു മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നതിനാണത്. അവിടുത്തെ വചനം നമ്മെ സമാശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതേസമയം തന്നെ അതു നമ്മെ വെല്ലുവിളിക്കുകയും നമ്മുടെ സ്വാര്‍ത്ഥതയുടെ ബന്ധനത്തില്‍നിന്നു നമ്മെ വിമോചിപ്പിക്കുകയും നമ്മെ മനഃപരിവര്‍ത്തനത്തിലേയ്ക്കു നയിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തിപ്പിക്കാനും നമ്മെ അന്ധകാരത്തില്‍ നിന്നു പ്രകാശത്തിലേയ്ക്കു നയിക്കാനും ശക്തിയുള്ളതാണ് അവിടുത്തെ വചനം.

സാധനങ്ങളെ കുറിച്ചല്ലാതെ ജീവനെ കുറിച്ചു പറയുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ദൈവവചനം നമുക്കാവശ്യമുണ്ട്. അനുദിനം കേള്‍ക്കുന്ന ആയിരകണക്കിനു വാക്കുകള്‍ക്കിടയില്‍ ഈയൊരു വചനം വേറിട്ടു നില്‍ക്കും. പശ്ചാത്തപിക്കുക, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നാണു വചനം പറയുന്നത്. യേശു ഉന്നയിക്കുന്ന നേരിട്ടുള്ള ആവശ്യമാണിത്. പശ്ചാത്തപിക്കുക. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ജീവിതത്തെ പരിവര്‍ത്തിപ്പിക്കുക. പുതിയൊരു ജീവിതശൈലിയിലേയ്ക്കു വഴിമാറുക. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ജീവിച്ച കാലം കഴിഞ്ഞു. ഇനി ദൈവത്തിനു വേണ്ടി, ദൈവത്തോടൊപ്പം, മറ്റുള്ളവര്‍ക്കു വേണ്ടി സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും ജീവിക്കേണ്ട കാലമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org