സുവിശേഷപ്രഘോഷണത്തിനു ജീവനേകുന്നത് വാചാലതയല്ല, പരിശുദ്ധാത്മാവാണ്

സുവിശേഷപ്രഘോഷണത്തില്‍ മനുഷ്യരുടെ വാക്കുകള്‍ ഫലപ്രദമാകുന്നത് വ്യക്തികളുടെ വാചാലത കൊണ്ടല്ല മറിച്ചു പരിശുദ്ധാത്മാവിന്‍റെ ഇടപെടല്‍ കൊണ്ടാണ്. വാക്കിനെ ശുദ്ധീകരിക്കുന്നതും ഫലമണിയിക്കുന്നതും പരിശുദ്ധാത്മാവാണ്. ഒരു ലിഖിത ചരിത്രമെന്നതില്‍ നിന്നു ബൈബിളിനെ വ്യത്യസ്തമാക്കുന്നത് പരിശുദ്ധാത്മാവാണ്. വാക്കിനെ വിശുദ്ധിയുടെയും ജീവന്‍റെയും വിത്താക്കാന്‍ പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നു.

പരിശുദ്ധാത്മാവ് വാക്കുകളിലേയ്ക്കു വരുമ്പോള്‍ അതിനു സ്ഫോടനശേഷി കൈവരുന്നു. ഹൃദയങ്ങളെ ജ്വലിപ്പിക്കുവാനും പതിവുകളെ ഇല്ലാതാക്കാനും വിഭാഗീയതയുടെ മതിലുകളെ തകര്‍ക്കാനും ദൈവജനത്തിന്‍റെ അതിരുകളെ വിശാലമാക്കാനും പുതിയ പാതകള്‍ വെട്ടിത്തുറക്കാനും പരിശുദ്ധാത്മാവ് ആവസിച്ച വാക്കുകള്‍ക്കു കഴിയുന്നു. പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനമെന്നത് വാസ്തവത്തില്‍ ദൈവവുമായി വ്യക്തിബന്ധത്തിലേര്‍പ്പെടാനും അവിടുത്തെ സാര്‍വത്രിക രക്ഷാദൗത്യത്തില്‍ പങ്കുചേരാനും നമ്മെ പ്രാപ്തരാക്കുന്ന ഒരനുഭവമാണ്. ദൈവത്തിന്‍റെ ദാനം സ്വീകരിക്കാന്‍ പോരാട്ടമൊന്നും ആവശ്യമില്ല. എല്ലാം കാലത്തിന്‍റെ തികവില്‍ സൗജന്യമായി നല്‍കപ്പെടുന്നു. രക്ഷ വില കൊടുത്തു വാങ്ങുന്നതല്ല, സൗജന്യമായി നല്‍കപ്പെടുന്നതാണ്.

(വത്തിക്കാന്‍ സെ.പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നടത്തിയ മതബോധനപ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org