അന്ത്യവിധിയെ ധ്യാനിച്ചുകൊണ്ട് ജീവിക്കുക

അന്ത്യവിധിയെ ധ്യാനിച്ചുകൊണ്ട് ജീവിക്കുക

സുപ്രധാനമായ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ്, ലോകാവസാനത്തില്‍ ചെന്നു നില്‍ക്കുന്നത് സങ്കല്‍പിക്കുക. ഇത് വി. ഇഗ്നേഷ്യസ് നിര്‍ദേശിച്ചിട്ടുള്ളതാണ്. ഈയൊരു വീക്ഷണത്തോടു കൂടി അനുദിനജീവിതത്തിലെ തിരഞ്ഞെടുപ്പുകള്‍ നടത്തിയാല്‍ അതു നല്ല ലക്ഷ്യബോധത്തോടെയുള്ളതാകും. ജീവിതത്തിന് അത് അര്‍ത്ഥവും ലക്ഷ്യവും നല്‍കും.

മറ്റുള്ളവരോടുള്ള അനുകമ്പ നിത്യതയുടെ വാതിലുകള്‍ തുറക്കുന്നു. സഹായമര്‍ഹിക്കുന്നവരുടെ മുമ്പില്‍ അവരെ സേവിക്കാനായി കുനിയുമ്പോള്‍ സ്വര്‍ഗത്തില്‍ പൂമുഖങ്ങളുണ്ടാക്കുകയാണു ഞാന്‍. വി. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ സ്നേഹം അവസാനിക്കുന്നില്ല. അതാണു സ്വര്‍ഗത്തിനും ഭൂമിക്കുമിടയിലെ പാലം. തനിക്കു ചുറ്റും കറങ്ങാനാണോ ദൈവത്തിങ്കലേയ്ക്കു പോകാനാണാ നാം ജീവിക്കുന്നതെന്ന് സ്വയം ചിന്തിക്കണം. ചെയ്യുന്ന ജോലിയെക്കുറിച്ചും മറ്റുള്ളവരോടുള്ള പെരുമാറ്റത്തെക്കുറിച്ചും ഇതേ ചോദ്യം സ്വയം ചോദിക്കാവുന്നതാണ്. കണ്ടുമുട്ടുന്ന മനുഷ്യരില്‍ ഞാന്‍ യേശുവിനെ ഉള്‍പ്പെടുത്തുന്നുണ്ടോ? അവരെ പ്രാര്‍ത്ഥനയില്‍ യേശുവിലേയ്ക്കു കൊണ്ടു വരുന്നുണ്ടോ? സഹായമര്‍ഹിക്കുന്ന മനുഷ്യരുടെ സാഹചര്യം നമ്മെ സ്പര്‍ശിക്കാറുണ്ടോ? സഹിക്കുന്നവര്‍ക്കുവേണ്ടി കരയാന്‍ കഴിയാറുണ്ടോ? ഒന്നും മടക്കിത്തരാനാകില്ലെന്നറിയാവുന്നവരെ സഹായിക്കാറുണ്ടോ? ഇതെല്ലാം ജീവിതത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ചോദ്യങ്ങളാണ്. അന്ത്യവിധിയെക്കുറിച്ചുള്ള വിചിന്തനം നിത്യതയുടെ സ്പര്‍ശമുള്ള തീരുമാനങ്ങളെടുക്കാന്‍ നമ്മെ സഹായിക്കുന്നു.

(കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിര്യാതരായ 13 കാര്‍ഡിനല്‍മാരുടേയും 147 മെത്രാന്മാരുടേയും ആത്മശാന്തിക്കായി സെ. പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org