സോപാധിക ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

സോപാധിക ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ദൈവത്തിനും വിശ്വാസത്തിനും സ്വന്തമായ മാനദണ്ഡങ്ങളും ഉപാധികളും ചമയ്ക്കുന്ന ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. തങ്ങളുടേതായ വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ മാത്രമേ ദൈവവും സഭയും തങ്ങള്‍ക്കു സ്വീകാര്യമായിരിക്കുകയുള്ളൂ എന്നൊരു ചിന്തയാണു വളരുന്നത്. കാര്യങ്ങള്‍ ഇമ്മട്ടിലായിരിക്കുന്നിടത്തോളം ഞാന്‍ ക്രിസ്ത്യാനിയായിരുന്നുകൊള്ളാം എന്നു പറയുന്നവര്‍.

തന്‍റെ വിശ്വാസത്തില്‍ ശാഠ്യമുള്ളയാളായിരുന്നു യോനാ പ്രവാചകന്‍. പക്ഷേ ദൈവം തന്‍റെ കരുണയുടെ കാര്യത്തില്‍ ശാഠ്യം പുലര്‍ത്തി. ദൈവം ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ല. അവസാനം വരെ അവിടുന്ന് നമ്മുടെ ഹൃദയങ്ങളുടെ വാതില്‍ക്കല്‍ മുട്ടിക്കൊണ്ടിരിക്കുന്നു. സോപാധിക ക്രൈസ്തവര്‍ക്ക് ഒരു ഉദാഹരണമാണ് യോനാ. ദൈവത്തിനും സഭയ്ക്കും മേല്‍ ഉപാധികള്‍ വയ്ക്കുമ്പോള്‍ ക്രൈസ്തവര്‍ സ്വന്തം ആശയങ്ങളുടെ തടവുകാരായി പോകുകയാണ്. അതിന്‍റെ ഫലമായി അവര്‍ വിശ്വാസത്തേക്കാള്‍ പ്രത്യയശാസ്ത്രത്തെ ആശ്രയിക്കുന്നു. അവര്‍ ദൈവത്തിന്‍റെ കരങ്ങളില്‍ സ്വയം സമര്‍പ്പിക്കുന്നതിനെ ഭയപ്പെടുകയും സ്വന്തം ഹൃദയങ്ങളുടെ സങ്കുചിതത്വത്തില്‍ നിന്നുകൊണ്ട് സകലതിനേയും വിധിയെഴുതുകയും ചെയ്യുന്നു.

(താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ പ്രഭാതബലിയര്‍പ്പിച്ചു നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org