ആദിവാസിജനതയോടുള്ള അവഗണനയും പ്രകൃതിചൂഷണവും അവസാനിപ്പിക്കണം

മനുഷ്യവംശത്തിന്‍റെയാകെ നന്മ പരിഗണിച്ചുകൊണ്ട്, വിശേഷിച്ചും ആദിവാസിജനതയെ പരിഗണിച്ചുകൊണ്ടാകണം ഏതുതരം സാമ്പത്തിക പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്. സാമ്പത്തികനേട്ടത്തിനു മുമ്പു പൊതുനന്മയെ പരിഗണിക്കാനുള്ള ഹൃദയപരിവര്‍ത്തനം ആവശ്യമാണ്.

പ്രകൃതിയുടെയും സംസ്കാരത്തിന്‍റെയും അപചയം കണക്കിലെടുക്കാതെ ഖനനപദ്ധതികള്‍ നടത്തുന്നതു മൂലം അനേകം ആദിവാസിജനതകള്‍ക്കു സ്വന്തം ജന്മദേശങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ ഭൂമി ഉള്‍പ്പെട്ട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംഭാഷണങ്ങളിലെ മുഖ്യപങ്കാളികളായി പരിഗണിക്കേണ്ടത് അവരെയാണ്. അവരുടെ മനുഷ്യാവകാശങ്ങളേയും അഭിപ്രായങ്ങളേയും മാനിക്കണം. ഓരോ മനുഷ്യന്‍റേയും എല്ലാ മനുഷ്യരുടേയും സമഗ്രവികസനം ഖനനവ്യവസായത്തിന്‍റെ മുഖ്യലക്ഷ്യമാകണം. പ്രാദേശികജനസമൂഹങ്ങളുടെ സുരക്ഷയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണം.

(വത്തിക്കാന്‍ സമഗ്രമനുഷ്യവികസനകാര്യാലയം റോമില്‍ സംഘടിപ്പിച്ച ഖനനവ്യവസായപ്രതിനിധികളുടെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org