ഭൂതകാലത്തിന്‍റെ നിരാശകള്‍ കളഞ്ഞ് ഈശോയോടൊപ്പം വര്‍ത്തമാനത്തില്‍ ജീവിക്കുക

ഭൂതകാലത്തിന്‍റെ നിരാശകള്‍ കളഞ്ഞ് ഈശോയോടൊപ്പം വര്‍ത്തമാനത്തില്‍ ജീവിക്കുക

'ആകാമായിരുന്നതിനെ' കുറിച്ചുള്ള ഭൂതകാല നിരാശകളില്‍ തറഞ്ഞു നില്‍ക്കാതെ തന്നോടൊപ്പം വര്‍ത്തമാനകാലത്തില്‍ ജീവിക്കാനാണ് ഈശോ നമ്മെ വിളിക്കുന്നത്. എമ്മാവൂസിലേയ്ക്കുള്ള വഴിയില്‍ ഈശോ കണ്ടുമുട്ടിയ ശിഷ്യരെ പോലെയാണു നാം. എ തിര്‍ദിശയിലേയ്ക്കാണു നമ്മളും പോകുന്നത്. എമ്മാവൂസിലേയ്ക്കുള്ള ശിഷ്യരുടെ ആദ്യയാത്ര നിരാശയിലാണു സംഭവിക്കുന്നത്. എന്നാല്‍ ജെറുസലേമിലേയ്ക്കുള്ള മടക്കം സന്തോഷത്തിലാണ്. ആദ്യം അവര്‍ നിരാശരായി. പിന്നെ അവര്‍ ഉത്ഥിതനായ യേശുവിനെ കണ്ടതിലുള്ള സന്തോഷം പങ്കുവയ്ക്കാന്‍ ആഹ്ലാദത്തോടെ കുതിക്കുന്നു.

നിങ്ങളുടെ അഹംബോധത്തിന്‍റെ അച്ചുതണ്ടില്‍ തിരിയുന്നതു നിറുത്തുക. ഏതൊരു വ്യക്തിയുടേയും ഭൂതകാലത്തില്‍ നിരാശാജനകമായ നിരവധി കാര്യങ്ങള്‍ ഉണ്ടായിരിക്കും. എന്നെക്കുറിച്ചു തന്നെയുള്ള ചിന്തകളില്‍ നിന്നു എന്‍റെ ദൈവത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേയ്ക്കു മാറുക. ജീവിതത്തിന്‍റെ ഏറ്റവും മഹത്തും സത്യവുമായ യാഥാര്‍ത്ഥ്യത്തിലേയ്ക്കു ഉറ്റു നോക്കിക്കൊണ്ടു നീങ്ങുക. യേശു ജീവിക്കുന്നു, യേശു എന്നെ സ്നേഹിക്കുന്നു. അതാണ് ഏറ്റവും വലിയ യാഥാര്‍ത്ഥ്യം. മറ്റുള്ളവര്‍ക്കുവേണ്ടി ചിലതൊക്കെ ചെയ്യാന്‍ എനിക്കു സാധിക്കും. അതു മനോഹരവും ഭാവാത്മകവും സന്തോഷപ്രദവുമായ യാഥാര്‍ത്ഥ്യമാണ്.

(അപ്പസ്തോലിക് വസതിയില്‍ നിന്നു തത്സമയസംപ്രേഷണം ചെയ്ത സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org