പ്രത്യാശ കേവലം ശുഭാപ്തിവിശ്വാസമല്ല

പ്രത്യാശയെന്നത് കേവലം ശുഭാപ്തിവിശ്വാസത്തേക്കാള്‍ ഉപരിയാണ്. ദൈവത്തിന്‍റെ കരുതലിലും സ്നേഹത്തിലുമുള്ള ആഴമേറിയ വിശ്വാസമാണത്. എന്തൊക്കെ സംഭവിച്ചാലും ഈ പ്രത്യാശ ഇല്ലാതാകുന്നില്ല. കാരണം ദൈവത്തിന്‍റെ വിശ്വസ്തതയിലാണ് അതു വേരൂന്നിയിരിക്കുന്നത്.

പ്രത്യാശ നിരാശപ്പെടുത്തുന്നില്ല എന്നു പൗലോസ് ശ്ലീഹാ പറഞ്ഞു. എല്ലാ സംഘര്‍ഷങ്ങളേയും അതിജീവിക്കുന്നതിനുള്ള കരുത്തു പകരുകയാണ് അത്. പ്രശ്നങ്ങളുണ്ടാകുകയും മുറിവേല്‍ക്കുകയും ചെയ്യുമ്പോള്‍ നാം നമ്മുടെ ദുഃഖത്തിന്‍റേയും ഭീതികളുടേയും കൂട്ടിലേയ്ക്ക് നയിക്കപ്പെടുന്നു. ആ കൂടുകളില്‍ നിന്നു നമ്മെ മോചിപ്പിക്കാന്‍ പരിശുദ്ധാത്മാവിനു സാധിക്കും. സജീവമായ പ്രത്യാശ പരിശുദ്ധാത്മാവു നമുക്കു നല്‍കുന്നു. ആത്മാവിനെ ക്ഷണിക്കുക. നമുക്കരികില്‍ വന്നു വെളിച്ചം തരാന്‍ പരിശുദ്ധാത്മാവിനോടു പറയുക.

നമ്മുടെ എല്ലാ ബലഹീനതകളോടും കൂടി നമ്മെ ഓര്‍ത്തിരിക്കുന്നവനാണു നമ്മുടെ ദൈവം. ആരും അവിടുത്തെ മുമ്പില്‍ വെറുക്കപ്പെട്ടവരല്ല. ഓരോരുത്തര്‍ക്കും അനന്തമായ മൂല്യം അവിടുന്നു കല്‍പിക്കുന്നുണ്ട്.

(ഇറ്റലിയിലെ കാമെറിനോ-സാന്‍സെവെറിനോ അതിരൂപതയിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിനിടെ ചെയ്ത പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org