“മനുഷ്യത്വഹീന സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ ഓര്‍ക്കുക”

“മനുഷ്യത്വഹീന സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ ഓര്‍ക്കുക”

"പാപത്തിന്‍റെ അടിമത്തം മനുഷ്യഹൃദയത്തില്‍ നിന്നു ഉന്മൂലനം ചെയ്യാനും മനുഷ്യന്‍റെ അന്തസ്സ് വീണ്ടെടുക്കാനുമാണ് പിതാവായ ദൈവം തന്‍റെ ഏകപുത്രനെ ലോകത്തിലേയ്ക്ക് അയച്ചത്. എന്നാല്‍ ഇന്നും അനേകം മനുഷ്യര്‍ അടിമത്തത്തിലും മനുഷ്യവിരുദ്ധമായ സാഹചര്യങ്ങളിലും കഴിയുന്നുണ്ട്. അടിമത്തത്തിന്‍റെ ചില രൂപങ്ങള്‍ വളരെ സങ്കീര്‍ണങ്ങളാണ്. സഹിക്കുന്ന മനുഷ്യരെ കത്തോലിക്കരെല്ലാം സദാ ഓര്‍മ്മിക്കേണ്ടതുണ്ട്. പുതിയ കാലഘട്ടത്തിന്‍റെ അടിമത്തത്തോട് ഉദാസീനത പാലിക്കാന്‍ സഭയ്ക്കു കഴിയില്ല. അവരെ സഹായിക്കുകയും ദുഷ്കരസാഹചര്യങ്ങളില്‍ കഴിയുന്നവരോടു മാതൃസഹജമായ അടുപ്പം പുലര്‍ത്തുകയും വേണം.

യേശുവും ദരിദ്രസാഹചര്യങ്ങളിലാണു ജനിച്ചത്. പക്ഷേ അതു യാദൃശ്ചികമായിരുന്നില്ല. ഈ തരത്തില്‍ ജനിക്കാന്‍ അവന്‍ നിശ്ചയിച്ചതാണ്. എളിയവരോടും പാവങ്ങളോടും ദൈവത്തിനുള്ള സ്നേഹം പ്രകടമാക്കാനായിരുന്നു അത്. അപ്രകാരം ദൈവരാജ്യത്തിന്‍റെ വിത്ത് അവിടുന്ന് ഈ ലോകത്തില്‍ വിതച്ചു. നീതിയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വിത്താണ് അത്. അവിടെ അടിമകളില്ല. എല്ലാവരും ഏകപിതാവിന്‍റെ മക്കളായ സഹോദരങ്ങള്‍ മാത്രം.

മനുഷ്യത്വത്തിന്‍റെ പൂര്‍ണത കൈവരിക്കാനും ദൈവത്തിന്‍റെ മക്കളായി ദത്തെടുക്കപ്പെടാനും നമുക്കു കഴിയും എന്നു വ്യക്തമാക്കുന്നതാണ് മറിയത്തിന്‍റെ ദൈവമാതൃത്വത്തിന്‍റെ രഹസ്യം. ദൈവം തന്നെ താഴ്ത്തിയതിലൂടെ നാം ഉയര്‍ത്തപ്പെട്ടു. അവിടുത്തെ വലിപ്പക്കുറവില്‍ നിന്നു നാം വലിപ്പമാര്‍ജിച്ചു, ബലഹീനതയില്‍ നിന്നു ബലവും. അവിടുന്ന് ദാസനായതിലൂടെ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു."

സെ. പീറ്റേഴ്സ് ബസിലിക്കയില്‍
വര്‍ഷാവസാനദിവസം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ
നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org