പ്രത്യാശയുടെ പ്രഘോഷകരാവുക

പ്രത്യാശയുടെ പ്രഘോഷകരാവുക

സഭയുടെ പ്രേഷിതദൗത്യത്തില്‍ പങ്കാളികളാവുന്നതിനെക്കുറിച്ചുള്ള വിചിന്തനവുമായി ബന്ധപ്പെട്ടാണ് ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്‍റെ മ തബോധനം ഫ്രാന്‍സിസ് പാപ്പ ഈ ആഴ്ചയിലും വത്തിക്കാനില്‍ തടിച്ചുകൂടിയ തീര്‍ത്ഥാടകര്‍ക്ക് നല്‍കിയത്. ഒക്ടോബര്‍ മാസം സഭ പരമ്പരാഗതമായി പ്രത്യേകമായ വിധം മിഷന്‍മാസമായി ആചരിക്കുന്നു. വി.ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ആഘോഷിക്കുന്ന ദിവസം ഈ വിശുദ്ധനെ ഇക്കാര്യത്തില്‍ മാതൃകയായി സ്വീകരിക്കാവുന്നതാണ്. മരണത്തിന്മലുള്ള വിജയത്തിലൂടെ ഉത്ഥിതനായ ക്രിസ്തുവില്‍നിന്ന് ഉല്‍ഭവിച്ച ആനന്ദകരമായ പ്രത്യാശയുടെ യഥാര്‍ത്ഥ പ്രഘോഷകനായിരുന്നു വി. ഫ്രാന്‍സിസ്. അതേ പ്രത്യാശയാല്‍ നമ്മുടെ ഹൃദയത്തിലുള്ള പരിശുദ്ധാത്മാവിന്‍റെ രൂപാന്തരീകരണശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് ഈ ലോകത്തില്‍തന്നെ നന്മപ്രവൃ ത്തികളിലൂടെ സാക്ഷികളാവാന്‍ യേശു നമ്മളോട് ആവശ്യപ്പെടുന്നു.

പ്രത്യാശയുടെ സുവിശേഷമാണ് ക്രൈസ്തവപ്രഘോഷണത്തിന്‍റെ കാതല്‍. തിന്മയ്ക്ക് ന മ്മുടെ മേല്‍ ഒരു മേല്‍ക്കോയ്മ യോ സ്വാധീനമോ ഇല്ല. കുരിശില്‍ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേ ഹമാണ് ആത്യന്തികമായി വിജയിക്കുന്നത്. ഈസ്റ്റര്‍ പ്രഭാതമാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെയും പ്രഘോഷണത്തിന്‍റെയും പ്രത്യാശയുടെയും അ ടിസ്ഥാനം. മിശിഹാചരിത്രം ക്രി സ്തുവിന്‍റെ മരണത്തോടെ അ വസാനിക്കുന്നതായിരുന്നെങ്കില്‍ മറ്റേതൊരു ചരിത്രപുരുഷന്‍റെയെന്നപോലെ ഒരു ഇതിഹാസപുരുഷന്‍റെ ആത്മകഥാരചനപോലെയുള്ള ഒരു പുസ്തകവിവരണമായി യേശുവിന്‍റെ മരണവും മാറുമായിരുന്നു.

ക്രിസ്തുശിഷ്യര്‍ പ്രത്യാശ വഹിക്കുക എന്ന പ്രത്യേകമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരാണ്. അവര്‍ ദുഃഖിച്ചോ നിരാശപ്പെട്ടോ ഇരിക്കേണ്ടവരല്ല. ക്രൈ സ്തവപ്രത്യാശയുടെ യഥാര്‍ ത്ഥ അടയാളം ആനന്ദമാണ്. അതുകൊണ്ട് വാക്കുകളിലും ഉപവിപ്രവൃത്തികളിലും നന്മ നി റഞ്ഞ് ഒരു ചെറുപുഞ്ചിരിപോ ലെയുള്ള ലളിതമായ പ്രഘോഷണത്തിലൂടെയും പ്രത്യാശ പ രത്തേണ്ടവരാണ്. മറ്റുള്ളവരെ സ്വീകരിക്കുന്നതിലും സ്നേഹിക്കുന്നതിലും എല്ലാം നഷ്ടപ്പെ ട്ടു എന്ന് തോന്നുന്ന നിമിഷത്തിലും ഉത്ഥാനത്തിന്‍റെ ശക്തിയാല്‍ പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കുന്നതിലുമാണ് ഈ പ്രഘോഷണതനിമ അടങ്ങിയിരിക്കുന്നത്. അവര്‍ അവരില്‍ത ന്നെ കുടികൊള്ളുന്ന സ്വര്‍ഗരാ ജ്യാനുഭവവും മറ്റാര്‍ക്കും തങ്ങളില്‍നിന്ന് എടുത്തു മാറ്റാനാവാ ത്ത ദൈവസാന്നിദ്ധ്യത്തിന്‍റെ അനുഭവവും തങ്ങളോടുകൂടെ ചേര്‍ത്തുപിടിക്കുന്നവരാവണം.

