പരാജയങ്ങളില്‍ നിന്നു പോലും ദൈവം നന്മ സൃഷ്ടിക്കും

ക്രിസ്തുവിനെ മുറുകെ പിടിച്ചു കൊണ്ട് പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകാനാണ് പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തിന് ഏതു സാഹചര്യത്തേയും അനുകൂലമാക്കാനാകും. പരാജയങ്ങളില്‍ നിന്നു നന്മ സൃഷ്ടിക്കാന്‍ കഴിയുന്നവനാണ് അവിടുന്ന്. ദൈവത്തിനു സ്വയം നല്‍കുന്നത് തീര്‍ച്ചയായും ഫലദായകമായിത്തീരും.

സ്നേഹം എപ്പോഴും ഫലദായകമാണ്. ദൈവത്തിനു സ്വയം വിട്ടുകൊടുക്കാനും ദൈവത്തില്‍ നിന്നു സമ്മാനങ്ങള്‍ സ്വീകരിക്കാനും തയ്യാറായി കഴിയുമ്പോള്‍ ഇവ മറ്റുള്ളവര്‍ക്കും നല്‍കാന്‍ നിങ്ങള്‍ പ്രാപ്തരാകും. കേസറിയായില്‍ നിന്നു റോമിലേയ്ക്കു തടവിലടയ്ക്കപ്പെട്ടു കപ്പലില്‍ പോകുമ്പോള്‍ കപ്പല്‍ തകര്‍ച്ചയുടെ സമയത്തു മരണം അടുത്തെത്തി എന്നു കരുതി നിരാശരാകുന്നവര്‍ക്കു മുമ്പില്‍ പൗലോസിനു പ്രത്യാശ പകരാന്‍ കഴിയുന്നു. ജനങ്ങള്‍ക്കു സുവിശേഷമെത്തിക്കുന്നതിനു പരിശുദ്ധാത്മാവില്‍ നിന്നു അപ്പസ്തോലന്മാര്‍ ശക്തി സ്വീകരിക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ എല്ലാവരും അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ വായിക്കേണ്ടതാണ്.

സുവിശേഷത്തിന്‍റെ നിയമമിതാണ്. ഒരു വിശ്വാസിക്കു രക്ഷ അനുഭവവേദ്യമാകുമ്പോള്‍ അയാളതു തനിക്കു മാത്രമായി സൂക്ഷിക്കുന്നില്ല. മറിച്ച് എല്ലാവര്‍ക്കുമായി നല്‍കുന്നു. പരീക്ഷിക്കപ്പെട്ട ഒരു ക്രൈസ്തവന്‍ തീര്‍ച്ചയായും താന്‍ സഹിക്കുന്നതു പോലെ സഹിക്കുന്നവരോടു ചേര്‍ന്നു നില്‍ക്കും. തന്‍റെ ഹൃദയം അവര്‍ക്കായി തുറക്കുകയും അവരോട് ഐക്യപ്പെടുകയും ചെയ്യും.

(ബുധനാഴ്ചകളിലെ പൊതുദര്‍ശന വേളയില്‍ നല്‍കുന്ന മതബോധന പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org