ദൈവം അര്‍ഹത നോക്കാതെ നിരുപാധികം സ്നേഹിക്കുന്നു

ദൈവം അര്‍ഹത നോക്കാതെ നിരുപാധികം സ്നേഹിക്കുന്നു

ദൈവം നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്, നിങ്ങള്‍ അവിടുത്തെ അന്വേഷിക്കുന്നില്ലെങ്കിലും. ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങള്‍ അവിടുത്തെ മറന്നാലും. ദൈവം നിങ്ങളില്‍ സൗന്ദര്യം ദര്‍ശിക്കുന്നു, നിങ്ങള്‍ സ്വന്തം കഴിവുകളെല്ലാം പാഴാക്കുകയാണെങ്കിലും. നിങ്ങളുടെ കുറ്റബോധമോ അര്‍ഹതയില്ലായ്മയെ കുറിച്ചു ള്ള ചിന്തകളോ ദൈവത്തിന്‍റെ സ്നേഹത്തെ പരിമിതമാക്കുന്നില്ല. അവിടുത്തേത് നിരുപാധിക സ്നേഹമാണ്.

ധൂര്‍ത്തപുത്രനെ പോലെ നാം ദൈവത്തിന്‍റെ പാതകളില്‍ നിന്ന് അകന്നു പോയിട്ടുണ്ടാകാം. ലോകത്തില്‍ ഉപേക്ഷിക്കപ്പെട്ടുവെന്ന ഏകാന്തത അനുഭവിക്കുന്നുണ്ടാകാം. പക്ഷേ, കൊച്ചുകുഞ്ഞുങ്ങള്‍ സ്വന്തം അച്ഛനെയെന്നതുപോലെ പിതാവേ എന്നു വിളിച്ചു പ്രാര്‍ത്ഥന ആരംഭിക്കുക. നിങ്ങളെ സ്നേ ഹിക്കുന്ന ഒരു പിതാവ് നിങ്ങള്‍ ക്കുണ്ട്. അവിടുന്ന് നിങ്ങള്‍ക്ക് ഉത്തരമേകും. കുഞ്ഞുങ്ങള്‍ക്കു സ്വന്തം അച്ഛന്മാരോടുള്ള സ്നേ ഹമാണു നമുക്കു ദൈവത്തോടു വേണ്ടത്. നന്നായി പ്രാര്‍ത്ഥിക്കുന്നതിനു നമുക്ക് ഒരു കുഞ്ഞിന്‍റെ ഹൃദയമാവശ്യമാണ്.

(പൊതുദര്‍ശനവേളയിലെ പ്രഭാഷണത്തില്‍നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org