കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സ്വയം നിരീക്ഷിക്കണം

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സ്വയം നിരീക്ഷിക്കണം

വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരീക്ഷിക്കുകയും പരസ്പരമുള്ള യഥാര്‍ത്ഥ സമാഗമത്തിന്‍റെ സംസ്കാരത്തിനു ഫോണുകള്‍ തടസ്സമാകാതെ നോക്കുകയും വേണം. ആധുനിക കാലത്ത് യഥാര്‍ത്ഥ ബന്ധങ്ങളില്‍നിന്നു നമ്മെ പറിച്ചു മാറ്റുന്ന എന്തു കാര്യങ്ങളെ കുറിച്ചും നാം ജാഗ്രത പാലിക്കണം.

മൊബൈല്‍ ഫോണുകള്‍ ആശയവിനിമയത്തിനുള്ള മികച്ച ഉപാധികള്‍ ആയിരിക്കെ തന്നെ അവ നമ്മുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും യഥാര്‍ത്ഥ സംഭാഷണങ്ങള്‍ക്കുള്ള തടസ്സങ്ങളായിത്തീരുകയും ചെയ്യാനും ഇടയുണ്ട്. മൊബൈല്‍ ഫോണുകളിലുള്ള ആശ്രിതത്വത്തില്‍നിന്നു ദയവായി പുറത്തു കടക്കുക. ആസക്തിരോഗത്തെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഇതു വളരെ സൂക്ഷ്മതലത്തിലുള്ള ഒരു ആസക്തിയാണ്. ഫോണ്‍ മയക്കുമരുന്നു പോലെയാകുമ്പോള്‍ 'കമ്മ്യൂണിക്കേഷന്‍' എന്നത് വെറും 'കോണ്ടാക്ടുകളായി' ചുരുങ്ങും. ജീവിതം കോണ്ടാക്ടിംഗിനുള്ളതല്ല, കമ്മ്യൂണിക്കേറ്റിംഗിനുള്ളതാണ്.

സ്കൂളുകള്‍ സംസ്കാരങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനുള്ള വേദികളാകണം. സഭ സാഹോദര്യത്തെയാണു വളര്‍ത്തുന്നത്. സ്വാതന്ത്ര്യവും സത്യവും ഐക്യവും നീതിയും അതിന് അടിത്തറയായി വേണം. വ്യത്യസ്ത സംസ്കാരങ്ങളും വ്യത്യസ്ത ജനതകളും തമ്മിലുള്ള സംഭാഷണം രാജ്യത്തെ സമ്പുഷ്ടമാക്കുന്നു. പരസ്പരാദരവോടെ മുന്നോട്ടു പോകാന്‍ അതു നമ്മെ പ്രാപ്തമാക്കുന്നു. സൗഹൃദബന്ധങ്ങളില്‍ ശുദ്ധതയും വിശ്വസ്തതയും പുലര്‍ത്തണം. സ്നേഹം ഒരു വൈകാരിക യാഥാര്‍ത്ഥ്യം മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണ്. വ്യക്തിയുടെ അന്തസ്സിനേയും ആത്മാര്‍ത്ഥ സ്നേഹത്തേയും സംരക്ഷിക്കുന്ന ഒരു ജാഗ്രത്തായ ബോധത്തെയാണ് ശുദ്ധത എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

(പോള്‍ ആറാമന്‍ ഹാളില്‍ തന്നെ സന്ദര്‍ശിച്ച ഒരു കൂട്ടം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളോടു നടത്തിയ സംഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org