ക്രിസ്തുവിനു സഭ വിശ്വാസികളുടെ സംഘടനയല്ല, സ്വന്തം മണവാട്ടി

ക്രിസ്തുവിനു സഭ വിശ്വാസികളുടെ  സംഘടനയല്ല, സ്വന്തം മണവാട്ടി

സഭയെ ക്രിസ്തു കാണുന്നത് വിശ്വാസികളുടെ ഒരു സംഘമായോ ഒരു മതസംഘടനയായോ അല്ല, സ്വന്തം മണവാട്ടി ആയിട്ടാണ്. അവിടുന്നു സഭയെ ആര്‍ ദ്രമായി സ്നേഹിക്കുന്നു, സമ്പൂര്‍ണമായ വിശ്വസ്തത പുലര്‍ത്തുന്നു. നമ്മുടെ പോരായ്മകളും വഞ്ചനകളും നിലനില്‍ക്കെ തന്നെ.

വി. പത്രോസിനോടു ക്രിസ്തു പറഞ്ഞത് "നീ പത്രോസാകുന്നു, ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭ പണിയും" എന്നാണ്. അതുപോലെ ക്രിസ്തു ഇന്നും പറയുന്നത് 'എന്‍റെ സഭ, നിങ്ങള്‍ എന്‍റെ സഭയാണ്' എന്നാണ്. നമുക്കും ഇത് ആവര്‍ത്തിക്കാം: എന്‍റെ സഭ.

പത്രോസും പൗലോസും വളരെ വ്യത്യസ്തരായ വിശുദ്ധരായിരുന്നു. ഒരാള്‍ മീന്‍പിടിത്തക്കാരനും ഒരാള്‍ ഫരിസേയനും. വ്യത്യസ്തമായ ജീവിതാനുഭവങ്ങള്‍ ഉള്ളവര്‍, വ്യക്തിത്വങ്ങളുള്ളവര്‍, വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നവര്‍, വളരെ വ്യത്യസ്തമായ ഭാവുകത്വങ്ങളോടു കൂടിയവര്‍. ഒരു കാര്യം അവരെ ഒന്നിപ്പിച്ചു: യേശുവായിരുന്നു ഇരുവരുടേയും കര്‍ത്താവ്. 'എന്‍റെ സഭ' എന്നു പറഞ്ഞ ക്രിസ്തുവിനോട് 'എന്‍റെ കര്‍ത്താവേ' എന്നായിരുന്നു ഇരുവരുടേയും മറുപടി. വിശ്വാസത്തില്‍ സഹോദരന്മാരായ അവര്‍ സഭയില്‍ സഹോദരങ്ങളായിരിക്കുന്നതിന്‍റെ ആനന്ദം കണ്ടെത്താന്‍ നമ്മെ ക്ഷണിക്കുന്നു. നാം പരസ്പരം സ്വന്തമാണെന്നറിയുന്നത് എത്രയോ മനോഹരമാണ്. കാരണം ഒരേ വിശ്വാസവും ഒരേ സ്നേഹവും ഒരേ പ്രത്യാശയും ഒരേ കര്‍ത്താവിനെയും പങ്കു വയ്ക്കുന്നവരാണു നാം.

(വി.പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാള്‍ ദിനത്തില്‍ ത്രികാലജപത്തിനു ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org