Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> രാത്രി ദീര്‍ഘമല്ല, പ്രഭാതത്തിന്‍റെ ആനന്ദം അകലെയുമല്ല

രാത്രി ദീര്‍ഘമല്ല, പ്രഭാതത്തിന്‍റെ ആനന്ദം അകലെയുമല്ല

ഡോ. കൊച്ചുറാണി ജോസഫ്

വത്തിക്കാനില്‍ എല്ലാ ബുധനാഴ്ചയും വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി നല്‍കുന്ന പൊതുകൂടിക്കാഴ്ചയില്‍ ഫ്രാന്‍സി സ് പാപ്പ നല്‍കിവരുന്ന ക്രൈ സ്തവപ്രത്യാശയെക്കുറിച്ചുള്ള മതബോധനപരമ്പരയില്‍ യജമാനനെ കാത്തിരിക്കുന്ന വിശ്വസ്തരായ ഭൃത്യര്‍ക്കുണ്ടാകേണ്ട ജാഗരൂകമായ തയ്യാറെടുപ്പിനെക്കുറിച്ചാണ് പാപ്പ ഈ ആഴ്ചയില്‍ പരാമര്‍ശിച്ചത്. വി. ലൂക്കായുടെ സുവിശേഷം 12-ാ മദ്ധ്യായം 35-37 വാക്യങ്ങളാണ് വിചിന്തനത്തിനായി പാപ്പ തിരഞ്ഞെടുത്തത്. ദീപം തെളിച്ച് യജമാനന്‍റെ വരവ് അതീവ ജാഗ്രതയോടെ കാത്തിരിക്കുന്ന ശിഷ്യന്മാരാവണം നമ്മള്‍. ശ്രദ്ധാപൂര്‍വമായ കാത്തിരിപ്പാണാവശ്യമായിരിക്കുന്നത്.

ഓരോ പ്രഭാതവും പുതുതായി എഴുതുവാന്‍ ഉതകുന്ന തരത്തില്‍ ഒന്നും എഴുതാത്ത പേജായാണ് നമുക്ക് ലഭിക്കുന്നത്. ഓരോ ദിനവും ദൈവത്തിന്‍റെ ദാനമാകയാല്‍ അവിടെ നന്മയുടെയും ഉപവിയുടെയും പ്രവൃത്തികള്‍ എഴുതിതുടങ്ങാം. അതേ ദിവസം ദൈവം സമ്മാനിക്കുന്ന അതിശയങ്ങള്‍ സ്വാഗ തം ചെയ്യുക. പ്രഭാതത്തില്‍ കടന്നുവരുന്ന ആനന്ദം മറക്കാന്‍ മാത്രം രാത്രികള്‍ നീണ്ടതാവില്ല. ജാഗ്രത എന്നത് അതീവഹൃദ്യമായ ദൈവികസമ്മാനമാണ്. രാത്രി ദീര്‍ഘമല്ല പ്രഭാത ത്തിന്‍റെ ആനന്ദം അകലെയുമല്ല.

ഈ കാത്തിരിപ്പിന് ക്ഷമ ആവശ്യമാണ്. നമ്മുടെ ദിവസങ്ങള്‍ വിരസമാണെങ്കിലും, പ്രശ്നങ്ങള്‍ നിരവധിയാണെങ്കിലും ദൈവകൃപയില്‍ നിന്ന് നമ്മളാരും മാറ്റപ്പെടുന്നില്ല. നമ്മള്‍ എത്ര സഹിച്ചാലും ജീവിതത്തിന് ലക്ഷ്യവും ആഴത്തിലുള്ള അര്‍ത്ഥവും ഉണ്ട്. നമ്മുടെ സഹനങ്ങളുടെ ആഴം നമ്മളെ കൂടുതല്‍ പ്രത്യാശയുള്ളവരാക്കുന്നു. അങ്ങനെ ചരിത്രത്തെയും നമ്മുടെ ജീവിതത്തെയും പ്രത്യാശയോടും ആത്മവിശ്വാസത്തോടും നോക്കിക്കാണുവാനും സാധിക്കുന്നു. ജീവിതത്തിന്‍റെ ഭാവി രൂപപ്പെടുന്നത് നമ്മുടെ കരങ്ങള്‍കൊണ്ടു മാത്രമല്ല ദൈവത്തിന്‍റെ പരിപാലനയും മൂലമാണ് എന്ന് മനസ്സിലാക്കുക. അതുകൊണ്ട് മരുഭൂമിയിലെ അരുവിപോലെ ജീവനുള്ളതായി ക്ഷമയോടെ കാത്തിരിക്കുക.

യേശു വീണ്ടും വരുമെന്നത് തീര്‍ച്ചയാണ്. കരുണാസമ്പന്നനായ ദൈവം അവസാനം നമ്മ ളെ അഭിവാദനം ചെയ്യും. ക്രിസ്തുവിന്‍റെ ആദ്യശിഷ്യരോടൊപ്പം ചേര്‍ന്ന് നമുക്കും പറയാം. കര്‍ത്താവായ യേശുവേ വരേണമെ. (വെളി. 22.20) പ്ര യാസങ്ങളുടെ മദ്ധ്യത്തില്‍ ആശ്വാസത്തിന്‍റെ ദൈവസ്വരത്തിനായി കാതോര്‍ക്കുകയും ചെയ്യാം. ഇതാ ഞാന്‍ വേഗം വരുന്നു (വെളി. 22.7).

അതുകൊണ്ട് ക്രിസ്തുവില്‍ പ്രത്യാശ നിര്‍മ്മിക്കുന്നവരാകുവിന്‍. നിഷ്ക്രിയത്വം ഒരിക്കലും സമാധാനം സൃഷ്ടിക്കുന്നില്ല. സമാധാനശില്‍പികളാകുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ സഭയുടെ മിഷന്‍ മാസവും ജപമാലമാസവുമാണെന്ന് വിശ്വാസികളോട് പാപ്പ ഓര്‍മിപ്പിച്ചു.

ശൈത്യകാലത്തിന്‍റെ തുടക്കമെന്നോണം സുഖശീതളമായ കാലാവസ്ഥയിലേക്ക് റോമാ നഗരം പ്രവേശിച്ചുതുടങ്ങി. അതിനാല്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍തന്നെയാണ് പ്രതിവാര പൊതു കൂടിക്കാഴ്ച നടന്നത്. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ തീര്‍ത്ഥാടകരില്‍ ഭാരതത്തിലെ വി. തോമാശ്ലീഹായുടെ പ്രേഷിത സമൂഹത്തിലെ അംഗങ്ങളായ വൈദികരും ഉള്‍പ്പെട്ടിരുന്നു. അവിടെ സന്നിഹിതരായിരുന്ന ഉദ്യോഗസ്ഥരോടും വിവിധ സ്ഥാപനപ്രതിനിധികളോടും പ്രകൃതിസംരക്ഷണത്തിന്‍റെ കാര്യത്തില്‍ അതീവജാഗ്രതയുണ്ടാവണമെന്നും പ്രകൃതിദുരന്തങ്ങള്‍ തടയണമെന്നും ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചു. എ ല്ലാവര്‍ക്കും പാപ്പ തന്‍റെ അപ്പസ്തോലിക ആശിര്‍വാദം നല്‍കി അനുഗ്രഹിച്ചു.

Leave a Comment

*
*