മനുഷ്യര്‍ക്കു പകരം ദൈവത്തെ അനുസരിക്കുക

മനുഷ്യര്‍ക്കു പകരം ദൈവത്തെ അനുസരിക്കുക

മനുഷ്യര്‍ക്കു പകരം ദൈവത്തെ അനുസരിക്കുക എന്നതാണ് ക്രൈസ്തവജീവിതത്തിന്‍റെ താക്കോല്‍. നടപടിപ്പുസ്തകത്തില്‍ വി.പത്രോസ് ഇതു നമ്മോടു പറയുന്നു. വ്യവസ്ഥകളില്ലാതെ, നീട്ടിവയ്ക്കലുകളോ കണക്കുകൂട്ടലുകളോ ഇല്ലാതെ ദൈവത്തെ അനുസരിക്കുക.

അപ്പസ്തോലന്മാരുടെ നിഴല്‍ വീണവര്‍ പോലും സുഖപ്പെട്ടു. ഇതു വളരെ പ്രധാനമാണ്. രോഗികള്‍ സഭയില്‍ സവിശേഷമായ അവകാശമുള്ളവരാണ്. വൈദികരുടെയും വിശ്വാസികളുടേയും ഹൃദയത്തിലും അവര്‍ക്കു സവിശേഷ സ്ഥാനമുണ്ടായിരിക്കണം. അവഗണിക്കുന്നതിനു പകരം അവരെ പരിചരിക്കുക. ക്രൈസ്തവമായ കരുതലര്‍ഹിക്കുന്നവരാണ് അവര്‍. വി. പത്രോസിന്‍റെ സൗഖ്യദായക പ്രവൃത്തികള്‍ സദുക്കായരുടെ വിദ്വേഷമുണര്‍ത്തുന്നു. അവരില്‍ അസൂയ ജനിക്കുന്നു. ശിഷ്യരെ തടവിലാക്കുന്നു. അവരുടെ മോചനത്തില്‍ അമ്പരക്കുന്നു, പ്രബോധനത്തില്‍നിന്നു തടയുന്നു. കണ്ടതു വിശ്വസിക്കാതിരിക്കാന്‍ പ്രേരിതരാകുന്ന വിധത്തില്‍ അവരുടെ ഹൃദയം കഠിനമായിരുന്നു. പഠിപ്പിക്കരുതെന്നു പറഞ്ഞിട്ടില്ലേയെന്നു പുരോഹിതമേധാവിയുടെ മുന്‍പില്‍ നിറുത്തി അവര്‍ പത്രോസിനോടും അപ്പസ്തോലന്മാരോടും ചോദിക്കുന്നു. മനുഷ്യരേക്കാള്‍ തങ്ങള്‍ ദൈവത്തെ അനുസരിക്കേണ്ടതുണ്ടെന്ന് അവര്‍ മറുപടി നല്‍കി. നമ്മോടു നിശബ്ദരായിരിക്കാന്‍ കല്‍പിക്കുകയും അവഹേളിക്കുകയും ആക്രമിക്കാന്‍ പോലും തയ്യാറാകുകയും ചെയ്യുന്നവരുടെ മുമ്പില്‍ ഭയപ്പെടാതിരിക്കാനുള്ള ശക്തിയ്ക്കായി നാം പരിശുദ്ധാത്മാവിനോടു യാചിക്കണം. നമ്മുടെ ഭാഗത്തുള്ള കര്‍ത്താവിന്‍റെ സമാശ്വാസപ്രദവും സ്നേഹപൂര്‍ണവുമായ സാന്നിദ്ധ്യത്തെ കുറിച്ചു ബോദ്ധ്യമുള്ളവരാകാന്‍ പരിശു ദ്ധാത്മാവിന്‍റെ സഹായം നാം തേടണം.

(സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org