തിന്മ പരക്കുന്നതു തടയാന്‍ അര്‍ഹതയില്ലാത്തവരേയും സ്നേഹിക്കുക

തിന്മ പരക്കുന്നതു തടയാന്‍ അര്‍ഹതയില്ലാത്തവരേയും സ്നേഹിക്കുക

ലോകത്തില്‍ തിന്മ പരക്കുന്നതു തടയാന്‍ കത്തോലിക്കര്‍ പരമാവധി ഉയരങ്ങളിലേയ്ക്ക് ഉയരണം. മറ്റുള്ളവര്‍ക്കു സ്നേഹവും ക്ഷമയും നല്‍കുക, അവരത് അര്‍ഹിക്കുന്നില്ലെങ്കില്‍ പോലും. മനുഷ്യബന്ധങ്ങളിലേയ്ക്ക് ക്ഷമയുടെ ശക്തി യേശു ഉള്‍ച്ചേര്‍ത്തു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും നീതി കൊണ്ടു പരിഹരിക്കാന്‍ കഴിയില്ല.

ക്ഷമയുടെ സൗന്ദര്യത്തെ കുറിച്ചു ചിന്തിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണ് ഉയിര്‍പ്പുകാലം. പ്രതികാരത്തിന്‍റെ നിയമത്തെ യേശു സ്നേഹത്തിന്‍റെ നിയമം കൊണ്ടു പകരം വച്ചു. ദൈവം എനിക്കു വേണ്ടി ചെയ്തത് ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്യുന്നു! ഞാന്‍ മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിച്ചതുപോലെ എന്‍റെ തെറ്റുകള്‍ എന്നോടും ക്ഷമിക്കണമെന്നാണു നാം പ്രാര്‍ത്ഥിക്കുന്നത്. ദൈവസ്നേഹവും അയല്‍സ്നേഹവും തമ്മിലുള്ള ഒരു ബന്ധമാണ് ക്ഷമയില്‍ നാം കാണുന്നത്. സ്നേഹം സ്നേഹത്തെ വിളിച്ചു വരുത്തുന്നു. ക്ഷമ ക്ഷമയേയും.

തന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്ന് എല്ലാ ക്രൈസ്തവര്‍ക്കും അറിയാം. യേശു എല്ലായ്പ്പോഴും എല്ലാവരോടും ക്ഷമിക്കുന്നുവെന്നും നമുക്കറിയാം. ദൈവം ക്ഷമിക്കുകയില്ല എന്നതിനു യാതൊരു സൂചനയും സുവിശേഷങ്ങളിലില്ല. പക്ഷേ ദൈവകൃപയുടെ സമൃദ്ധി എപ്പോഴും വെല്ലുവിളിക്കുന്നതാണ്. അധികം സ്വീകരിച്ചവര്‍ അധികം നല്‍കാനും പഠിക്കേണ്ടതുണ്ട്. സഹോദരങ്ങളുടെ ജീവിതത്തില്‍ നന്മ ചെയ്യാനുള്ള കൃപ നമുക്കു ലഭിച്ചിട്ടുണ്ട്. നാം സ്വീകരിച്ച ഏറ്റവും അമൂല്യമായ ദാനം എന്താണ്? ക്ഷമ. താനൊരിക്കലും ക്ഷമിക്കില്ല എന്നു പറയുന്ന ചിലരുണ്ട്. പക്ഷേ നിങ്ങള്‍ ക്ഷമിച്ചില്ലെങ്കില്‍ നിങ്ങളോടും ക്ഷമിക്കില്ലെന്നു ദൈവം തന്‍റെ ജനത്തോടു വ്യക്തമാക്കിയിട്ടുണ്ട്. ക്ഷമിക്കില്ലെന്നു തീരുമാനിക്കുമ്പോള്‍ നിങ്ങള്‍ വാതിലടക്കുകയാണ്.

(സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org