ജീവിതത്തില്‍ ചിലപ്പോഴൊ ക്കെ പ്രത്യാശ നഷ്ടപ്പെട്ടതു പോലുള്ള നിമിഷങ്ങള്‍ ഉണ്ടായേക്കാം. പീഡനവും അവഗണനയുമേല്‍ക്കേണ്ടിവരുന്നവരും രക്തസാക്ഷികളും എല്ലാക്കാലത്തും ഉണ്ടാവാറുണ്ട്. അവരു ടെ ജീവിത സാക്ഷ്യം ക്രിസ്തുവിന്‍റെ വാഗ്ദാനങ്ങളുടെ പ്രത്യാശയില്‍ തുടരാന്‍ നമ്മെ സഹായിക്കുന്നു. പ്രത്യാശയു ടെ പ്രഘേഷകര്‍ എന്ന നിലയില്‍ ദൈവത്തിന്‍റെ രക്ഷാകരശക്തിയില്‍ നമ്മള്‍ ആഹ്ളാദിക്കുകയും നിരാശപ്പെടാതെ, ശു ഭാപ്തിവിശ്വാസത്തോടെ ഭാവി യിലേക്ക് നോക്കുവാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യു ന്നതിലും മിഷന്‍ ചൈതന്യം കുടികൊള്ളുന്നു.

പ്രഭാഷണവും പ്രഘോഷണവും രണ്ടാണ്. ആദ്യത്തേത് കേവലം അധരവ്യായാമം മാത്രമായി മാറാതിരിക്കണമെങ്കില്‍ ജീവിതം കൊണ്ട് പ്രഘോഷിക്കുന്ന വ്യക്തികളായി നമ്മള്‍ മാറണം. പ്രത്യാശയുടെ പ്രേഷിതരും പ്രഘോഷകരുമാകുവാ നുള്ള നമ്മുടെ ഈ വിളിയെക്കുറിച്ചാണ് പാപ്പാ ഊന്നല്‍ നല്‍കി സംസാരിച്ചത്. പരിസ്ഥിതിസംരക്ഷണസംഘടനാംഗങ്ങള്‍, കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കു ന്ന സംഘടനാംഗങ്ങള്‍, വൈ. എം സി എ അംഗങ്ങള്‍, വൈദികവിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ വിവിധ പ്രാതിനിധ്യസ്വഭാവമുള്ളവരും ഇംഗ്ളണ്ട്, സ്കോട്ട് ലന്‍റ്, ഡെന്‍മാര്‍ക്ക്, നൈജീരിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, ചൈന, അമേരിക്ക തുടങ്ങി വ്യത്യസ്ത രാജ്യങ്ങളില്‍നിന്നെത്തിയ തീര്‍ത്ഥാടകരും പാപ്പ യെ ശ്രവിച്ചു. വിവിധ സംഘടനകള്‍ക്ക് പ്രത്യേകമായി പാപ്പ ആശംസകളര്‍പ്പിച്ചു അവിടെ സമ്മേളിച്ചിരുന്ന യുവജനങ്ങളെ യും രോഗികളെയും നവദമ്പതികളെയും ആശിര്‍വദിച്ചു. വിവി ധ ഭാഷകളില്‍ തന്‍റെ പ്രബോധ നം പാപ്പ നല്‍കുകയും പാപ്പാ മംഗളഗാനാലാപനത്തോടെ കൂടിക്കാഴ്ച സമാപിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org