ദൈവത്തിന്‍റെ സമാധാനം ‘അനസ്തേഷ്യ’ അല്ല

നമ്മെ മറ്റുള്ളവരിലേയ്ക്കു തുറക്കുകയും സ്വര്‍ഗത്തിലേയ്ക്കു വിരല്‍ ചൂണ്ടുകയും ചെയ്യുന്ന ദാനമാണ് ദൈവത്തിന്‍റെ സമാധാനം. ഈ സമാധാനം അനസ്തേഷ്യ അല്ല. നിങ്ങള്‍ ലോകത്തിന്‍റെ വസ്തുക്കള്‍ കൊണ്ട് സ്വയം മയക്കുന്നു. ഈ അനസ്തേഷ്യയുടെ ഡോസ് തീരുമ്പോള്‍ അടുത്ത ഡോസ് പ്രയോഗിക്കുന്നു. അതു കഴിയുമ്പോള്‍ വീണ്ടും അടുത്ത ഡോസ്. എന്നാല്‍ യേശു നല്‍കുന്ന സമാധാനം മറ്റൊന്നാണ്. അതു നിങ്ങളെ ചലിപ്പിക്കുന്നു. ഒറ്റപ്പെടുത്തുന്നില്ല. മറ്റുള്ളവരിലേയ്ക്കു പോകാന്‍, പുതിയ കൂട്ടായ്മകള്‍ കെട്ടിപ്പടുക്കാന്‍ അതു നിങ്ങളെ പ്രേരിപ്പിക്കുന്നു.

ലോകം നിങ്ങള്‍ക്കു നല്‍കുന്ന സമാധാനം നിങ്ങളുടെ സ്വകാര്യവസ്തുവാണ്. അതു നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു. എന്‍റെ മാത്രം സമാധാനമാണത്, എനിക്കുള്ളില്‍ അടച്ചിരിക്കുന്ന സമാധാനം. എന്നാല്‍ ദൈവത്തിന്‍റെ സമാധാനം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള സമ്മാനമാണ്. യേശു നല്‍കുന്ന ഈ സമാധാനം ഇന്നത്തേയ്ക്കും ഭാവിയിലേയ്ക്കുമുള്ള സമാധാനമാണ്. സ്വര്‍ഗീയജീവിതത്തിന്‍റെ സമാരംഭമാണത്. ലോകത്തിന്‍റെ സമാധാനം ചിലവേറിയതാണ്. യേശുവിന്‍റേത് സൗജന്യവും.

(സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ പ്രഭാത ദിവ്യബലിക്കിടയില്‍ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org