ദരിദ്രരേയും ഭൂമിയേയും കൊള്ളയടിക്കുന്ന വികസനം ഒഴിവാക്കണം

ദരിദ്രരേയും ഭൂമിയേയും കൊള്ളയടിക്കുന്ന വികസനം ഒഴിവാക്കണം

പാവങ്ങളെ കൊള്ളയടിക്കുകയും ഭൂമിയെ മുറിവേല്‍പിക്കുകയും ചെയ്യുന്ന വികസനത്തിന്‍റെ ഇരപിടിയന്‍ മാതൃകകള്‍ നാം നിരാകരിക്കണം. ആമസോണ്‍ സിനഡില്‍ നാം പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിന്‍റെ അനിശ്ചിതാവസ്ഥയെക്കുറിച്ചു വിചിന്തനം നടത്തി. വികസനത്തിനു വേണ്ടിയുള്ള ചൂഷണത്തിന്‍റെ ഇരകളാണ് അവര്‍.

മറ്റു മനുഷ്യരെ തങ്ങളേക്കാള്‍ താഴ് ന്നവരായി കണ്ടവര്‍ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. താഴ്ന്നവരായി മുദ്ര കുത്തപ്പെട്ടവരുടെ പാരമ്പര്യങ്ങളെ അവര്‍ അവഗണിക്കുകയും ചരിത്രത്തെ മായിച്ചു കളയുകയും ഭൂമി കയ്യടക്കുകയും വിഭവസ്രോതസ്സുകള്‍ ഊറ്റിയെടുക്കുകയും ചെയ്തു. ഈ മേലാള മനോഭാവം അടിച്ചമര്‍ത്തലും ചൂഷണവുമായി ഇന്നും നിലനില്‍ക്കുന്നു. പാവങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടാതെ പോയ സാഹചര്യങ്ങള്‍ സഭയില്‍ പോലും ഉണ്ടായിട്ടുണ്ട്. സ്വയം നീതിനിഷ്ഠരാണെന്നു നാം സങ്കല്‍പിക്കുന്നതാണ് സകല ആത്മീയ തെറ്റുകളുടേയും മൂലകാരണമെന്നു പുരാതന സന്യാസിമാര്‍ പഠിപ്പിച്ചിട്ടുണ്ട്. ദൈവത്തേയോ അയല്‍ക്കാരനേയോ സ്നേഹിക്കാതെ, കല്‍പനകള്‍ പാലിക്കുന്നതുകൊണ്ടു മാത്രം താന്‍ നീതിമാനാണെന്നു ഫരിസേയന്‍ ചിന്തിച്ചു. ദൈവാലയത്തിലാണു നില്‍ക്കുന്നതെങ്കിലും അയാള്‍ ആരാധിക്കുന്നതു തന്നെത്തന്നെയാണ്. പല പേരുകേട്ട കത്തോലിക്കാവിഭാഗങ്ങളും ചെയ്യുന്നത് അതു തന്നെയാണ്.

(ആമസോണ്‍ സിനഡിന്‍റെ സമാപന ദിവ്യബലിക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org